ETV Bharat / state

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ; പദ്ധതിക്ക് മന്ത്രിസഭാ അനുമതി

author img

By ETV Bharat Kerala Team

Published : Feb 28, 2024, 6:24 PM IST

സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസ്, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ അച്ചടിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള കുടിശ്ശിക നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. കുടിശ്ശിക മൂലം ഡിസംബറിൽ കമ്പനി കരാര്‍ അവസാനിപ്പിച്ചത് ഇടിവി ഭാരത് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.

Cabinet meeting  Campus industrial park in Kerala  കാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക്  സംസ്ഥാന മന്ത്രിസഭ തീരുമാനങ്ങള്‍  കാബിനെറ്റ് തീരുമാനങ്ങള്‍
Kerala Cabinet approves plan for Campus Industrial park in Higher education institutes

തിരുവനന്തപുരം: സംസ്ഥാനത്ത് കാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ സ്ഥാപിക്കാൻ കേരള സംസ്ഥാന മന്ത്രിസഭ തീരുമാനം. കാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് സ്‌കീം-2024 ന് ഇന്നത്തെ(28-02-2024) മന്ത്രിസഭാ യോഗം അനുമതി നൽകി.

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉപയോഗിക്കാത്ത ഭൂമിയിൽ കാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ ആരംഭിക്കും. വ്യാവസായിക ആവശ്യങ്ങൾക്ക് ഭൂമിയുടെ ദൗർലഭ്യം പരിഹരിക്കുന്നതിനായി സർക്കാർ ആരംഭിച്ച നൂതന പദ്ധതിയാണ് കാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചേർന്ന് ഇവ ആരംഭിക്കുന്നതിലൂടെ വിദ്യാർത്ഥി സമൂഹത്തിൽ സംരംഭകത്വം വളർത്താനും വ്യവസായവും വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും കഴിയും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗവേഷണ പ്രവർത്തനങ്ങളിലൂടെ പുതുതായി കണ്ടെത്തിയ ഉൽപന്നങ്ങളുടെ വ്യാവസായിക ഉൽപ്പാദനവും പ്രക്രിയയും വേഗത്തിലാക്കുന്നതിനുള്ള ഒരു സംവിധാനവും വികസിപ്പിക്കും.

2016 ജനുവരി 1 മുതൽ സംസ്ഥാനത്തെ വിജിലൻസ് ട്രൈബ്യൂണലുകളുടെ ശമ്പളവും ആനുകൂല്യങ്ങളും അലവൻസുകളും രണ്ടാം ദേശീയ ജുഡീഷ്യൽ ശമ്പള കമ്മീഷൻ ശുപാർശകൾ പ്രകാരം പരിഷ്‌കരിക്കാനും കേരള മന്ത്രിസഭ തീരുമാനിച്ചു.

സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസ്, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ അച്ചടിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള കുടിശ്ശിക നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഐടിഐ ലിമിറ്റഡ് ബാംഗ്ലൂരിനും തിരുവനന്തപുരത്തെ സി-ഡിറ്റിനും നൽകാനുള്ള 8.66 കോടി ഉൾപ്പെടെ 15 കോടി രൂപയുടെ കുടിശ്ശിക അനുവദിക്കും.

കുടിശ്ശിക കാരണം ഡിസംബറിൽ ലൈസൻസും ആർസി ബുക്ക് പ്രിൻ്റിംഗ് കരാറും കമ്പനി അവസാനിപ്പിച്ചതായി ഇടിവി ഭാരത് ആണ് ആദ്യം റിപ്പോർട്ട് ചെയ്‌തത്. പുതിയ ലൈസൻസ്, ആർസി അപേക്ഷകൾ അപേക്ഷകരിൽ നിന്ന് 200 രൂപയും തപാൽ ചാർജും ഈടാക്കി ഓൺലൈനായി സ്വീകരിച്ചു. ഓൺലൈൻ സേവനങ്ങൾ നൽകിയിരുന്ന സി-ഡിറ്റിന് മോട്ടോർ വാഹനവകുപ്പ് കുടിശ്ശിക നൽകേണ്ടി വന്നതോടെ ഓൺലൈൻ സേവനങ്ങളും പ്രതിസന്ധിയിലായ സാഹചര്യത്തിൽ ഇക്കാര്യത്തിൽ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

Also Read: 'നിയമം കാറ്റിൽ പറത്തി കണ്ണൂര്‍ മുന്‍ വിസി കൈക്കലാക്കിയത് കോടികള്‍' ; ആരോപണവുമായി കെഎസ്‌യു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.