ETV Bharat / state

കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ സൗകര്യം ചെയ്‌തത് കോൺഗ്രസും യുഡിഎഫും: കെബി ഗണേഷ് കുമാർ - KB GANESH KUMAR AGAINST CONGRESS - KB GANESH KUMAR AGAINST CONGRESS

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറന്നതിൽ കോൺഗ്രസിനെയും യുഡിഎഫിനെയും വിമർശിച്ച് മന്ത്രി കെബി ഗണേശ് കുമാർ. എൻഡിഎ സ്ഥാനാർഥിക്ക് വോട്ട് കൊടുത്തത് കോൺഗ്രസുകാരും യുഡിഎഫുമെന്ന് മന്ത്രി പറഞ്ഞു.

MINISTER KB GANESH  KB GANESH KUMAR AGAINST CONGRESS  KB GANESH KUMAR ON BJP OPENS ACCOUNT IN THRISSUR  LDF
KB GANESH KUMAR AGAINST CONGRESS AND UDF (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 5, 2024, 3:47 PM IST

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ സൗകര്യം ചെയ്‌ത് കൊടുത്തത് കോൺഗ്രസും യുഡിഎഫും ആണെന്ന് മന്ത്രി കെബി ഗണേഷ് കുമാർ. ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ എൻഡിഎ സ്ഥാനാർഥിക്ക് വോട്ട് കൊടുത്തത് തൃശൂരിലെ യുഡിഎഫും കോൺഗ്രസുകാരും ആണെന്ന് മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. സുരേഷ് ഗോപി തന്‍റെ സഹപ്രവർത്തകനാണ് അദ്ദേഹം ജയിച്ചതിൽ സന്തോഷമുണ്ട്.

എന്നാൽ എൽഡിഎഫിന്‍റെ പരാജയത്തിന്‍റെ കാരണം എന്താണെന്ന് പഠിക്കുകയും അതിൽ നിന്ന് വിജയത്തിലേക്ക് പോകുകയും ചെയ്യുമെന്നും ഗണേഷ് കുമാർ വ്യക്തമാക്കി. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലും തങ്ങൾക്ക് ഒരു സീറ്റ് ആണ് ലഭിച്ചത്. തൊട്ടടുത്ത് നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ തങ്ങൾ തുടർഭരണം നേടി. രാഷ്ട്രീയത്തിൽ ഇത് അവസാനത്തെ ദിവസമല്ല.

വളരെ ആത്മവിശ്വാസത്തോടെ നരേന്ദ്ര മോദി 'മോദി ഗ്യാരണ്ടി' എന്ന പ്രചാരണം തന്നെ നടത്തിയിട്ട് മോദി ഗ്യാരണ്ടി വേണ്ട എന്ന് ജനങ്ങൾ തീരുമാനിച്ചു. ഇത് ജനാധിപത്യം ആണ്. മാറിയും തിരിഞ്ഞും വരണമെന്നും ഗണേഷ് കുമാർ പറഞ്ഞു.

ഡ്രൈവിങ് ടെസ്‌റ്റ് നടക്കുമ്പോൾ അംഗീകൃത പരിശീലകർ നേരിട്ടെത്തണമെന്ന നിബന്ധനക്കെതിരെ ഓൾകേരള ഡ്രൈവിങ് സ്‌കൂൾ വർക്കേഴ്‌സ് യൂണിയൻ സിഐടിയു 10 മുതൽ സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്താനിരിക്കുന്നതിനെതിരെയും മന്ത്രി പ്രതികരിച്ചു. താനുമായി ചർച്ച നടത്തിയ ശേഷം സിഐടിയു അടക്കമുള്ളവർ സന്തോഷത്തോടെയാണ് സമരം പിൻവലിച്ചത്. അവിടെ നിന്ന് ഇറങ്ങിയ ശേഷം സന്തോഷം ഇല്ലാതാകാൻ കാരണം ഡ്രൈവിംഗ് ടെസ്‌റ്റ് നടക്കുമ്പോൾ ഡ്രൈവിങ് പരിശീലകൻ ടെസ്‌റ്റിങ് സ്ഥലത്ത് വേണം എന്ന് പറഞ്ഞതുകൊണ്ടാണ്.

ടെസ്‌റ്റ് നടക്കുമ്പോൾ ഇൻസ്ട്രക്‌ടർ വേണമെന്നുള്ളത് ഇന്ത്യൻ മോട്ടോർ വെഹിക്കിൾ നിയമത്തിൽ പറഞ്ഞിട്ടുള്ളതാണ്. യോഗത്തിൽ പറഞ്ഞ കാര്യങ്ങൾ അക്ഷരംപ്രതി പാലിച്ചുകൊണ്ടാണ് ഡ്രൈവിങ് ടെസ്‌റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട പുതുക്കിയ സർക്കുലർ ഇറക്കിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ALSO READ : ഇടതു കോട്ടകളിൽ വിള്ളൽ; നേട്ടം കൊയ്‌ത് രാജ്‌മോഹൻ ഉണ്ണിത്താൻ, ഞെട്ടൽ മാറാതെ സിപിഎം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.