തിരുവനന്തപുരം: സുസ്ഥിര വികസനത്തിനുള്ള യുഎൻ- ഷാങ്ഹായ് ഗ്ലോബൽ അവാർഡ് നേടിയ തിരുവനന്തപുരം നഗരസഭയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. യുഎന്‍ ഹാബിറ്റാറ്റും ഷാങ്ഹായ് മുനിസിപ്പാലിറ്റിയും സംയുക്തമായി നൽകുന്ന ഈ പുരസ്‌കാരം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ നഗരമാണ് തിരുവനന്തപുരമെന്നും മുഖ്യമന്ത്രി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
മുൻപ് ലഭിച്ചത് ബ്രിസ്ബെയിൻ (ഓസ്ട്രേലിയ), ഫുസു (ചൈന), ജോർജ് ടൗൺ (മലേഷ്യ), കംപാല (ഉഗാണ്ട), സാൽവഡോർ (ബ്രസീൽ) തുടങ്ങിയ പ്രധാന നഗരങ്ങൾക്കാണ് എന്നത് തിരുവനന്തപുരത്തിന്‍റെ നേട്ടത്തിന്‍റെ മാറ്റു കൂട്ടുന്നു. കേരളത്തിലെ നഗരവികസനത്തിനായി എൽഡിഎഫ് സർക്കാർ നടത്തിയ ശ്രമങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് ഈ പുരസ്‌കാരം.
Thiruvananthapuram shines as the first Indian city to receive the prestigious UN-Shanghai Global Award for #SustainableDevelopment! This recognition from @UNHABITAT and Shanghai Municipal People’s Government highlights the city’s achievements in inclusive #urbandevelopment.… pic.twitter.com/ep1RivIy7r
— Pinarayi Vijayan (@pinarayivijayan) November 1, 2024
കൂടുതൽ മികവോടെ മുന്നേറാൻ കേരളത്തിലെ മറ്റു നഗരസഭകൾക്കും ഇതു പ്രചോദനമാകും. തിരുവനന്തപുരം നഗരത്തിന്‍റെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ നഗരസഭയേയും പ്രവർത്തനങ്ങളുടെ ഫലപ്രദമായ നടത്തിപ്പിൽ സഹകരിച്ച തിരുവനന്തപുരം നിവാസികളേയും അഭിവാദ്യം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി കുറിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നഗരങ്ങളുടെ പുരോഗതി, ഭരണം, പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ചാണ് അവാർഡ് നല്‍കുന്നത്. ലോകമെമ്പാടുമുള്ള വിവിധ നഗരങ്ങളിൽ നിന്ന് സുസ്ഥിര വികസന പ്രവര്‍ത്തനങ്ങള്‍ക്കും, നഗരസുരക്ഷാ മാനദണ്ഡങ്ങള്‍ക്കും, നഗര ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി തിരുവനന്തപുരം നഗരസഭ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് ഈ അംഗീകാരം ലഭിച്ചത്. ഈജിപ്‌തിലെ അലക്‌സാൻഡ്രിയയിൽ നടന്ന ചടങ്ങിൽ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും സ്‌മാർട്ട് സിറ്റി സി ഇ ഒ രാഹുൽ ശർമ്മയും പുരസ്‌കാരം ഏറ്റുവാങ്ങിയിരുന്നു.
Read Also: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച് 3 മുതല്‍; ഫലം മെയ് മൂന്നാം വാരത്തിനകം