തിരുവനന്തപുരം: കേരളം മാതൃക മതനിരപേക്ഷ മാതൃകയേുടേതെന്നും ദാരിദ്ര്യ നിർമാജനത്തില്‍ കേരളം മുന്നിലെന്നും പറഞ്ഞ് ധനമന്ത്രി കെഎൻ ബാലഗോപാലിന്‍റെ ബജറ്റ് പ്രസംഗം. ' എട്ട് വർഷം മുൻപത്തെ കേരളമല്ലിത്, കേരളത്തിന്‍റെ സമ്പദ്ഘടന സൂര്യോദയ സമ്പദ്ഘടനയെന്നും സാമ്പത്തിക ഉപരോധത്തിലേക്ക് കേന്ദ്രം കേരളത്തെ തള്ളിവിടുന്നുവെന്നും ധനമന്ത്രി ബജറ്റില്‍ പറഞ്ഞു. കേന്ദ്രത്തിന്‍റേത് ശത്രുത മനോഭാവം. കേന്ദ്രം അവഗണന തുടർന്നാല്‍ പ്ലാൻ ബി ആലോചിക്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പറഞ്ഞു.
മെഡിക്കല്‍ ഹബാക്കി കേരളത്തെ മാറ്റുമെന്നും തുണ്ടു ഭൂമികളില്‍ കൃഷി പ്രോത്സാഹിപ്പിക്കുമെന്നും കെഎൻ ബാലഗോപാല്‍. കേരള വിരുദ്ധരെ നിരാശരാക്കുന്ന വികസനം നിരാശരാക്കി ആളോഹരി വരുമാനത്തിലടക്കം കേരളം മുന്നിലെത്തി. സ്പെഷ്യല്‍ ഡവലപ്‌മെന്‍റ് സോണുകൾ നടപ്പാക്കാൻ ചൈനീസ് വികസന മാതൃക സ്വീകരിക്കും. വിഴിഞ്ഞം വികസനത്തിന്‍റെ വലിയ മാതൃകയെന്നും വിഴിഞ്ഞത്തെ സ്‌പെഷ്യല്‍ ഹബാക്കി മാറ്റുമെന്നും ധനമന്ത്രി പറഞ്ഞു. കെ റെയില്‍ അടഞ്ഞ അധ്യായമല്ലെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിന്‍റെ തുടക്കത്തില്‍ വ്യക്തമാക്കി.
പറഞ്ഞും എഴുതിയും കേരളത്തെ തോല്‍പ്പിക്കാനാകില്ലെന്നും കേരളം പോരാട്ടത്തിന്‍റെ അതിജീവനഭൂമിയെന്നും ധനമന്ത്രി പറഞ്ഞു. ക്ഷേമപെൻഷൻകാരെ മുൻനിർത്തി മുതലെടുപ്പ് നടക്കുന്നുവെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. നികുതി വരുമാനം വർധിപ്പിക്കാൻ നടപടി സ്വീകരിച്ചുവെന്നും കാർഷികമേഖലയെ ഉത്തേജിപ്പിക്കുമെന്നും വിഴിഞ്ഞം കേന്ദ്രീകരിച്ച് വ്യവസായ കേന്ദ്രം സ്ഥാപിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. ടൂറിസം, സ്റ്റാർട്ട്അപ്പ് രംഗത്ത് വലിയ വികസനം സാധ്യമാക്കുമെന്നും കെഎൻ ബാലഗോപാല്‍ പറഞ്ഞു.