ETV Bharat / state

വീടിനോട് ചേർന്ന് കടയുണ്ടോ? ഇനി ലൈസൻസ് വേണം, കൂടുതൽ മാലിന്യം ഉത്പാദിപ്പിച്ചാൽ കൂടുതൽ ഫീസ്; തദ്ദേശ വകുപ്പിന്‍റെ സേവനങ്ങളിൽ അടിമുടി മാറ്റം - LSGD Services New Changes - LSGD SERVICES NEW CHANGES

സേവനങ്ങള്‍ സമഗ്രമായി പരിഷ്‌കരിക്കുമെന്ന് മന്ത്രി എംബി രാജേഷ്. ആദ്യഘട്ടത്തില്‍ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്‌ടറേറ്റില്‍ തത്സമം പരാതി നല്‍കാനടക്കമുള്ള സജീ കരണങ്ങള്‍.

CHANGES IN LSGD SERVICES  MINISTER MB RAJESH  തദ്ദേശ വകുപ്പ് സേവന പരിഷ്‌കരണം  മന്ത്രി എംബി രാജേഷ്
Minister MB Rajesh (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 12, 2024, 8:32 PM IST

മന്ത്രി എംബി രാജേഷ് പ്രതികരിക്കുന്നു (ETV Bharat)

തിരുവനന്തപുരം: തദ്ദേശ വകുപ്പിന്‍റെ സേവനങ്ങളിൽ അടിമുടി പരിഷ്‌കരണം. പൊതുജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങൾ സമഗ്രമായി പരിഷ്‌കരിക്കുമെന്ന് മന്ത്രി എംബി രാജേഷ്. വകുപ്പുമായി ബന്ധപ്പെട്ട വിവിധ നിലവാരത്തിലുള്ള ഉദ്യോഗസ്ഥരും സ്റ്റേക്ക് ഹോൾഡേഴ്‌സും നിർദേശിച്ച നൂറുകണക്കിന് പരിഷ്‌കരണ നടപടികൾ സർക്കാരിന്‍റെ പരിഗണനയിലിരിക്കെയാണ് വാർത്ത സമ്മേളനത്തിൽ തദ്ദേശ വകുപ്പിൽ നടപ്പിലാക്കാൻ ഒരുങ്ങുന്ന മാറ്റങ്ങൾ അദ്ദേഹം എണ്ണിയെണ്ണി വിശദീകരിച്ചത്.

ആദ്യ ഘട്ടത്തിൽ നടപ്പിലാക്കാനൊരുങ്ങുന്ന മാറ്റങ്ങള്‍ :

  • തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്‌ടറേറ്റിൽ പൊതു ജനങ്ങൾക്ക് തത്സമയം പരാതി നല്‍കാനും പ്രശ്‌ന പരിഹാരം തേടാനും കോൾ സെന്‍ററും വാട്‌സ്‌ആപ്പ് നമ്പറും ഏർപ്പെടുത്തും.
  • ഓൺലൈൻ സേവനങ്ങൾക്ക് അപേക്ഷിച്ചവരെ കൃത്യമായ കാരണമില്ലാതെ വിളിച്ചുവരുത്തിയാൽ നടപടി ശക്തമാക്കും. ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷകളിൽ സേവനം ഓൺലൈനിൽ തന്നെ ലഭ്യമാക്കും.
  • അപേക്ഷ സമർപ്പിക്കുമ്പോൾ ആവശ്യമായ രേഖകളുടെ ചെക്ക് ലിസ്റ്റ് കൈമാറും. രേഖകളെല്ലാമുണ്ടെന്ന് ഉറപ്പുവരുത്തും. പൂർണമായ അപേക്ഷകളിൽ സേവനം ലഭ്യമാക്കുന്ന തീയതി കൈപ്പറ്റ് റസീപ്റ്റിനൊപ്പം അപേക്ഷകന് നൽകും.
  • പുതിയ രേഖകൾ ആവശ്യമായി വന്നാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ അപേക്ഷകനോട് രേഖാമൂലം കാരണം വിശദീകരിച്ച് ആവശ്യപ്പെടണം. വാക്കാൽ ആവശ്യപ്പെടാനാവില്ല.
  • പൊതുജനങ്ങൾക്ക് സേവനം കൃത്യമായി ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ നിലവിലുള്ള 66 ഇന്‍റേണൽ വിജിലൻസ് ഓഫിസർമാർക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ചുമതല വീതിച്ചുനൽകും. കോർപറേഷനുകളിലും ജില്ല പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും റീജിയണൽ പെർഫോമൻസ് ഓഡിറ്റ് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘവും മുന്‍സിപ്പാലിറ്റികളിലും ഗ്രാമ പഞ്ചായത്തുകളിലും ഇന്‍റേണൽ വിജിലൻസ് ഓഫിസർമാരുടെ നേതൃത്വത്തിലുള്ള സംഘവുമാണ് ചുമതല നിർവഹിക്കുക. കെ.സ്‌മാർട്ട്, ഐഎൽജിഎംഎസ് സംവിധാനങ്ങൾ വഴി ഫയൽ നീക്കം നിരീക്ഷിച്ച് എല്ലാ ആഴ്‌ചയും പ്രിൻസിപ്പൽ ഡയറക്‌ടർക്ക് റിപ്പോർട്ട് സമർപ്പിക്കും. എല്ലാ രണ്ട് ആഴ്‌ചയിലും മന്ത്രിതലത്തിൽ ഈ വിവരങ്ങൾ പരിശോധിക്കും.
  • സേവനം ലഭ്യമാക്കേണ്ട സമയ പരിധിയും ഓരോ സീറ്റിലും ഫയൽ കൈവശം വക്കാവുന്ന പരമാവധി ദിവസങ്ങളും ഉൾപ്പെടുത്തിയ സേവന ബോർഡ്, ഹാജർ ബോർഡ്, അദാലത്ത് സമിതി, അപ്പീൽ അധികാരികൾ ഉൾപ്പെടെയുള്ളവയുടെ വിവരങ്ങൾ, പരാതിപ്പെടാനുള്ള നമ്പർ എന്നിവ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പ്രദർശിപ്പിക്കും.
  • തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ തീർപ്പാക്കാനാവാത്ത പരാതികൾ, സ്ഥിരം അദാലത്ത് സമിതികൾക്ക് കൈമാറും.
  • കെട്ടിട നിർമാണം നടക്കുന്ന പ്ലോട്ടിൽ തന്നെ ആവശ്യമായ പാർക്കിങ് ഒരുക്കണമെന്ന നിലവിലെ വ്യവസ്ഥയക്ക് ഇളവ് വരുത്തും. അതേ ഉടമസ്ഥന്‍റെ പേരിലുള്ള സമീപ പ്ലോട്ടിൽ കൂടി പാർക്കിങ് സംവിധാനം അനുവദിക്കും. 25 ശതമാനം പാർക്കിങ് എങ്കിലും നിർമാണം നടക്കുന്ന പ്ലോട്ടിലും ബാക്കി 75 ശതമാനം വരെ സമീപ പ്ലോട്ടിലും പാർക്കിങ് ആകാം. നിർമാണം നടക്കുന്ന ഭൂമിയുടെ 200 മീറ്റർ ദൂരത്തിനുള്ളിലാകണം ഈ സ്ഥലം, കാർ പാർക്കിങ്ങിനായി ഉപയോഗിക്കുന്ന തൊട്ടടുത്ത ഭൂമി മറ്റ് നിർമാണ പ്രവർത്തനത്തിന് ഉപയോഗിക്കില്ല എന്നും മറ്റാർക്കും കൈമാറില്ലെന്നും ഉടമയും തദ്ദേശ സ്ഥാപന സെക്രട്ടറിയും തമ്മിൽ കരാറിൽ ഏർപ്പെടണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ഇളവ് നടപ്പിലാക്കുന്നത്.
  • സ്‌കൂൾ, കോളജ്, ഹോസ്റ്റൽ കെട്ടിടങ്ങൾക്ക് ഫ്ലോർ ഏരിയ അനുസരിച്ചുള്ള കാർ പാർക്കിങ് സൗകര്യമെന്ന നിബന്ധന ലഘൂകരിക്കും.
  • നിലവിലുള്ള കെട്ടിട നിർമാണ ചട്ടങ്ങൾ പ്രകാരം ഒരു പ്ലോട്ടിന്‍റെ അളവിൽ ഏതെങ്കിലും കാരണത്താൽ വ്യത്യാസം വന്നാൽ (ഉദാഹരണത്തിന് വിൽപ്പന, ദാനം, റോഡിന് വിട്ടുനൽകൽ, ഭൂമി അധികമായി ആർജിക്കൽ എന്നിവ) അനുവദിച്ച പെർമിറ്റ് റദ്ദാകുന്ന സ്ഥിതിയുണ്ട്. കെട്ടിട നിർമാണത്തിന് മറ്റ് വിധത്തിൽ ചട്ടലംഘനങ്ങൾ വരാത്തവർക്ക് ഇത് വലിയ ബുദ്ധിമുട്ട് സൃഷ്‌ടിക്കുന്നുണ്ട്. ആയതിനാൽ പ്ലോട്ട് ഏരിയയിൽ കുറവോ കൂടുതലോ വന്നതിന് ശേഷവും ചട്ടലംഘനം ഇല്ലാത്ത പക്ഷം പെർമിറ്റ് നിലനിൽക്കുന്ന നിലയിൽ ചട്ടങ്ങളിൽ മാറ്റം കൊണ്ടുവരും.
  • നിലവിൽ കെട്ടിട നിർമാണ പെർമിറ്റുകളുടെ കാലാവധി 5 വർഷമാണ്. അടുത്ത 5 വർഷത്തേക്ക് കൂടി പെർമിറ്റ് നീട്ടുന്നതിന് നിലവിൽ വ്യവസ്ഥയുണ്ട്. ഇത് ലഘൂകരിക്കും.
  • നിലവിൽ കെട്ടിട നിർമാണ പെർമ്മിറ്റ് അപേക്ഷകൾ നിരസിക്കപ്പെട്ടാൽ അപ്പീൽ നൽകേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ട്രിബ്യൂണലിലാണ്. ഇത് തിരുവനന്തപുരത്ത് മാത്രമാണുള്ളത്. ജില്ല തല ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഒന്നാം അപ്പലെറ്റ് അതോറിറ്റി സംവിധാനം ഏർപ്പെടുത്തുന്നതിന് നിയമവകുപ്പുമായി ചർച്ചകൾ ആരംഭിക്കും.
  • അജൈവ മാലിന്യങ്ങൾക്ക് പ്രത്യേകം ഫീസ് ഈടാക്കുന്നത് അവസാനിപ്പിക്കും. നിശ്ചിത യൂസർഫീക്കകത്ത് മറ്റ് അജൈവ മാലിന്യങ്ങളും ശേഖരിക്കും.
  • കലണ്ടർ പ്രകാരമല്ലാതെ, ഉപഭോക്താവിന്‍റെ പ്രത്യേക ആവശ്യപ്രകാരം അജൈവ മാലിന്യം ശേഖരിക്കുന്നുണ്ടെങ്കിൽ അധിക ഫീസ് ഈടാക്കാം.
  • വ്യാപാര സ്ഥാപനങ്ങൾക്ക് ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്‍റെ അളവിനുസരിച്ചുമാത്രം യൂസർഫീസ് നിശ്ചയിച്ച് നൽകും.
  • ടേക്ക് എ ബ്രേക്കുകളുടെ നടത്തിപ്പിന് പുതുക്കിയ നടപടി ക്രമം പുറപ്പെടുവിക്കും.
  • വ്യാപാര-വാണിജ്യ-വ്യവസായ-സേവന ലൈസൻസ് ഫീസ് കണക്കാക്കുന്നതിനുള്ള സ്ലാബുകൾ പരിഷ്ക്കരിക്കും.
  • നഗരസഭകളിൽ നിന്നും വ്യാപാര ലൈസൻസ് എടുക്കാൻ വൈകിയാൽ ചുമത്തുന്ന പിഴയിൽ കുറവു വരുത്തും.
  • വീടുകളോട് ചേർന്ന് പ്രവർത്തിക്കുന്ന ചെറുകിട സ്ഥാപനങ്ങൾക്ക് ലൈസൻസ് ലഭിക്കുന്ന തരത്തിൽ ലൈസൻസ് ചട്ടങ്ങൾ ഭേദഗതി ചെയ്യും.
  • തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വൻകിട പ്രവൃത്തികളുടെ ഡിസൈൻ നിലവിൽ തയാറാക്കുന്നത് എഞ്ചിനിയറിങ് കോളജുകൾ മുഖേനയാണ്. തദ്ദേശസ്വയംഭരണ വകുപ്പിൽ നിലവിൽ ജോലി ചെയ്യുന്ന യോഗ്യതയുള്ള എഞ്ചിനിയർമാരെ ഉപയോഗപ്പെടുത്തി പ്രത്യേക ഡിസൈന്‍ വിങ് രൂപീകരിക്കും.
  • തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പൊതുമരാമത്ത് പ്രവൃത്തികളുടെ ഗുണ നിലവാരം ഉറപ്പുവരുത്തുന്നതിനായി ക്വാളിറ്റി മോണിറ്ററിങ് ലാബുകൾ നിലവിൽ വരും.
  • സ്ഥിരമായ ഒഴിവുകൾ നികത്താൻ ഓവർസിയർമാരുടെ നിയമനം ജില്ല അടിസ്ഥാനത്തിൽ നടത്തുന്നതിനുള്ള നടപടി സ്വീകരിക്കും.

Also Read: സമഗ്രമായ പരിസ്ഥിതി പഠനം നടത്താതെ കേരള സര്‍ക്കാര്‍ വയനാട്ടില്‍ നിരവധി പദ്ധതികള്‍ക്ക് അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.