ETV Bharat / state

ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് പ്രമേയം പാസാക്കി കേരളം; അഭിനന്ദിച്ച് വൃന്ദാകാരാട്ട് - RESOLUTION SIMULTANEOUS POLLS

ഒരു രാജ്യം ഒരൊറ്റ തെരഞ്ഞെടുപ്പ് എന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ പ്രമേയം പാസാക്കിയ കേരള നിയസഭയെ അഭിനന്ദിച്ച് സിപിഎം നേതാവ് വൃന്ദാകാരാട്ട്.

Kerala Assembly  MB Rajesh  Pinarayi vijayan  ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്
MB Rajesh (ETV Bharat file)
author img

By ETV Bharat Kerala Team

Published : Oct 11, 2024, 12:17 PM IST

തിരുവനന്തപുരം: ഒരു രാജ്യം ഒരൊറ്റ തെരഞ്ഞെടുപ്പ് എന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ പ്രമേയം പാസാക്കിയ കേരള നിയസഭയെ അഭിനന്ദിച്ച് സിപിഎം നേതാവ് വൃന്ദ കാരാട്ട്. കേന്ദ്രസര്‍ക്കാരിന്‍റെ ഇത്തരം നീക്കങ്ങള്‍ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണെന്നും അത് ഒരുതരത്തിലും അനുവദിച്ച് കൂടെന്നും വൃന്ദ പറഞ്ഞു.

ഇന്നലെയാണ് കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയത്. മുന്‍രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന നിര്‍ദേശം മുന്നോട്ട് വച്ചത്. ഇത്തരം നീക്കം തികച്ചും ജനാധിപത്യ വിരുദ്ധവും ഭരണഘടന വിരുദ്ധവുമാണെന്ന് കേരള നിയമസഭ ചൂണ്ടിക്കാട്ടി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി പാര്‍ലമെന്‍ററി കാര്യമന്ത്രി എംബി രാജേഷാണ് പ്രമേയം അവതരിപ്പിച്ചത്. ഇത് രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുമെന്ന് എംബി രാജേഷ് ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ പാര്‍ലമെന്‍ററി ജനാധിപത്യത്തെ ഇത് അട്ടിമറിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുത്തന്‍ നടപടി പല സംസ്ഥാന സര്‍ക്കാരുകളുടെയും തദ്ദേശ ഭരണസ്ഥാപനങ്ങളുടെയും കാലാവധി വെട്ടിച്ചുരുക്കാനും ഇടയാക്കും. ആദ്യഘട്ടത്തില്‍ വിവിധ സംസ്ഥാന നിയമസഭകളുടെയും ലോക്‌സഭയിലെയും തെരഞ്ഞെടുപ്പ് ഒന്നിച്ച് നടത്താനാണ് ഉന്നതാധികാര സമിതി നിര്‍ദേശിച്ചത്. പിന്നീട് നൂറ് ദിവസത്തിനകം തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും നടത്തണമെന്നും ശുപാര്‍ശ ഉണ്ടായിരുന്നു.

ജനങ്ങളുടെ അംഗീകാരത്തെ വെല്ലുവിളിക്കലാണിതെന്നും രാജേഷ് പറഞ്ഞു. അവരുടെ ജനാധിപത്യാവകാശങ്ങളിലേക്കുള്ള കടന്ന് കയറ്റമാണിത്. തെരഞ്ഞെടുപ്പ് നടത്താനുള്ള സംസ്ഥാനങ്ങളുടെ അധികാരത്തെ കവര്‍ന്നെടുക്കലുമാണിത്. തെരഞ്ഞെടുപ്പുകളെ ചെലവുകളായി കാണുന്നതും ജനാധിപത്യ വിരുദ്ധമാണെന്ന് രാജേഷ് ചൂണ്ടിക്കാട്ടി.

ഇത് തികച്ചും അപലപനീയമായ നീക്കമാണ്. ചെലവ് കുറയ്ക്കാന്‍ മറ്റ് ലളിതമായ മാര്‍ഗങ്ങളുണ്ട്. ബിജെപി-ആര്‍എസ്‌എസ് അജണ്ട നടപ്പാക്കാനുള്ള ശ്രമമാണിത്. ഇത് തികച്ചും ഭരണഘടന വിരുദ്ധവും ഭരണഘടനാമൂല്യങ്ങള്‍ക്ക് എതിരുമാണെന്നും അദ്ദേഹം പറഞ്ഞു.

നടപടി രാജ്യത്തിന്‍റെ വൈവിധ്യങ്ങളെ താറുമാറാക്കും. സംസ്ഥാന സര്‍ക്കാരുകളെയും തദ്ദേശസ്ഥാപന പ്രതിനിധികളെയും തെരഞ്ഞെടുക്കുന്ന ജനങ്ങളോടുള്ള അവഹേളനമാണിത്. ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കുള്ള പരമാധികാരത്തെ വെല്ലുവിളിക്കുന്ന നടപടിയാണിതെന്നും പ്രമേയം.

സര്‍ക്കാരിനെ തെരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ ജനാധിപത്യപരമായ അവകാശങ്ങളുടെ നഗ്നമായ ലംഘനവും ഫെഡറല്‍ ഘടനയ്ക്ക് മേലുള്ള കൈകടത്തലുമാണ്. സംസ്ഥാനങ്ങളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും അവകാശങ്ങളെ ഹനിക്കുന്ന, ജനങ്ങളുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്ന ജനാധിപത്യവിരുദ്ധ പരിഷ്‌കരണമാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്.

തെരഞ്ഞെടുപ്പുകള്‍ ഒരേസമയം നടത്താനുള്ള ശുപാര്‍ശ ഭരണഘടനമൂല്യങ്ങള്‍ക്ക് എതിരുമാണ്. ജനാധിപത്യ വികേന്ദ്രീകരണം സാധ്യമാകുന്നതിന് പകരം അധികാരകേന്ദ്രീകരണത്തിന് വഴിവയ്ക്കുന്ന നടപടിയാണ്. ആര്‍എസ്എസ്, ബിജെപി അജണ്ട നടപ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പ്രമേയം. കെ.കെ. രമ, എൻ. ഷംസുദീന്‍ എന്നിവരുടെ ഭേദഗതികളോടെയാണ് പ്രമേയം ഐക്യകണേ്ഠന പാസാക്കിയത്.

Also Read:'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ജനാധിപത്യ വിരുദ്ധം'; കേന്ദ്രത്തിനെതിരെ നിയമസഭയിൽ പ്രമേയം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.