കോഴിക്കോട്: നിരവധി മോഷണക്കേസുകളിൽ ഉൾപ്പെട്ട പ്രതി അറസ്റ്റിൽ. കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ ഷാജിയെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. കുറ്റിക്കാട്ടൂരിലെ ലോഡ്‌ജിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ കോഴിക്കോട് വെള്ളയിൽ പൊലീസാണ് പിടികൂടിയത് (Shaji A Native Of Kozhikode was arrested).
ഏതാനും ദിവസങ്ങൾക്കു മുമ്പ് പുതിയനിരത്തുള്ള വീട്ടിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട കേസിൽ ആണ് പ്രതി പിടിയിലാവുന്നത്. കോഴിക്കോട് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അനൂജ് പലിവാളിന്‍റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാർഡും, വെള്ളയിൽ പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
നൂറിലേറെ കേസുകളിൽ ഉൾപ്പെട്ട ആളാണ് ഷാജിയെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.