ETV Bharat / state

ശമ്പളം മുടങ്ങിയിട്ട് നാല് ദിവസം; നിരാഹാരസമരവുമായി സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടന - Govt Employees Salary Issue

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പ്രതിസന്ധി. അനിശ്ചിതകാല നിരാഹാരസമരത്തിന് സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ.

ശമ്പള പ്രതിസന്ധി  ശമ്പളം  സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം  Govt Employees Salary Issue  Kerala Salary Issue
Kerala Govt Employees Salary Issue
author img

By ETV Bharat Kerala Team

Published : Mar 4, 2024, 8:28 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ട് ഇന്ന് നാലാം ദിവസം. ട്രഷറി അക്കൗണ്ടുകളിലേക്ക് ശമ്പളമെത്തിയിട്ടുണ്ടെങ്കിലും ഇത് ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് മാറ്റാനുള്ള സാങ്കേതിക തടസമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് ധനവകുപ്പിന്‍റെ വിശദീകരണം. ഈ പ്രശ്‌നം പരിഹരിച്ച് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഇന്ന് വിതരണം ചെയ്‌തേക്കുമെന്നാണ് സൂചന.

മൂന്ന് ലക്ഷത്തോളം സർക്കാർ ജീവനക്കാര്‍ക്കാണ് ശമ്പളം ലഭിക്കാനുള്ളത്. സംസ്ഥാനത്ത് ഇത് ആദ്യമായണ് ജീവനക്കാരുടെ ശമ്പളം ഒന്നാം തീയതി മുടങ്ങുന്ന സാഹചര്യമുണ്ടാകുന്നത്. അതേസമയം, ശമ്പളം അടിയന്തരമായി നൽകണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ ഇന്ന് രാവിലെ 11 മുതൽ അനിശ്ചിതകാല നിരാഹാര സമരം നടത്തും.

എല്ലാ മാസവും ആദ്യ പ്രവര്‍ത്തി ദിവസം ശമ്പളം ലഭിച്ചിരുന്ന സെക്രട്ടറിയേറ്റ്, റവന്യു, പൊലീസ്, ട്രഷറി, ജിഎസ്‌ടി വകുപ്പുകളിലെ ഒരു ലക്ഷത്തോളം ജീവനക്കാരെയാണ് നിലവിലെ പ്രതിസന്ധി ബാധിച്ചത്. ട്രഷറി അക്കൗണ്ടുകളിലേക്ക് തുക എത്തിയതായി കാണിക്കുന്നുണ്ടെങ്കിലും ബാങ്ക് അക്കൗണ്ടിലേക്ക് ഇത് മാറ്റാന്‍ സാധിക്കുന്നില്ലെന്നാണ് ഉയരുന്ന പരാതി.

അതേസമയം, സംസ്ഥാന ബജറ്റ് തയാറാക്കിയ ഉദ്യോഗസ്ഥർക്ക് വിരുന്ന് ഒരുക്കാനുള്ള തയാറെടുപ്പിലാണ് ധനവകുപ്പ്. തൈക്കാട് ഗസ്റ്റ് ഹൗസിലാണ് ഇന്ന് വിരുന്ന് സംഘടിപ്പിച്ചിരിക്കുന്നത്. ഈ വിരുന്ന് എല്ലാ വർഷവും സംഘടിപ്പിക്കാറുണ്ടെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.