തിരുവനന്തപുരം : കുട്ടികൾക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയ ഗതാഗത കമ്മിഷണറുടെ തീരുമാനം തള്ളി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. നിയമത്തിൽ പറഞ്ഞിരിക്കുന്ന കാര്യമാണ് ട്രാൻസ്പോർട്ട് കമ്മിഷണർ പറഞ്ഞതെന്നും മന്ത്രി കൂട്ടിച്ചേർത്തു. 14 വയസുവരെയുള്ള കുഞ്ഞുങ്ങളെ പിൻവശത്ത് ഇരുത്താൻ പാകത്തിനുള്ള സെറ്റ് ഒന്നും ഇന്ന് കേരളത്തിൽ ലഭ്യമല്ല. അത് നടപ്പിലാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഡിസംബർ മുതൽ പിഴ ഈടക്കില്ല എന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ അത്തരത്തിൽ ഒരു പരിഷ്‌കാരം നടപ്പാക്കില്ല. ആക്ഷേപങ്ങൾ ഉണ്ടാകും. അതിനെ തള്ളി കളയുന്നു എന്നും മന്ത്രി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
'ഞാൻ സ്ഥലത്ത് ഉണ്ടായിരുന്നില്ല. ഇതൊക്കെ നടപ്പാക്കിയാൽ കേരളത്തിൽ വണ്ടി ഓടിക്കാൻ ആകില്ല. അത്തരം റോഡുകൾ കൂടി രാജ്യത്ത് വേണ്ടെ'യെന്നും മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. തിരുവനന്തപുരത്ത് ഗതാഗത മന്ത്രിയുടെ ഓഫിസിൽ മാധ്യമങ്ങളെ കാണുകയായിരുന്നു ഗണേഷ് കുമാർ.
കോഴിക്കോട് അപകടം, എല്ലാ വണ്ടികൾക്കും ഇൻഷുറൻസിനുള്ള സാമ്പത്തികമില്ല: കോഴിക്കോട് ബസ് അപകടത്തിൽ വണ്ടിക്ക് ഇൻഷുറൻസ് ഇല്ലായിരുന്നുവെന്നത് ശരിയാണെന്നും മന്ത്രി പറഞ്ഞു. എല്ലാ വണ്ടികൾക്കും ഇൻഷുറൻസ് എടുക്കാനുള്ള സാമ്പത്തികം ഇല്ല. അങ്ങനെ എടുക്കേണ്ടതില്ലെന്ന് കോടതിയും പറഞ്ഞിരുന്നു എന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.
Also Read: ഗ്യാപ്പ് റോഡിൽ അഭ്യാസം വേണ്ട ; കര്‍ശന നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ്