ETV Bharat / state

രാജ്യാന്തര അവയവ കച്ചവടം; മുഖ്യ കേന്ദ്രം ഹൈദരാബാദ്, വേരുകള്‍ പടര്‍ത്തിയത് രാഷ്‌ട്രീയ നേതാക്കളും മെഡിക്കൽ രംഗത്തെ പ്രമുഖരുമായുള്ള ബന്ധം ഉപയോഗിച്ച് - organ trafficking case

ഹൈദരാബാദാണ് രാജ്യാന്തര അവയവ കച്ചവട റാക്കറ്റിൻ്റെ മുഖ്യ കേന്ദ്രമെന്ന് പൊലീസ്. ഹൈദരാബാദിലെ നിരവധി ആളുകള്‍ക്ക് ഇതില്‍ പങ്കുളളതായി കണ്ടെത്തി.

HYDERABAD ORGAN TRAFFICKING CASE  അവയവ കച്ചവട റാക്കറ്റ്  ഹൈദരാബാദ് അവയവ കച്ചവടം  BELLAMKONDA RAMPRASAD
പ്രതി സാബിത്ത് (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 3, 2024, 3:28 PM IST

ഹൈദരാബാദ്: രാജ്യാന്തര അവയവ കച്ചവട റാക്കറ്റിൻ്റെ വേരുകൾ ഹൈദരാബാദിൽ. ഹൈദരാബാദിൽ നിന്ന് പ്രതാപൻ എന്ന ബെല്ലംകൊണ്ട രാംപ്രസാദിനെ അറസ്റ്റ് ചെയ്‌തതിന് പിന്നാലെ തെലങ്കാനയില്‍ നിന്നുളള നിലവധിയാളുകള്‍ക്ക് ഇതില്‍ പങ്കുണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്. വൃക്ക ദാതാക്കളെ കണ്ടെത്താന്‍ ഹൈദരാബാദിലും വിജയവാഡയിലും പലരും തന്നെ സഹായിച്ചതായി രാംപ്രസാദ് വെളിപ്പെടുത്തി. സഹായികള്‍ക്ക് കമ്മീഷന്‍ നൽകിയിട്ടുണ്ടെന്നും രാംപ്രസാദ് പറഞ്ഞു.

അറസ്റ്റിലായ രാംപ്രസാദ് വിജയവാഡയിലും ഹൈദരാബാദിലും റിയൽ എസ്‌റ്റേറ്റ് ബിസിനസ് നടത്തിയിരുന്നു. അതിനാല്‍ തന്നെ പ്രതാപന് നിരവധി രാഷ്ട്രീയ നേതാക്കളും മെഡിക്കൽ രംഗത്തെ പ്രമുഖരുമായും അടുത്ത ബന്ധമുണ്ടെന്ന് കേരള പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതും ഹൈദരാബാദിൽ അവയവ കച്ചവട റാക്കറ്റിൻ്റെ വേരുകൾ പടര്‍ത്തുന്നതില്‍ രാംപ്രസാദിനെ സഹായിച്ചു.

പ്രാഥമിക അന്വേഷണത്തില്‍ ഈ സംഘം 40 ലധികം യുവാക്കളെ ഇറാനിലേക്ക് കൊണ്ടുപോയി വൃക്ക വിറ്റതായും വെളിപ്പെട്ടിട്ടുണ്ട്. രാംപ്രസാദ് അയച്ച എല്ലാവരുടെയും വൃക്കകൾ ഇറാനിൽ കാത്തുനിന്നവർക്കെല്ലാം യോജിച്ചിരുന്നു. ഇതാണ് പൊലീസിനെ അത്ഭുതപ്പെടുത്തുന്നത്.

അവയവ സ്വീകർത്താക്കളുടെ വൈദ്യപരിശോധനയുടെ വിശദാംശങ്ങൾ രാംപ്രസാദ് മുൻകൂട്ടി മനസിലാക്കുകയും വൃക്ക നൽകാൻ തയ്യാറായവർക്ക് ഇവിടത്തെ ലബോറട്ടറികളിൽ വൈദ്യപരിശോധന നടത്തുകയും ചെയ്‌തിരുന്നു. അതിൽനിന്നും അനുയോജ്യമെന്ന് തോന്നുന്ന ആളുകളെ തിരഞ്ഞെടുത്ത് അയക്കുകയാണ് ചെയ്‌തിരുന്നത് എന്ന് പൊലീസ് കണ്ടെത്തി. ചോദ്യംചെയ്യല്ലില്‍ രാംപ്രസാദും ഇതേ കാര്യം അംഗീകരിച്ചു.

ഈ പരിശോധനകള്‍ നടത്താന്‍ ഇയാളുമായി സഹകരിച്ച ലബോറട്ടറികൾക്കെതിരെ കേരള പൊലീസ് കേസെടുക്കും. ഇടനിലക്കാരും പിടിയിലാകുമെന്നാണ് സൂചന. വൃക്ക മാറ്റിവക്കൽ ശസ്ത്രക്രിയ നടത്തുന്നതിനും വൃക്ക മാറ്റിവക്കുന്നവരുടെ ശരീരങ്ങള്‍ തമ്മില്‍ ചേരുന്നുണ്ടോ എന്ന് പരിശോധന നടത്തുന്നതിനും വിദഗ്‌ധരായ ഡോക്‌ടർമാർ ആവശ്യമാണ്. ഇവരും പിടിയിലാകാന്‍ സാധ്യതയുണ്ട്.

Also Read: സീറ്റ് ബെൽറ്റ് ധരിച്ച ചിത്രമടക്കം, സീറ്റ്‌ ബെല്‍റ്റ് ധരിക്കാത്തതിന് പിഴ; വിവാദമായതോടെ ചെലാൻ ഫോം മുക്കി മോട്ടോര്‍ വാഹന വകുപ്പ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.