ETV Bharat / state

കള്ളക്കടൽ മുന്നറിയിപ്പ്; സംസ്ഥാനത്ത് ഇന്നും പരക്കെ മഴ തുടരും, ആറ് ജില്ലകളിൽ യെല്ലോ അലര്‍ട്ട് - Kerala Weather Update

ഇന്നും കേരളത്തില്‍ പരക്കെ മഴയ്‌ക്ക് സാധ്യതയുളളതിനാല്‍ ജാഗ്രത തുടരണമെന്ന് മുന്നറിപ്പ്. 6 ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കള്ളക്കടൽ മുന്നറിയിപ്പും നിലവിലുണ്ട്.

BLACK SEA WARNING  YELLOW ALERT DISTRICTS  മഴ മുന്നറിയിപ്പ്  KERALA RAIN WARNING
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 4, 2024, 10:57 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് യെല്ലോ അലർട്ടുളളത് കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്,കണ്ണൂർ, കാസർകോട് ജില്ലകളിലാണ്. തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകൾ ഇല്ലെങ്കിലും ജാഗ്രത തുടരണം.

കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്‌ത പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ ജാഗ്രത പാലിക്കണം. ജലാശയങ്ങളിൽ ഇറങ്ങരുത്. കേരള തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. കള്ളകടൽ മുന്നറിയിപ്പും നിലവിലുണ്ട്.

മധ്യകേരളം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെയായി ന്യൂനമർദ്ദപാത്തി നിലനിൽക്കുന്നുണ്ട്. മൺസൂൺ പാത്തിയും സജീവമാണ്. ഇതിന്‍റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്. നാളെ കോഴിക്കോട് മുതൽ കാസർകോട് വരെയുള്ള നാല് ജില്ലകളിലാണ് യെല്ലോ അലർട്ടാണ് നിലവിലുള്ളത്.

Also Read: പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശം: കേരളത്തിലെ 131 വില്ലേജുകൾ പട്ടികയിൽ, കരട് വിജ്ഞാപനം പുറത്തിറക്കി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.