ETV Bharat / state

ഇന്നും മഴ കനക്കും; 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് - KERALA RAIN ALERTS

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. 3 ജില്ലകളിൽ ഓറഞ്ച് അലർട്ടും 9 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജലനിരപ്പ് ഉയർന്നതോടെ നദി തീരങ്ങളിലും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

KERALA RAIN  കേരളം മഴ  RAIN ALERT IN KERALA  മഴ മുന്നറിയിപ്പുകള്‍
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 18, 2024, 6:46 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് (ഓഗസ്റ്റ് 18) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ചക്രവാതച്ചുഴി ഭീഷണിയും ന്യുനമർദ പാത്തിയും സ്ഥിതി ചെയ്യുന്നതിനാൽ സംസ്ഥാനത്ത് അഞ്ച് ദിവസം മഴ കനക്കുമെന്നാണ് അറിയിപ്പ്. തെക്കൻ കർണാടകയ്ക്ക് മുകളിലായാണ് ചക്രവാതച്ചുഴി രൂപപ്പെട്ടിരിക്കുന്നത്. തെക്കൻ കർണാടകം മുതൽ കൊമറിൻ തീരം വരെയായി ന്യൂനമർദ പാത്തി നിലനിൽക്കുന്നതിനാൽ കേരള തീരത്ത് മത്സ്യബന്ധത്തിന് ഇന്നും വിലക്ക് തുടരും.

മഴ ശക്തമായതിനെ തുടർന്ന് അപകടകരമായി ജലനിരപ്പ് ഉയർന്നതോടെ നദി തീരങ്ങളിലുള്ളവര്‍ക്കും മുന്നറിയിപ്പ് നൽകി. മണിമല, അച്ചൻകോവിൽ നദികളുടെ കരയിലുള്ളവർ ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്. മണിമല നദിയിൽ കേന്ദ്ര ജല കമ്മിഷൻ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

അച്ചൻകോവിൽ നദിയിൽ യെല്ലോ അലർട്ടുണ്ട്. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കണം. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെനനും കേന്ദ്ര ജല കമ്മിഷന്‍റെ മുന്നറിയിപ്പുണ്ട്.

മുന്നറിയിപ്പ്

  • ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത.
  • താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത.
  • മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം/അപകടം ഉണ്ടാകാൻ സാധ്യത.
  • വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾക്ക് സാധ്യത.
  • ഗതാഗതം കാര്യക്ഷമമായി നിയന്ത്രിക്കുക.
  • അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരുക.

Also Read: തൊടുപുഴയില്‍ കനത്ത മഴ; മലവെള്ളപ്പാച്ചില്‍ ഒഴുക്കില്‍പ്പെട്ട് കാര്‍, വൈദികന്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.