കാസർകോട്: പുതു തലമുറയ്‌ക്ക് പഴയകാലത്തേക്ക് വഴികാട്ടിയായി ഒരു കര്‍ഷകന്‍. ഇതിനായി സ്വന്തം വീട് പഴയ കാർഷികോപകരണങ്ങളും വീട്ടുപകരണങ്ങളും ഉള്‍പ്പെടെയുള്ളവയുടെ പ്രദര്‍ശന വേദിയാക്കിയിരിക്കുകയാണ് കളനാട് സ്വദേശി തൊട്ടിയില്‍ ദാമോദരന്‍. വര്‍ഷങ്ങള്‍ പഴക്കമുള്ള ഉപകരണങ്ങളുള്‍പ്പെടെയാണ് അദ്ദേഹം പുതുതലമുറയ്‌ക്ക് പരിചയപ്പെടുത്തുന്നത്.
90 വർഷം പഴക്കമുള്ള പറ, 52 വർഷം പഴക്കമുള്ള പത്തായം, 100 വർഷം പഴക്കമുള്ള ഉലക്ക, 80 വർഷം പഴക്കമുള്ള നുകം, 25 വർഷം പഴക്കമുള്ള കലപ്പ, ഇടങ്ങഴി, പാത്തി തുടങ്ങിയവയാണ് ദാമോദരന്‍റെ ശേഖരത്തിലുള്ളത്. ഒറ്റ മരത്തിൽ പണിതതാണ് പറ. പത്തായത്തിലാവട്ടെ 64 പറ നെല്ല് സൂക്ഷിക്കാനാവും.
ആർക്കും ഏത് ദിവസവും ഇവിടെയെത്തി പ്രദർശന വസ്‌തുക്കൾ കാണാം. സമീപ സ്‌കൂൾ വിദ്യാർഥികളെയും ഇത് കാണാൻ ക്ഷണിച്ചിട്ടുണ്ട്. പഴയകാല കൃഷിയെ കുറിച്ചും അന്നത്തെ ഉപകരണങ്ങളെ കുറിച്ചും പറയുമ്പോൾ ഈ 62 ആം വയസിലും അദ്ദേഹം വാചാലനാകും.
തന്‍റെ പിതാവ് പാടി കുഞ്ഞമ്പു നായരുടെ കൈ പിടിച്ച് 15 വയസുമുതൽ കളനാട് വയലിൽ പണിയെടുത്ത് തുടങ്ങിയ വ്യക്തിയാണ് ദാമോദരൻ. ഒന്നേകാൽ ഏക്കർ സ്വന്തം വയലിൽ കന്നുകാലികളുമായി കലപ്പ വലിച്ച് നിലം ഉഴുതു കൃഷിയിറക്കി. 1994 വരെ കൃഷി ചെയ്‌തു. ഒരു സെന്‍റിൽ നിന്ന് (2 പറ) 20 കിലോഗ്രാം നെല്ല് കിട്ടിയിരുന്നു. ഈ സ്ഥലം വിൽപന ചെയ്‌തതോടെ കൃഷിയും നിലച്ചു. ഇനി പഴകാലത്തെ ഓര്‍മ്മകളും അറിവും പുതുതലമുറയ്‌ക്ക് പകരനാണ് തന്‍റെ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു.
Also Read: പശുപരിപാലനവും കൃഷിയും; രാപകല്‍ തിരക്കോട് തിരക്ക്, ഇതിനിടെയും കവിത കുറിച്ച് ശോഭന