ETV Bharat / state

'ഒരു കുഞ്ഞിനെ ഇത്രയും ചെയ്‌ത അവന്‍റെ മുഖം എന്തിന് മൂടുന്നു, നാട്ടുകാര് കാണട്ടെ..'; പത്ത് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്കുനേരെ പാഞ്ഞടുത്ത് നാട്ടുകാർ - Minor girl Sexual assault Kanhangad - MINOR GIRL SEXUAL ASSAULT KANHANGAD

വലിയ പൊലീസ് സന്നാഹത്തോടെയാണ് പ്രതി സലീമിനെ തെളിവെടുപ്പിനെത്തിച്ചത്. പ്രതിക്കെതിരെ പുതിയ കേസുകളും.

GIRL MOLESTED IN KANHANGAD  പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി  ABDUCTED AND SEXUALLY ASSAULTED  GIRL SEXUALLY ASSAULTED KASARAGOD
Kanhangad sexual assault case (ETV Bharat)
author img

By ETV Bharat Kerala Team

Published : May 25, 2024, 12:50 PM IST

പ്രതി സലീമിനെ തെളിവെടുപ്പിനെത്തിച്ചപ്പോൾ (ETV Bharat)

കാസർകോട്: കാഞ്ഞങ്ങാട് പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ തെളിവെടുപ്പിനിടെ പ്രതിക്ക് നേരെ പാഞ്ഞടുത്ത് നാട്ടുകാർ. പ്രതിയെ തെളിവെടുപ്പിനായി പൊലീസ് എത്തിക്കുമെന്ന് മനസിലാക്കി പ്രദേശത്ത് വൻ ജനകൂട്ടം തമ്പടിച്ചിരുന്നു. പ്രതി സലീമിനെ സ്ഥലത്ത് എത്തിച്ചതോടെ സ്‌ത്രീകൾ അടക്കമുള്ള പ്രദേശവാസികൾ പാഞ്ഞടുത്തു.

ഏറെ പണിപ്പെട്ടാണ് നാട്ടുകാരെ പൊലീസ് നിയന്ത്രിച്ചത്. ഇതിനിടയിൽ പ്രതിക്ക് നേരെ കയ്യേറ്റശ്രമവും ഉണ്ടായി. കുട്ടിയുടെ വീട്ടിലും പരിസര പ്രദേശങ്ങളിലുമായിരുന്നു തെളിവെടുപ്പ്. കാഞ്ഞങ്ങാട് ഡിവൈഎസ്‌പി വിവി ലതീഷിന്‍റെ നേതൃത്വത്തിൽ വലിയ പൊലീസ് സന്നാഹത്തോടെയാണ് പ്രതി പിഎ സലീമിനെ തെളിവെടുപ്പിന് എത്തിച്ചത്.

കുട്ടിയെ തട്ടിക്കൊണ്ടു പോയ രീതിയും തുടർന്നുള്ള കാര്യങ്ങളും അന്വേഷണ സംഘത്തോട് പ്രതി വിശദീകരിച്ചു. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച ഇയാൾ മുൻപ് നടത്തിയ മോഷണങ്ങളെ പറ്റിയും പൊലീസിനോട് വെളിപ്പെടുത്തി. ഇതോടെ കുടക് സ്വദേശിയായ പിഎ സലീമിന് എതിരെ രണ്ട് മോഷണ കേസുകൾ കൂടി ഹോസ്‌ദുർഗ് പൊലീസ് രജിസ്റ്റർ ചെയ്‌തു.

ALSO READ: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് : പ്രതിയെ സഹായിച്ച പൊലീസുകാരന്‍ ഒളിവിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.