തിരുവനന്തപുരം: കേരളം ആകാംക്ഷയോടെ കാത്തിരുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ മികച്ച ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യുആര്‍ പ്രദീപും വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്കാ ഗാന്ധിയും വിജയിച്ചു.
വയനാട്ടില്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേടിയ ഭൂരിപക്ഷം മറികടന്നാണ് പ്രിയങ്കാ ഗാന്ധിയുടെ മുന്നേറ്റം. കോണ്‍ഗ്രസ് പാളയത്തില്‍ നിന്ന് സ്ഥാനാര്‍ഥിയെ അടര്‍ത്തിയെടുത്ത് മത്സരിപ്പിച്ചിട്ടും പാലക്കാട് എല്‍ഡിഎഫിന് മൂന്നാം സ്ഥാനത്ത് നിന്ന് നിലമെച്ചപ്പെടുത്താനായില്ല.
പാലക്കാട്
യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ഭൂരിപക്ഷം- 18,724
രാഹുല്‍ മാങ്കൂട്ടത്തില്‍ (യുഡിഎഫ്)-57,910
സി.കൃഷ്‌ണകുമാര്‍ (ബിജെപി)-39074
ഡോ.പി.സരിന്‍ (എല്‍ഡിഎഫ്)-37,046
ചേലക്കര
എല്‍ഡിഎഫ് സ്ഥാനാര്‍ഥി യുആര്‍ പ്രദീപിന്‍റെ ഭൂരിപക്ഷം-12,221
യുആര്‍ പ്രദീപ് (എല്‍ഡിഎഫ്)-64,827
രമ്യ ഹരിദാസ് (യുഡിഎഫ്)-52,626
കെ ബാലകൃഷ്‌ണന്‍ (ബിജെപി)-33,609
വയനാട്
യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്കാ ഗാന്ധിയുടെ ഭൂരിപക്ഷം 4,10,931
പ്രിയങ്കാ ഗാന്ധി (യുഡിഎഫ്)-6,12,020
സത്യന്‍ മൊകേരി (എല്‍ഡിഎഫ്)-2,09,906
നവ്യ ഹരിദാസ് (ബിജെപി)-1,09,939
വയനാട്ടിലെ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ രാഹുല്‍ ഗാന്ധിയുടെ റെക്കോര്‍ഡ് തകര്‍ത്താണ് കന്നിയങ്കത്തില്‍ പ്രിയങ്ക തന്‍റെ സീറ്റ് ഉറപ്പിച്ചത്. 2016ല്‍ ഷാഫി പറമ്പില്‍ നേടിയ 17,483 വോട്ടിന്‍റെ റെക്കോര്‍ഡ് പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലും മറികടന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി പാലക്കാട് മത്സരിച്ച മെട്രോമാന്‍ ഇ ശ്രീധരനോട് കഷ്‌ഠിച്ച് 3859 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഷാഫി പറമ്പില്‍ വിജയിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ചേലക്കരയില്‍ 2021ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ രാധാകൃഷ്‌ണന്‍ 39,400 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ആ ഭൂരിപക്ഷത്തിനടുത്തേക്കെത്താന്‍ ഈ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് സാധിച്ചില്ല. എന്നാല്‍ 2016ല്‍ യുആര്‍ പ്രദീപ് ചേലക്കരയില്‍ കന്നി മത്സരത്തില്‍ നേടിയ 10,200 വോട്ടിന്‍റെ ഭൂരിപക്ഷം അദ്ദേഹം തന്‍റെ രണ്ടാം മത്സരത്തില്‍ മറികടന്നു.