ETV Bharat / state

കാസര്‍കോട് കടുത്ത മത്സരം; ഇടത്തിനും വലതിനും അഭിമാന പോരാട്ടം - Kasaragod Lok sabha Constituency - KASARAGOD LOK SABHA CONSTITUENCY

വര്‍ഷങ്ങളോളം ഇടതിനെ മാത്രം പിന്തുണച്ച കാസര്‍കോട് മണ്ഡലം തിരികെ പിടിക്കാനായി സിപിഎം അരയും തലയും മുറുക്കിയപ്പോള്‍ നേടിയ മണ്ഡലം കൈവിട്ടുപോകാതിരിക്കാന്‍ ഉണ്ണിത്താനും മണ്ഡലത്തില്‍ പരമാവധി പ്രയത്‌നിച്ചു.

തെരഞ്ഞെടുപ്പ് 2024  LOK SABHA ELECTION 2024  കാസര്‍കോട് മണ്ഡലം  കാസര്‍കോട് ആര് ജയിക്കും
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 3, 2024, 6:53 PM IST

2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തരംഗം ആഞ്ഞടിച്ചപ്പോള്‍ ഇടത് മുന്നണിക്ക് കനത്ത പ്രഹരം ഏല്‍പ്പിച്ച മണ്ഡലങ്ങളിലൊന്നായിരുന്നു കാസര്‍കോട്. 1989 മുതല്‍ 2019 വരെ ഇടതിനെ പിന്തുണച്ച കാസര്‍കോട് മണ്ഡലം 2019-ല്‍ രാജ് മോഹന്‍ ഉണ്ണിത്താനെ വിജയിപ്പിക്കുകയായിരുന്നു.

തെരഞ്ഞെടുപ്പ് 2024  LOK SABHA ELECTION 2024  കാസര്‍കോട് മണ്ഡലം  കാസര്‍കോട് ആര് ജയിക്കും
2024 തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികള്‍ (ETV Bharat Kerala)

സിറ്റിങ് എംപിയായ രാജ്‌മോഹന്‍ ഉണ്ണിത്താനെ വീണ്ടും കളത്തിറക്കുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും കോണ്‍ഗ്രസ് പ്രതീക്ഷിച്ചിക്കുന്നില്ല. എതിരാളിയായ എംവി ബാലകൃഷ്‌ണനുമായി കടുത്ത മത്സരമാണ് മണ്ഡലത്തില്‍ കാഴ്‌ചവെച്ചത്. പരമാവധി വോട്ട് ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപിയുടെ യുവ രക്തം എംഎല്‍ അശ്വിനിയും കളം നിറഞ്ഞത്.

76.04 ശതമാനമായിരുന്നു ഇത്തവണ മണ്ഡലത്തില്‍ രേഖപ്പെടുത്തിയ പോളിങ്. താരതമ്യേന കുറഞ്ഞ പോളിങ് ആണെങ്കിലും മണ്ഡലത്തിലെ ഇടത് കോട്ടയായ കല്യാശേരിയിലും പയ്യന്നൂരിലും തൃക്കരിപ്പൂരും മികച്ച പോളിങ് രേഖപ്പെടുത്തിയിരുന്നു. 2019 തെരഞ്ഞെടുപ്പിൽ കാസര്‍കോട്ട് 80.57 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 2016-ൽ 79 ഉം 2014 ൽ 78 ഉം ശതമാനമായിരുന്നു പോളിങ്.

ഇക്കുറി കളത്തിലുള്ളത് ഇവര്‍ (ETV Bharat)
പോളിങ്ങ് ശതമാനം
201980.57
201679
201478
  • 2019 ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം:
  1. രാജ്‌മോഹന്‍ ഉണ്ണിത്താന്‍(യുഡിഎഫ്) - 4,74,961
  2. കെപി സതീഷ്‌ ചന്ദ്രന്‍(എല്‍ഡിഎഫ്) - 4,34,523
  3. രവീശ തന്ത്രി (എന്‍ഡിഎ) - 1,76,049

Also Read : തരൂര്‍ത്തുടര്‍ച്ചയോ അട്ടിമറിയോ, അനന്തപുരിയുടെ അമരത്താര് ? - THIRUVANANTHAPURAM CONSTITUENCY

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.