ETV Bharat / state

'ഇടതുപക്ഷത്തിനു നൽകുന്ന വോട്ട് പാഴാകും': പിണറായിക്ക് താക്കീത് നൽകാനുള്ള അവസരമാണ് തെരഞ്ഞെടുപ്പെന്ന് എം എം ഹസന്‍ - M M Hassan against CPM and BJP - M M HASSAN AGAINST CPM AND BJP

പിണറായി വിജയന് ശക്തമായ താക്കീത് നൽകാനുള്ള അവസരമാണ് ഈ തെരഞ്ഞെടുപ്പെന്ന് എം എം ഹസന്‍. ഓരോ സീറ്റും ഓരോ വോട്ടും വളരെ നിര്‍ണായകമാണെന്നും അദ്ദേഹം ജനങ്ങളോടായി പറഞ്ഞു.

LOK SABHA ELECTION 2024  എം എം ഹസൻ  ലോക്‌സഭ തെരഞ്ഞെടുപ്പ്  പിണറായി വിജയൻ
CPM Cannot Form A National Government, Says MM Hassan
author img

By ETV Bharat Kerala Team

Published : Apr 25, 2024, 5:19 PM IST

തിരുവനന്തപുരം: കോണ്‍ഗ്രസിന് പരമാവധി സീറ്റ് ലഭിച്ചാല്‍ മാത്രമേ മൂന്നാവട്ടം അധികാരത്തിലേറാന്‍ എല്ലാ കുതന്ത്രങ്ങളും പ്രയോഗിക്കുന്ന മോദിയെ തടയാനാകൂവെന്ന് കെപിസിസി ആക്‌ടിങ് പ്രസിഡന്‍റ് എം എം ഹസന്‍. ഇടതുപക്ഷത്തിനു നൽകുന്ന ഓരോ വോട്ടും പാഴാകുമെന്നും അദ്ദേഹം പറഞ്ഞു. ഏതാനും സീറ്റില്‍ മാത്രം മത്സരിക്കുന്ന അവര്‍ക്ക് ഒരിക്കലും ദേശീയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ലെന്നും ഹസൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ഈ തെരഞ്ഞെടുപ്പിലെ അന്തര്‍ധാര മോദിക്കെതിരെയും പിണറായിക്കെതിരെയും തിളയ്ക്കുന്ന ജനവികാരമാണ്. രാഹുല്‍ ഗാന്ധിക്കെതിരെ വരെ രംഗത്തുവന്നിട്ടുള്ള സിപിഎം ഇന്ത്യ മുന്നണിയെ ദുര്‍ബലപ്പെടുത്തുന്ന നിലപാട് സ്വീകരിച്ചിട്ടുള്ളതിനാല്‍ അവരെ ഒരിക്കലും വിശ്വസിക്കാന്‍ കഴിയില്ലെന്നും ഓരോ സീറ്റും ഓരോ വോട്ടും വളരെ നിര്‍ണായകമാണെന്നും ഹസൻ പറഞ്ഞു. ജനങ്ങള്‍ വോട്ടു ചെയ്യുമ്പോള്‍ ഇക്കാര്യം ഓർക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യുപിഎ സര്‍ക്കാരിനെ ആണവക്കരാറിന്‍റെ മറവില്‍ താഴെയിറക്കാന്‍ ശ്രമിച്ച ചരിത്രം സിപിഎമ്മിനുണ്ട്. വി പി സിങ് സര്‍ക്കാരിനെ ബിജെപിയും ഇടതുപക്ഷവും ഒരുമിച്ചു നിന്നാണ് സംരക്ഷിച്ചതെന്നും ഇടതുപക്ഷത്തെ വിശ്വസിക്കാനാവില്ല എന്നത് ചരിത്ര സത്യവുമാണെന്നും അദ്ദേഹം പരിഹസിച്ചു. തെരഞ്ഞെടുപ്പ് വേളയില്‍പ്പോലും പ്രധാനമന്ത്രി പച്ചയ്ക്ക് വര്‍ഗീയത വിളമ്പുന്നതും മണിപ്പൂര്‍ ഇപ്പോഴും കത്തിയെരിയുന്നതും ഭരണഘടന പൊളിച്ചെഴുതുമെന്ന് പ്രഖ്യാപിച്ചതുമൊക്കെ ഓര്‍ക്കാനുള്ള സമയമാണിത്.

ഈ തെരഞ്ഞെടുപ്പ് ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ഭരിക്കുന്ന പിണറായി വിജയന് ശക്തമായ താക്കീതു നൽകാനുള്ള അവസരമാണെന്നും അദ്ദേഹം പറഞ്ഞു. പെന്‍ഷനുകള്‍ നൽകാത്തതും ആശുപത്രികളില്‍ മരുന്നില്ലാത്തതും കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതുമായ നിരവധി ജനദ്രോഹനടപടികള്‍ ഓര്‍ക്കാനും പ്രതികരിക്കാനുമുള്ള അവസരമാണിതെന്നും ഹസന്‍ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

Also Read: 'മുഖ്യമന്ത്രിയുടെ ചെമ്പ് തെളിഞ്ഞു'; അമിത് ഷായുടെ പേര് പറയാൻ പിണറായിക്ക്‌ ഭയമാണെന്ന് രമേശ് ചെന്നിത്തല

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.