ETV Bharat / state

'ചൂരൽമലയ്ക്കായി ഒരു രൂപ പോലും തരാത്തവർ': കേരളം കേന്ദ്രത്തിന്‍റെ ശത്രുരാജ്യമല്ലെന്ന് മന്ത്രി കെ രാജന്‍

ദുരന്തങ്ങൾ നടക്കുമ്പോൾ കേന്ദ്രം സംസ്ഥാനത്തിന്‍റെ കാവൽ മാലാഘയായി പ്രവർത്തിക്കണമെന്നും കെ രാജന്‍

KERALA AGAINST CENTRAL GOVERNMENT  KERALA AGAINST CENTRE  WAYANAD LANDSLIDE  വയനാട് ഉരുൾപൊട്ടൽ
മന്ത്രി കെ രാജന്‍ (ETV Bharat)
author img

By ETV Bharat Kerala Team

Published : 2 hours ago

Updated : 2 hours ago

തൃശൂർ: വയനാട്ടിലെ ഉരുൾപൊട്ടലിൽ കേന്ദ്ര സർക്കാർ യഥാവിധി സഹായം ലഭ്യമാക്കുന്നില്ലെന്ന വിമർശനം കടുപ്പിച്ച് കേരളം. ചൂരൽമലയ്ക്കായി ഒരു രൂപ പോലും തരാത്തവരാണ് കേന്ദ്രമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ കുറ്റപ്പെടുത്തി. കേരളവും കേന്ദ്രവും ശത്രു രാജ്യങ്ങൾ അല്ല. രണ്ടും ഒരേ ഭരണഘടനയുടെ ഭാഗമാണ്. ദുരന്തങ്ങൾ നടക്കുമ്പോൾ കേന്ദ്രം സംസ്ഥാനത്തിന്‍റെ കാവൽ മാലാഘയായി പ്രവർത്തിക്കണമെന്നും കെ രാജന്‍ ആവശ്യപ്പെട്ടു.

ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ എല്ലാ വിശദാംശങ്ങളും സമർപ്പിച്ചിട്ടുണ്ട്. നൽകിയ കണക്കിൽ പ്രശ്‌നമുണ്ടെങ്കിൽ കേന്ദ്രം രേഖാമൂലം അറിയിക്കണം. കേരള ഗവൺമെന്‍റ് കൊടുത്ത കണക്കിൽ തെറ്റുള്ളതായി ഇതുവരെ ഒരു അറിയിപ്പ് ലഭിച്ചിട്ടില്ല. കണക്കിലെ കളികളെക്കുറിച്ച് പറയുന്നതല്ലാതെ പരിശോധിച്ച മെമോറാണ്ടത്തിൽ എത്ര തരാൻ കഴിയും എന്ന് കേന്ദ്രം പറയുന്നില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

മന്ത്രി കെ രാജന്‍ മാധ്യമങ്ങളോട് (ETV Bharat)

ഉരുൾപൊട്ടലിൽ ഉണ്ടായ നാശനഷ്‌ടങ്ങളുടെ കണക്കുകൾ സംസ്ഥാനം ഒരു വീഴ്ചയുമില്ലാതെ സമർപ്പിച്ചു. പിന്നീട് സംസ്ഥാനം മാനദണ്ഡങ്ങൾക്കനുസൃതമായി പോസ്റ്റ് ഡിസാസ്റ്റർ നീഡ്‌സ് അസസ്മെൻ്റും (പിഡിഎൻഎ) കേന്ദ്രത്തിന് നൽകി. എന്നാൽ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരുടെ ദുരിതാശ്വാസത്തിനും പുനരധിവാസത്തിനുമായി സംസ്ഥാനത്തിന് അനുവദിക്കുന്ന തുകയെ കുറിച്ച് നാളിതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും കെ രാജന്‍ പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വയനാട്ടിലെ ഉരുൾപൊട്ടൽ അതിജീവിച്ചവർക്ക് അർഹമായ കേന്ദ്രസഹായം ഉറപ്പാക്കാൻ പ്രതിപക്ഷവും ഭരണപക്ഷവും ഒന്നിച്ച് നിന്ന് പ്രവർത്തിക്കണം. ഭരണ പ്രതിപക്ഷം തമ്മിലടിക്കേണ്ട പ്രശ്‌നമല്ല. ചൂരൽമലയ്ക്കായി വ്യത്യസ്‌ത തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങളിലേക്ക് പോകരുത്. ഒറ്റക്കെട്ടായി കേന്ദ്രത്തിനു മുന്നിൽ ആവശ്യം അറിയിക്കണമെന്നും മന്ത്രി പ്രതിപക്ഷത്തെ ഓർമപ്പെടുത്തി.

വയനാട്ടിലെ ഉരുൾപൊട്ടൽലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാണ് കേരളത്തിലെ ഭരണകക്ഷിയായ എൽഡിഎഫിന്‍റെയും പ്രതിപക്ഷമായി യുഡിഎഫിന്‍റെയും ആവശ്യം. ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും ആവശ്യമായ സഹായം എത്രയും വേഗം നൽകണമെന്നാണ് കേരളത്തിന്‍റെ ആവശ്യം. എന്നാൽ SDRF, NDRF എന്നിവയുടെ നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ഒരു ദുരന്തവും 'ദേശീയ ദുരന്തം' ആയി പ്രഖ്യാപിക്കാൻ വ്യവസ്ഥയില്ലെന്നാണ് കേന്ദ്രം ഇതിനോട് പ്രതികരിച്ചത്. ഇത് കേന്ദ്രത്തിനെതിരെ വ്യാപക വിമർശനം ഉയരാനും കാരണമായി.

Also Read: 'വയനാടിനോട് വിവേചനം, ദുരന്ത ബാധിതരെ സഹായിക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണം': പാര്‍ട്ടിയോട് രാഹുല്‍

Last Updated : 2 hours ago
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.