ETV Bharat / state

ട്രെയിൻ തട്ടി മരിച്ച യുവാക്കളെ തിരിച്ചറിഞ്ഞു; മോഷണക്കേസ് പ്രതികളെന്ന് പൊലീസ് - കാസർകോട് ട്രെയിൻ തട്ടി രണ്ട് മരണം

കാസർകോട് ഇന്ന് പുലർച്ചെ ട്രെയിൻ തട്ടി മരിച്ച യുവാക്കളെ തിരിച്ചറിഞ്ഞു.

Two persons deid after hit by train  deadbody identified  മരിച്ച യുവാക്കളെ തിരിച്ചറിഞ്ഞു  കാസർകോട് ട്രെയിൻ തട്ടി രണ്ട് മരണം
The youths who died After hit by the train have been identified
author img

By ETV Bharat Kerala Team

Published : Jan 30, 2024, 3:43 PM IST

കാസർകോട്: പള്ളത്ത് ഇന്ന് പുലർച്ചെ ട്രെയിൻ തട്ടി മരിച്ച യുവാക്കളെ തിരിച്ചറിഞ്ഞു (Two persons deid after being hit by a train). നെല്ലിക്കട്ട നെക്രാജെ സ്വദേശികളായ മുഹമ്മദ് സാഹിർ (19), നിഹാൽ (19) എന്നിവരാണ് മരിച്ചത്. ഇരുവരും മോഷണക്കേസ് പ്രതികളാണെന്ന് പൊലീസ് വ്യക്തമാക്കി.

മോഷ്‌ടിച്ച മൊബൈൽ ഫോണുകൾ മൃതദേഹങ്ങൾക്കു സമീപത്തു നിന്ന് കണ്ടെത്തിയിരുന്നു. സമീപത്തു താമസിക്കുന്ന അതിഥി തൊഴിലാളികളുടെ മോഷണം പോയ മൊബൈൽ ഫോണുകളാണ് ഇവരുടെ കയ്യിൽ നിന്ന് കണ്ടെത്തിയത്. പുലർച്ചെ 5.20നുള്ള ഗുഡ്‌സ് ട്രെയിൻ ഇടിച്ചാണ് അപകടമുണ്ടായത്.
ലോക്കോ പൈലറ്റ് നൽകിയ വിവരമനുസരിച്ച് റെയിൽവേ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒരു മൃതദേഹം ട്രാക്കിലും മറ്റൊന്ന് ട്രാക്കിനു സമീപവുമാണ് കണ്ടെത്തിയത്. മോഷ്‌ടിച്ച മൊബൈൽ ഫോണുകൾ റെയിൽവേ ട്രാക്കിലിരുന്ന് പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ ട്രെയിൻ തട്ടിയതാണെന്നാണ് പൊലീസ് നിഗമനം.

കാസർകോട് പള്ളത്ത് രണ്ട് പുരുഷന്മാരുടെ മൃതദേഹം പാളത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും തിരിച്ചറിഞ്ഞത്. സംഭവ സ്ഥലത്ത് പൊലീസെത്തി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ഓടുന്ന ട്രെയിനിൽ നിന്നിറങ്ങിയ വിദ്യാർഥിക്ക് ദാരുണാന്ത്യം; ഓടുന്ന ട്രെയിനിൽ നിന്നിറങ്ങിയ വിദ്യാർഥിക്ക് ദാരുണാന്ത്യം (Student Met Tragic End). കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ വെള്ളിയാഴ്‌ച(Jan 19, 2024) രാവിലെയാണ് സംഭവം ഉണ്ടായത്. ബോംബെ ജയന്തി ട്രെയിനിൽ നിന്നും, മറന്നുവച്ച കണ്ണട എടുക്കാൻ തിരികെ കയറുന്നതിനിടെയാണ് അപകടം നടന്നത്. കോട്ടയം പുതുപ്പള്ളി സ്വദേശി അഞ്ചേരി ഇടശ്ശേരിക്കുന്നേൽ ദീപക് ജോർജ് വർക്കി (25) ആണ് മരിച്ചത്.

പൂനെയിൽ ഹോട്ടൽ മാനേജ്മെന്‍റ് വിദ്യാർത്ഥിയായിരുന്നു ദീപക്. ഇവിടെ നിന്നും കോഴ്‌സ് പൂർത്തിയാക്കി വീട്ടിലേക്ക് വരവെയാണ് ട്രെയിനിൽ നിന്ന് വീണ് അപകടമുണ്ടായത്. സാധനങ്ങൾ എല്ലാം പ്ലാറ്റ് ഫോമിലേക്ക് എടുത്തുവച്ചെങ്കിലും കണ്ണട എടുക്കാൻ മറന്നുപോയത് മനസ്സിലാക്കി തിരികെ കയറുകയായിരുന്നു. ഇതിനിടെ ട്രെയിൻ നീങ്ങി ഫ്ലാറ്റ് ഫോം കഴിഞ്ഞിരുന്നു. ട്രെയിനില്‍ നിന്ന് വേഗത്തിൽ ഇറങ്ങുമ്പോഴായിരുന്നു പാളത്തിനടിയിലേക്ക് വീണത്.

അപകടത്തിൽ ദീപക്കിന്‍റെ ശരീരം രണ്ടായി മുറിഞ്ഞുപോയി. ദീപക്കിനെ സ്വീകരിക്കാനായി കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ കാത്തുനിന്ന സുഹൃത്തുക്കൾ കാണാതായതോടെ ചങ്ങനാശ്ശേരി റെയിൽവേ സ്‌റ്റേഷനിലും, തിരുവല്ല റെയിൽവേ സ്‌റ്റേഷനിലും എത്തി കാത്തു നിന്നു. ഫോണിൽ വിളിച്ചിട്ടും ദീപക്കിനെ കുറിച്ച് വിവരമില്ലാത്തതിനെ തുടർന്ന് ഇവർ റെയിൽവേ പൊലീസ് സ്‌റ്റേഷനിൽ വിവരം ധരിപ്പിച്ചതോടെയാണ് സുഹൃത്തിന് ഉണ്ടായ അപകടം മനസ്സിലാക്കിയത്.

ദീപക്കിന്‍റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കോട്ടയം ഈസ്‌റ്റ് പൊലീസ് തുടർനടപടികൾ സ്വീകരിച്ചു. കോട്ടയം സ്‌റ്റാർ ജംഗ്‌ഷനിലെ ആദം ടവറിൽ പ്രവർത്തിക്കുന്ന ഇടശ്ശേരിയിൽ കുന്നേൽ വൺ ഗ്രാം ഗോൾഡ് ജ്വല്ലറി ആൻഡ് ട്രാവൽ ഏജൻസി ഉടമ ജോർജ് വർക്കിയാണ് പിതാവ്, സോളിയാണ് മാതാവ്, സഹോദരൻ സന്ദീപ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.