ETV Bharat / state

ഗള്‍ഫിലെ പ്രളയബാധിതര്‍ക്ക് പിന്തുണ അറിയിച്ച് മുഖ്യമന്ത്രി; വ്യാജ വാര്‍ത്തയ്‌ക്കെതിരെ പ്രതിപക്ഷ നേതാവിന്‍റെ പരാതി - CM supports to Flood Affected

ഗള്‍ഫ് രാജ്യത്തെ പ്രളയം അതീവ ദുഃഖകരമെന്നും സർക്കാരിന്‍റെ എല്ലാ പിന്തുണയും ഉറപ്പ് നൽകുന്നുവെന്നും മുഖ്യമന്ത്രി. പ്രളയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിന്‍റെ പേരില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തയില്‍ പരാതി നല്‍കി കോണ്‍ഗ്രസ്.

PINARAYI VIJAYAN  VD SATHEESAN  ഗള്‍ഫ് പ്രളയം  മുഖ്യമന്ത്രി പ്രതിപക്ഷ നേതാവ്
Kerala CM Extends supports to Flood Affected in Dubai and UAE
author img

By ETV Bharat Kerala Team

Published : Apr 18, 2024, 10:54 PM IST

തിരുവനന്തപുരം: യുഎഇ, ഒമാൻ രാജ്യങ്ങളിൽ പ്രളയം മൂലം നിരവധി പേർ മരണപ്പെട്ടത് അതീവ ദുഃഖകരമെന്നും കേരള സർക്കാരിന്‍റെ എല്ലാ പിന്തുണയും പ്രളയ ബാധിതർക്ക് ഉറപ്പ് നൽകുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വലിയ തോതിൽ നാശനഷ്‌ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും വിഷമം അനുഭവിക്കുന്ന അവിടങ്ങളിലെ ജനങ്ങൾക്കൊപ്പമാണ് നമ്മളെന്നും മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ പറഞ്ഞു.

പ്രളയക്കെടുതിയിൽ നിന്നും ഒരുമിച്ച് കര കയറിയ ഒരു സമൂഹം എന്ന നിലയിൽ ഇരു രാജ്യങ്ങളിലെയും ജനങ്ങളെ കേരള സർക്കാരിന്‍റെ എല്ലാവിധ മാനസിക പിന്തുണയും അറിയിക്കുന്നു. മഴയുടെ അളവ് കുറഞ്ഞെങ്കിലും പ്രളയം സൃഷ്‌ടിച്ച നാശനഷ്‌ടങ്ങളിൽ നിന്നും കര കയറാൻ സമയമെടുക്കും. ഒട്ടനേകം മലയാളികളുടെ രണ്ടാം വീടായ ഇരു രാജ്യങ്ങളിലേയും താഴ്ന്ന പ്രദേശങ്ങളിൽ ജീവിക്കുന്ന സാധാരണക്കാരായ പ്രവാസി തൊഴിലാളികളാണ് പ്രളയക്കെടുതികളാൽ ഏറ്റവും കൂടുതൽ ദുരിതം നേരിടുന്നത്.

ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുന്നതിനോടൊപ്പം പ്രവാസികളും അവരുടെ കുടുംബാംഗങ്ങളും സുരക്ഷിതമായി അവിടുത്തെ സർക്കാരിന്‍റെ നിർദ്ദേശങ്ങൾ പാലിച്ച് ഈ പ്രതിസന്ധി ഘട്ടം ഒരുമിച്ച് തരണം ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നുവെന്ന് മുഖ്യമന്ത്രി വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

കേരള സർക്കാരിന്‍റെ എല്ലാ പിന്തുണയും പ്രളയ ബാധിതർക്ക് ഉറപ്പ് നൽകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നമുക്ക് മലയാളികളടക്കമുള്ള അവിടുത്തെ പ്രവാസി സമൂഹത്തിന്‍റെ കാര്യത്തിലും കരുതലുണ്ട്. ഏതൊരു പ്രതിസന്ധി ഘട്ടത്തിലും പ്രവാസികൾക്ക് താങ്ങും തണലുമായി നിൽക്കുന്ന സംഘടനകളും ലോക കേരള സഭാംഗങ്ങൾ ഉൾപ്പെടെയുള്ള പ്രവാസി സുഹൃത്തുക്കളും തങ്ങളാൽ കഴിയുന്ന സഹായം ദുരിത ബാധിതർക്ക് നൽകിവരുന്നു എന്നത് ശ്ലാഘനീയമാണെന്നും മുഖ്യമന്ത്രി വാർത്ത കുറിപ്പിൽ ചൂണ്ടിക്കാട്ടി.

ദുബായിലെ പ്രളയത്തില്‍ പ്രതിപക്ഷ നേതാവിന്‍റെ പേരില്‍ വ്യാജ വാര്‍ത്ത; പരാതി നല്‍കി കോണ്‍ഗ്രസ്

തിരുവനന്തപുരം: ദുബായിലുണ്ടായ പ്രളയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിന്‍റെ പേരില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തയില്‍ പരാതി നല്‍കി കോണ്‍ഗ്രസ്. 'ദുബായില്‍ ഉണ്ടായ പ്രളയം മനുഷ്യ നിര്‍മ്മിത ദുരന്തമെന്ന് കോണ്‍ഗ്രസ് നേതാവ് വി.ഡി.സതീശന്‍' എന്ന തലക്കെട്ടില്‍ സിപിഎം സമൂഹമാധ്യമ ഹാന്‍ഡിലുകളിലെ നുണ പ്രചരണത്തിനെതിരെ പരാതി നല്‍കിയെന്ന് കോണ്‍ഗ്രസ് അറിയിച്ചു.

പ്രതിപക്ഷ നേതാവിന്‍റെ ഓഫീസാണ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്. കേരളത്തിലെ പ്രളയം സംബന്ധിച്ച ഓണ്‍ലൈന്‍ വാര്‍ത്ത എഡിറ്റ് ചെയ്‌താണ് നെല്യൂ@n311yu എന്ന X (Twitter) എന്ന അക്കൗണ്ടില്‍ നിന്നും വ്യാജ വാര്‍ത്ത പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്. വ്യാജ പ്രചരണം നടത്തിയ ഈ അക്കൗണ്ടിന്‍റെ ഉടമയെ കണ്ടെത്തി കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവിന്‍റെ പ്രൈവറ്റ് സെക്രട്ടറി നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Also Read : മാഹിയില്‍ നാളെ ജനാധിപത്യ വിധിയെഴുത്ത്; മേല്‍നോട്ടത്തിന് വനിതകൾ മാത്രം - LOK SABHA ELECTION AT MAHE

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.