തിരുവനന്തപുരം: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ എതിർക്കുന്ന സംസ്ഥാന സർക്കാരിന്‍റെ പ്രമേയം ഇന്ന് നിയമസഭയിൽ. മുഖ്യമന്ത്രി പിണറായി വിജയനാകും പ്രമേയം അവതരിപ്പിക്കുക. പരിഷ്‌കരണം ജനാധിപത്യ വിരുദ്ധമാണെന്നും ഇതിൽ നിന്ന് പിന്മാറണമെന്നും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടാണ് പ്രമേയം.
പ്രമേയം അവതരിപ്പിച്ചുകഴിഞ്ഞ് പ്രതിപക്ഷ നേതാവിന്‍റെയും കക്ഷി നേതാക്കളുടെയും അഭിപ്രായ സ്വരൂപണവും വോട്ടെടുപ്പും നടത്തിയ ശേഷം കേന്ദ്ര സർക്കാരിനോട് സംസ്ഥാനത്തിന്‍റെ ആവശ്യമെന്ന നിലയിൽ അവതരിപ്പിക്കാനാണ് നീക്കം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വിഷയം അടിയന്തര പ്രമേയ നോട്ടീസ് ചർച്ച ചെയ്യുന്നതിന് മുൻപ് മുഖ്യമന്ത്രി അവതരിപ്പിക്കും എന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ മുഖ്യമന്ത്രിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതായി ഇന്നലെ തന്നെ അറിയിച്ചിരുന്നു. ഇന്നും അദ്ദേഹം സഭയിലെത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ മറ്റേതെങ്കിലും മന്ത്രിയാകും പ്രമേയം അവതരിപ്പിക്കുക.
Also Read: 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്'; അനുകൂല വാദങ്ങൾ, വിമർശനങ്ങൾ, വെല്ലുവിളികൾ