ETV Bharat / state

കാസര്‍കോടിന്‍റെ കിരീടം ആര്‍ക്ക് ; ആവേശത്തിമര്‍പ്പില്‍ പോളിങ്ങ് ബൂത്തുകള്‍ - KASARAGOD CONSTITUENCY POLLING

കാസര്‍കോട് മണ്ഡലത്തില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. മോക്ക് പോളിങ് വിജയകരമായി പൂര്‍ത്തിയാക്കി രാവിലെ ഏഴ് മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്.

LOK SABHA ELECTION 2024  KASARAGOD CONSTITUENCY MOCK POLLING  കാസർകോട് മണ്ഡലം  പോളിംഗ് ബൂത്തുകളിൽ നീണ്ട ക്യു
Kasaragod Constituency ; Kasaragod Lok Sabha Polling Booths Have Long Queues
author img

By ETV Bharat Kerala Team

Published : Apr 26, 2024, 7:29 AM IST

Updated : Apr 26, 2024, 8:37 AM IST

ലോക്‌സഭ തെരഞ്ഞെടുപ്പ്: കാസര്‍കോട് മണ്ഡലത്തില്‍ വോട്ടിങ് തുടങ്ങി

കാസർകോട് : കാസർകോട് ലോക്‌സഭ മണ്ഡലത്തിലെ പല പോളിങ്ങ് ബൂത്തുകളിലും രാവിലെ തന്നെ വോട്ട് ചെയ്യാൻ എത്തിയവരുടെ നീണ്ട നിര. യുഡിഎഫ് സ്ഥാനാർഥി രാജ്‌മോഹൻ ഉണ്ണിത്താനും ഭാര്യ സുധാകുമാരിയും പടന്നക്കാട് 170 എസ് എൻ എയുപിസ്‌കൂൾ ബൂത്തിൽ രാവിലെ ഏഴ് മണിയോടെ വോട്ട് രേഖപ്പെടുത്തി. മോക്ക് പോളിങ്ങ് പൂര്‍ത്തിയാക്കി രാവിലെ ഏഴ് മണിക്കാണ് മണ്ഡലത്തില്‍ വോട്ടിങ്ങ് ആരംഭിച്ചത്.

കാസര്‍കോട് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാർഥി എം വി ബാലകൃഷ്‌ണൻ മാസ്‌റ്റർ 7:30ന് മുഴക്കോം ജി യു പി സ്‌കൂളിലെ 35ാം ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. തുടർന്ന് അദ്ദേഹം ബൂത്തുകളില്‍ സന്ദർശനം ആരംഭിച്ചു. എൻഡിഎ സ്ഥാനാർഥി എം.എൽ. അശ്വിനി മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ ബൂത്ത് നമ്പര്‍ 43ൽ (ശ്രീ വാണി വിജയ എ.യു.പി സ്‌കൂൾ, അടുക്കളെകട്ടെ, കൊഡ്ല മൊഗറു) വോട്ട് രേഖപ്പെടുത്തും.

Also Read : കേരളം വിധിയെഴുതുന്നു; ജനഹിതം തേടി 194 സ്ഥാനാര്‍ഥികള്‍ - Kerala Lok Sabha Election 2024

Last Updated : Apr 26, 2024, 8:37 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.