ETV Bharat / state

ബമ്പറെ കേരളത്തിലേക്ക് മടങ്ങി വരൂ..., ഇന്നല്ലെങ്കില്‍, നാളെ കോടീശ്വരനാകുമെന്ന പ്രതീക്ഷയില്‍ മലയാളികള്‍

തുടർച്ചയായ രണ്ടാം വർഷവും അതിർത്തി കടന്നിരിക്കുകയാണ് ഓണം ബമ്പര്‍. കഴിഞ്ഞ വര്‍ഷം തമിഴ്‌നാട് സ്വദേശികള്‍ക്കാണ് ഓണം ബമ്പര്‍ അടിച്ചതെങ്കില്‍, ഇത്തവണ കർണാടകയിലെ മൈസൂരിനടുത്ത് പാണ്ഡവപുരയിലുള്ള അൽത്താഫ് എന്നയാൾക്കാണ് ഭാഗ്യം കടാക്ഷിച്ചത്.

KERALA ONAM BUMPER  ഓണം ബമ്പര്‍  കര്‍ണാടക തമിഴ്‌നാട്  തിരുവോണം ബമ്പര്‍ നറുക്കെടുപ്പ്
Onam Bumper (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 10, 2024, 2:06 PM IST

Updated : Oct 10, 2024, 2:19 PM IST

തിരുവനന്തപുരം: തുടർച്ചയായി രണ്ടാം വർഷവും അതിർത്തി കടന്നിരിക്കുകയാണ് കേരളത്തിലെ ഓണം ബമ്പർ ലോട്ടറി. കഴിഞ്ഞ വര്‍ഷം തമിഴ്‌നാട് സ്വദേശികള്‍ക്കാണ് ഓണം ബമ്പര്‍ അടിച്ചതെങ്കില്‍, ഇത്തവണ കർണാടകയിലെ മൈസൂരിനടുത്ത് പാണ്ഡവപുരയിലുള്ള അൽത്താഫ് എന്നയാളെയാണ് ഭാഗ്യം തേടിയെത്തിയത്. ഓണം ബമ്പര്‍ അടിച്ചതോടെ സാധാരണക്കാരനായ അല്‍ത്താഫിന് ഏറെ നാളത്തെ തന്‍റെ ആഗ്രഹങ്ങള്‍ സഫലീകരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്.

വാടക വീട്ടിൽ കഴിയുന്ന അൽത്താഫിന് സ്വന്തമായി ഒരു വീട് വയ്ക്കണമെന്നും മകളുടെ വിവാഹം നടത്തണമെന്നും മകന് നല്ലൊരു ജോലി വാങ്ങിക്കൊടുക്കണമെന്നുമാണ് പ്രധാന ആഗ്രഹങ്ങള്‍. വയനാട്ടിലെ ഒരു ബന്ധുവീട്ടില്‍ എത്തിയപ്പോഴായിരുന്നു അല്‍ത്താഫ് ഓണം ബമ്പര്‍ എടുത്ത് ഭാഗ്യപരീക്ഷണത്തിന് ഒരുങ്ങിയത്. ഇതിനുപിന്നാലെ, ഓണം ബമ്പര്‍ നറുക്കെടുത്തപ്പോള്‍ 71 ലക്ഷത്തിരൊളായി കണ്ണടച്ച് തുറക്കുന്നതിന് മുന്നേ അല്‍ത്താഫ് കോടീശ്വരനായി മാറി.

ലോട്ടറി അടിച്ചതില്‍ അതീവ സന്തോഷവനാണെന്ന് പറഞ്ഞ അല്‍ത്താഫ് മലയാളികള്‍ക്കും കേരള സര്‍ക്കാരിനും പ്രത്യേക നന്ദി അറിയിക്കുകയും ചെയ്‌തു. കഴിഞ്ഞ തവണ ഓണം ബമ്പര്‍ തേടിയെത്തിയത് തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ സ്വദേശികള്‍ക്കായിരുന്നു. കഴിഞ്ഞ വർഷവും ഈ വർഷവും ഓണം ബമ്പർ അടിച്ചിരിക്കുന്നത് അതിർത്തി ജില്ലകളിൽ നിന്നെടുത്ത ടിക്കറ്റിനാണ് എന്ന മറ്റൊരു പ്രത്യേകത കൂടിയാണ്.

വയനാട്ടിലെ ബന്ധുവീട്ടിലെത്തിയപ്പോൾ സുൽത്താൻ ബത്തേരിയിൽ നിന്നാണ് ഇത്തവണത്തെ വിജയിയായ അൽത്താഫ് സമ്മാനാർഹമായ TG434222 നമ്പറിലുള്ള ടിക്കറ്റെടുത്തെങ്കില്‍, കഴിഞ്ഞ വർഷം വാളയാറിലെ ബാവ ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് തമിഴ്‌നാട് സ്വദേശിയായ പാണ്ഡ്യരാജ് ലോട്ടറിയെടുത്തത്. വാളയാറിലെ ഒരു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സുഹൃത്തിനെ കാണാൻ വന്നപ്പോഴായിരുന്നു പാണ്ഡ്യരാജും മറ്റു മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് ടിക്കറ്റ് എടുത്തത്. കേരളത്തില്‍ നിന്നും ആദ്യമായി ഭാഗ്യപരീക്ഷണം നടത്തിയ പാണ്ഡ്യരാജിനും സുഹൃത്തുക്കള്‍ക്ക് അന്ന് 25 കോടി രൂപ ഓണം ബമ്പര്‍ അടിക്കുകയും ചെയ്‌തു.

നാലില്‍ ഒരു മലയാളി ബമ്പര്‍ എടുത്തു, പക്ഷേ ഭാഗ്യമില്ല!

ധനകാര്യവകുപ്പിന്‍റെ കണക്കുകള്‍ പ്രകാരം 71 ലക്ഷത്തിലധികം ഓണം ബമ്പര്‍ ടിക്കറ്റുകളാണ് ഇത്തവണ വിറ്റുപോയത്. കഴിഞ്ഞ വര്‍ഷത്തെ സമ്മാനഘടന മാറ്റാതെയാണ് സര്‍ക്കാര്‍ ഇത്തവണയും തിരുവോണം ബമ്പര്‍ ലോട്ടറി അവതരിപ്പിച്ചത്. ലോട്ടറി വകുപ്പ് അച്ചടിച്ചിറക്കിയിരിക്കുന്നത് 90 ലക്ഷം ബമ്പര്‍ ടിക്കറ്റുകളാണ്. ശരാശരി കണക്ക് എടുത്താല്‍ നാലു മലയാളികളിലൊരാള്‍ തിരുവോണം ബമ്പര്‍ എടുക്കും. അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്ടില്‍ നിന്നുള്ളവരും കര്‍ണാടകയില്‍ നിന്നുള്ളവരും കേരളത്തിലെ അതിര്‍ത്തി ജില്ലകളില്‍ എത്തി ഭാഗ്യപരീക്ഷണം നടത്താറുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കേരളത്തിലെ ആകെ ജനസംഖ്യയില്‍ നിന്ന് നാലില്‍ ഒരു മലയാളി ഓണം ബമ്പര്‍ എടുത്തിട്ടും ഇത്തവണ കഴിഞ്ഞ വര്‍ഷവും മലയാളികള്‍ക്ക് ഭാഗ്യപരീക്ഷണങ്ങളില്‍ വിജയിക്കാനായില്ല എന്നതാണ് രസകരമായ വസ്‌തുത. ഒരു ഓണം ബമ്പര്‍ ടിക്കറ്റ് എടുത്താല്‍ തന്നെ പല സ്വപ്‌നങ്ങളാകും മലയാളികള്‍ക്ക്, വലിയൊരു വീട് വയ്‌ക്കുന്നത് മുതല്‍ ബിസിനസുകള്‍ ആരംഭിക്കുന്നത് വരെയും, ആഢംബര കാറുകള്‍ ഉള്‍പ്പെടെ വാങ്ങിക്കൂട്ടുന്നത് വരെയുമുള്ള സ്വപ്‌നങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

ഓണം ബമ്പര്‍ ടിക്കറ്റ് എടുത്ത ദിവസം മുതല്‍ ആഢംബര ജീവിതത്തെ കുറിച്ച് സ്വപ്‌നം കാണുന്ന മലയാളികള്‍ക്ക് ഈ പ്രാവശ്യവും കഴിഞ്ഞ വര്‍ഷവും നറുക്കെടുപ്പ് ദിനത്തില്‍ നിരാശയാണ് ഫലം. ഭാഗ്യശാലികള്‍ തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമായപ്പോള്‍ അടുത്ത ഓണം ബമ്പറിനായി കാത്തിരിക്കുകയാണ് മലയാളികള്‍. ലോട്ടറികളും നറുക്കെടുപ്പുകളും ഇനിയുമുണ്ടല്ലോ, അടുത്ത വര്‍ഷവും ഓണം ബമ്പര്‍ നറുക്കെടുപ്പ് ഉണ്ട്, ഇന്നല്ലെങ്കില്‍ നാളെ കോടീശ്വരനാകാം എന്ന പ്രതീക്ഷയിലാണ് മലയാളികള്‍. ആത്മവിശ്വാസത്തോടെ അടുത്ത ഭാഗ്യപരീക്ഷണത്തില്‍ കോടീശ്വരനാകും എന്ന് സ്വപ്‌നം കണ്ട് മലയാളികള്‍ക്ക് കിടന്നുറങ്ങാം...

Read Also: ഇവിടെയുണ്ട് ആ കോടീശ്വരന്‍; ബമ്പർ ഭാഗ്യശാലി പാണ്ഡ്യപുരയില്‍

Last Updated : Oct 10, 2024, 2:19 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.