ETV Bharat / state

ബമ്പര്‍ ഹിറ്റായി 'ഓണം ബമ്പര്‍' വില്‍പ്പന; പാലക്കാട് ഒന്നാമത് - Thiruvonam bumper sales - THIRUVONAM BUMPER SALES

ഇതുവരെ 25,93,358 ഓണം ബമ്പര്‍ ടിക്കറ്റുകളാണ് വിറ്റഴിച്ചത്.

KERALA THIRUVONAM BUMPER LOTTERY  ONAM BUMPER LOTTERY  ഓണം ബമ്പര്‍ വില്‍പ്പന  കേരള ലോട്ടറി ഓണം ബമ്പര്‍
Representative Image (Facebook@ Kerala Lotteries Department)
author img

By ETV Bharat Kerala Team

Published : Sep 9, 2024, 7:31 PM IST

തിരുവനന്തപുരം : 25 ലക്ഷത്തിലധികം വില്‍പ്പനയുമായി ഹിറ്റായി മാറി തിരുവോണം ബമ്പര്‍ ടിക്കറ്റ്. 09.09.2024 വരെ 25,93,358 ടിക്കറ്റുകളാണ് വിറ്റഴിച്ചത്. ഇന്നലെ മാത്രം ഒരു 1,03,430 ടിക്കറ്റുകള്‍ സംസ്ഥാനത്താകെ വിറ്റഴിച്ചു.

ടിക്കറ്റ് വില്‍പ്പനയില്‍ പാലക്കാട് ജില്ലയാണ് ഒന്നാം സ്ഥാനത്ത്. അഞ്ചുലക്ഷത്തോളം ടിക്കറ്റാണ് പാലക്കാട് വില്‍പ്പന നടത്തിയത്. മൂന്നര ലക്ഷം ടിക്കറ്റ് വില്‍പ്പനയുമായി തലസ്ഥാന നഗരം രണ്ടാം സ്ഥാനത്തുണ്ട്. മൂന്ന് ലക്ഷത്തോളം വില്‍പ്പന കൈവരിച്ച് തൃശൂര്‍ ജില്ലയാണ് മൂന്നാം സ്ഥാനത്ത്.

25 കോടിയാണ് ഓണം ബമ്പറിന്‍റെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക്. 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം 5 ലക്ഷവും 2 ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളായും നല്‍കും. അവസാന സമ്മാനം 500 രൂപയാണ്. ഒന്നാം സമ്മാനാര്‍ഹമാകുന്ന ടിക്കറ്റിന്‍റെ മറ്റ് ഒന്‍പത് സീരിസുകളിലെ അതേ നമ്പരുകള്‍ക്ക് സമാശ്വാസ സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം ലഭിക്കും. ആകെ 5,34,670 രൂപയുടെ സമ്മാനങ്ങളാണ് ഇക്കുറിയുള്ളത്. ഒന്നാം സമ്മാനം നേടുന്ന ടിക്കറ്റ് വില്‍ക്കുന്ന ഏജന്‍റിന് നല്‍കുന്ന കമ്മിഷന്‍ കൂടി പരിഗണിക്കുമ്പോള്‍ ഇക്കുറി ഒറ്റ ബമ്പര്‍ വഴി 22 കോടിപതികള്‍ ഉണ്ടാകും.

500 രൂപയാണ് ഒരു ടിക്കറ്റിന് വില. കഴിഞ്ഞ വര്‍ഷം 75,76,096 ഓണം ബമ്പര്‍ ടിക്കറ്റുകളാണ് വിറ്റുപോയിരുന്നത്. തിരുവോണം ബമ്പര്‍ 2024 വില്‍പ്പനയുടെ ആദ്യ ദിവസം തന്നെ (ഓഗസ്റ്റ് 01 ന് വൈകുന്നേരം 4 മണി വരെ ഉള്ള കണക്കനുസരിച്ച്) വിറ്റഴിഞ്ഞത് 6,01,660 ടിക്കറ്റുകളാണ്. അച്ചടിച്ച 10 ലക്ഷം ടിക്കറ്റുകളില്‍ ആറ് ലക്ഷത്തിലധികം ടിക്കറ്റുകള്‍ ആദ്യ ദിനം തന്നെ വിറ്റഴിഞ്ഞതിനെ തുടര്‍ന്ന് കൂടുതല്‍ ടിക്കറ്റുകള്‍ വിപണിയില്‍ എത്തിക്കാന്‍ ലോട്ടറി വകുപ്പ് നടപടികള്‍ സ്വീകരിച്ചിരുന്നു. പരമാവധി അച്ചടിക്കാന്‍ കഴിയുന്ന 90 ലക്ഷം ടിക്കറ്റുകളും ഇത്തവണ വിറ്റഴിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്.

Also Read: ഓണം കൂടാൻ കാണം വിറ്റ് യാത്ര ചെയ്യണം; ട്രെയിന്‍, ബസ്, വിമാന ടിക്കറ്റുകള്‍ക്കായി മലയാളികളുടെ നെട്ടോട്ടം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.