ETV Bharat / state

കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് സജി മഞ്ഞക്കടമ്പൻ രാജിവച്ചു - Saji manjakkadamban resigned

അഡ്വ. മോൻസ് ജോസഫ് എംഎൽഎയുടെ നിലപാടിലും അവഗണനയിലും പ്രതിഷേധിച്ചാണ് രാജി എന്നാണ് റിപ്പോര്‍ട്ട്.

സജി മഞ്ഞക്കടമ്പൻ രാജിവച്ചു  SAJI MANJAKKADAMBAN  KERALA CONGRESS JOSEPH GROUP  കേരള കോൺഗ്രസ് ജോസഫ് വിഭാഗം
Kerala Congress Joseph group leader Saji manjakkadamban resigned from Party
author img

By ETV Bharat Kerala Team

Published : Apr 6, 2024, 4:50 PM IST

കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് സജി മഞ്ഞക്കടമ്പൻ രാജിവച്ചു

കോട്ടയം : കേരള കോൺഗ്രസ് ജോസഫ് വിഭാഗം കോട്ടയം ജില്ലാ പ്രസിഡൻ്റും യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാനുമായ സജി മഞ്ഞക്കടമ്പൻ രാജിവച്ചു. അഡ്വ. മോൻസ് ജോസഫ് എംഎൽഎ സ്വീകരിക്കുന്ന നിലപാടിലും അവഗണനയിലും പ്രതിഷേധിച്ചാണ് രാജി. എൽഡിഎഫിലേക്ക് പോകില്ലെന്നും സജി മഞ്ഞക്കടമ്പിൽ വ്യക്തമാക്കി.

സജി മഞ്ഞക്കടമ്പന്‍റെ രാജി പരിശോധിച്ച്, വിഷയം പരിഹരിക്കേണ്ട ചുമതല കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ആണെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍ പ്രതികരിച്ചു. സജിയുടെ രാജി യുഡിഎഫിന്‍റെ സാധ്യതകളെ ഒരു കാരണവശാലും ബാധിക്കില്ല. യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകണം. സജി പരസ്യമായി രാജി പ്രഖ്യാപിക്കും വരെ എന്തെങ്കിലും വിഷയം ഉള്ളതായി സൂചന പോലും ലഭിച്ചിരുന്നില്ലെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.

യുഡിഎഫ് തകർച്ചയുടെ വക്കിലാണെന്നും അതിൻ്റെ ഭാഗമാണ് സജിയുടെ രാജി എന്നുമാണ് മന്ത്രി വിഎന്‍ വാസവന്‍ പ്രതികരിച്ചത്. ജോസഫ് ഗ്രൂപ്പിൻ്റെ കരുത്തനായ നേതാവാണ് സജി മഞ്ഞക്കടമ്പൻ. ജില്ലയിൽ പാർട്ടിയെ പിടിച്ച് നിർത്തിയ നേതാവാണ് അദ്ദേഹം. ചിഹ്നം പോലും ഇല്ലാത്ത പാർട്ടിയായിരുന്നു ജോസഫ് വിഭാഗം. ആ പാർട്ടിയിൽ ശക്തിയുണ്ടായിരുന്നത് സജി മഞ്ഞക്കടമ്പന് മാത്രമാണ്. കൂടുതൽ ആളുകൾ ഇനിയും പുറത്ത് വരുമെന്നും വാസവന്‍ കൂട്ടിച്ചേര്‍ത്തു.

Also Read : 'കേരളാ കോൺഗ്രസ്‌ ജന്മ ദൗത്യം നഷ്‌ടപ്പെട്ട പാർട്ടി'; വിമർശിച്ച് കുമ്മനം രാജശേഖരൻ - Kummanam Rajasekharan SPEECH

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.