ETV Bharat / state

ദന ചുഴലിക്കാറ്റ് പ്രത്യാഘാതം കേരളത്തില്‍ എങ്ങനെ?; പേമാരി ഭീഷണി ഉയര്‍ത്തി ന്യൂനമര്‍ദ്ദപ്പാത്തിയും ചക്രവാതച്ചുഴികളും - RAIN WITH THUNDERSTORM IN KERALA

21 മുതല്‍ 23 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

KERALA WEATHER UPDATE  RAIN IN KERALA  കേരളത്തില്‍ മഴ  കാലാവസ്ഥ മുന്നറിയിപ്പ് കേരളം
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 21, 2024, 3:53 PM IST

Updated : Oct 21, 2024, 5:31 PM IST

തിരുവനന്തപുരം: കേരളത്തില്‍ ഏഴ്‌ ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ഒക്‌ടോബർ 21 മുതല്‍ 23 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

അതേസമയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ കടലിനും മുകളിലായി ന്യുനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്.

ദന എന്ന് പേരിട്ടിരിക്കുന്ന ഈ ചുഴലിക്കാറ്റ് ബുധനാഴ്‌ചയ്ക്കും വ്യാഴാഴ്‌ചയ്ക്കുമിടയില്‍ ഒഡിഷക്കും പശ്ചിമ ബംഗാളിനുമിടയിലായി കര തൊടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിക്കുന്നത്. തത്ഫലമായി ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

KERALA WEATHER UPDATE  RAIN IN KERALA  കേരളത്തില്‍ മഴ  കാലാവസ്ഥ മുന്നറിയിപ്പ് കേരളം
സാറ്റലൈറ്റ് ദൃശ്യം (ETV)

മധ്യ ആന്‍ഡമാന്‍ കടലിന് മുകളില്‍ രൂപം കൊണ്ട ചുഴലിക്കാറ്റ് പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറന്‍ മേഖലകളിലൂടെ കിഴക്കന്‍ മധ്യ ബംഗാള്‍ ഉള്‍ക്കടലിലേക്ക് നീങ്ങുന്നതോടെ തീവ്രമാകുമെന്നാണ് വിലയിരുത്തല്‍. തമിഴ്‌നാട്, പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴ ഇത് മൂലമുണ്ടാകും. കേരളം, കർണാടക, തെലങ്കാന, മാഹി എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴയുമുണ്ടാകും. ആന്ധ്രയുടെ തീരദേശ പ്രദേശങ്ങളിലും മധ്യ മഹാരാഷ്ട്രയിലും മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇത് നാളെയോടെ (ഒക്‌ടോബർ 22) തീവ്ര ന്യുന മർദ്ദമായും 23 ന് ചുഴലിക്കാറ്റായും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. ഒക്‌ടോബർ 24 ന് ചുഴലിക്കാറ്റ് ഒഡിഷ-പശ്ചിമ ബംഗാൾ തീരത്തിന് സമീപം എത്തിച്ചേരുമെന്നും മുന്നറിയിപ്പുണ്ട്.

അതേസമയം മധ്യ പടിഞ്ഞാറൻ അറബിക്കടലിന് മുകളിലായി മറ്റൊരു ന്യുനമർദ്ദവും സ്ഥിതി ചെയ്യുന്നുണ്ട്. മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക തീരത്തിന് മുകളിലായി ചക്രവാത ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്. തമിഴ്‌നാടിന് മുകളിലായി മറ്റൊരു ചക്രവാത ചുഴിയുമുണ്ട്.

Also Read: ദന ചുഴലിക്കാറ്റ് ഒഡിഷയിലേക്ക്; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

Last Updated : Oct 21, 2024, 5:31 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.