തിരുവനന്തപുരം: സംസ്ഥാനത്തെ വർധിച്ച് വരുന്ന വാഹന അപകട പരമ്പരയിൽ സുപ്രധാന തീരുമാനങ്ങളുമായി എംവിഡി-പൊലീസ് യോഗം. എഡിജിപി മനോജ് എബ്രഹാം ഗതാഗത കമ്മിഷണർ സിഎച്ച് നാഗരാജു എന്നിവർ ജില്ലാ പൊലീസ് മേധാവിമാരും ആർടിഒമാരുമായി ചർച്ച നടത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സംസ്ഥാനത്തെ റോഡുകൾ കൂടുതൽ സുരക്ഷിതമാക്കാൻ എംവിഡിയും പൊലീസും സംയുക്തമായി പകലും രാത്രിയും പരിശോധന നടത്തും. ആദ്യ പരിശോധന അപകട മേഖലകളിലായിരിക്കും. അമിതവേഗം, മദ്യപിച്ച് വാഹനമോടിക്കൽ, അശ്രദ്ധമായി വാഹനം ഓടിക്കൽ, ഹെൽമെറ്റും സീറ്റ് ബെൽറ്റും ധരിക്കാതിരിക്കുക, അമിത ഭാരം കയറ്റി സർവീസ് നടത്തുക എന്നിവക്കെതിരെ നടപടി ഉണ്ടാകും. ഡ്രൈവർമാരെ കൂടുതൽ സുരക്ഷാ ബോധമുള്ളവരാക്കികൊണ്ട് അപകടങ്ങളില്ലാതാക്കാനുള്ള ബോധവത്കരണ പരിപാടികൾ സംയുക്തമായി സംഘടിപ്പിക്കുമെന്നും എംവിഡി അറിയിച്ചു.