ETV Bharat / state

സര്‍വകലാശാലകളിലേക്കുള്ള വിസി നിയമനം; സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് ഗവര്‍ണര്‍ - search committees for VC selection

author img

By ETV Bharat Kerala Team

Published : Jun 29, 2024, 12:58 PM IST

സര്‍വകലാശാലകളിലേക്ക് വൈസ്‌ ചാന്‍സലര്‍ നിയമനത്തിന് സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആറ് സര്‍വകലാശാലകളിലേക്കാണ് നിയമനം. വിഷയത്തില്‍ പ്രതികരിക്കാതെ സര്‍ക്കാര്‍.

KERALA GOVERNOR  VC SELECTION IN SIX UNIVERSITIES  KERALA GOVERNOR ARIF MOHAMMED KHAN  KERALA RAJ BHAVAN
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ (ETV Bharat)

തിരുവനന്തപുരം: കേരളത്തിലെ ആറ് സര്‍വകലാശാലകളിലേയ്ക്ക് വൈസ് ചാന്‍സലര്‍മാരെ കണ്ടെത്താന്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വൈസ്‌ ചാന്‍സലര്‍ നിയമനത്തിനുള്ള വിജ്ഞാപനം കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. കേരള സര്‍വകലാശാല, മഹാത്മാഗാന്ധി സര്‍വകലാശാല, കേരള സമുദ്ര- മത്സ്യപഠന സര്‍വകലാശാല, എപിജെ അബ്‌ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല, കേരള കാര്‍ഷിക സര്‍വകലാശാല, മലയാളം സര്‍വകലാശാല എന്നീ സര്‍വകലാശാലകളിലേക്കാണ് നിയമനമെന്ന് രാജ്‌ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു.

സര്‍വകലാശാല നിയമനത്തില്‍ 2022 ഡിസംബര്‍ എട്ടിന് കേരള ഹൈക്കോടതി വിധിയിലൂടെ ഉള്‍പ്പെടുത്തിയ വകുപ്പുകള്‍ അനുസരിച്ചാണ് ചാന്‍സലര്‍ എന്ന നിലയിലുള്ള തന്‍റെ അധികാരം ഉപയോഗിച്ച് ഗവര്‍ണര്‍ ആറ് സര്‍വകലാശാലകളിലേക്കും വൈസ്‌ ചാന്‍ലര്‍മാരെ നിയമിക്കാന്‍ പ്രത്യേകം വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ഭരണം സംബന്ധിച്ച് കേരള സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോരിന്‍റെ ഏറ്റവും ഒടുവിലത്തെ നീക്കമാണിത്. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

Also Read: 'സെനറ്റിലേക്കുളള നോമിനേഷന്‍ റദ്ദാക്കിയതില്‍ പ്രതികരിക്കാനില്ല'; കോടതി വിധി മാധ്യമങ്ങളുമായി ചർച്ച ചെയ്യാനില്ലെന്നും ആരിഫ് മുഹമ്മദ്‌ ഖാൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.