ETV Bharat / state

'അവധിയുണ്ടോ കലക്‌ടറേ' എന്ന് കുട്ടികൾ, ഇല്ലെന്ന് കലക്‌ടർ: ചർച്ചയായി കലക്‌ടർ കെ ഇമ്പശേഖരന്‍റെ മറുപടി - School Closures Collector Concerns

author img

By ETV Bharat Kerala Team

Published : Jul 17, 2024, 10:59 AM IST

സ്‌കൂളിൽ അവധി പ്രഖ്യാപിക്കുന്നത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികളെ ബാധിക്കുമെന്ന് ജില്ല കലക്‌ടർ കെ ഇമ്പശേഖരൻ. ക്ലാസുകൾക്ക് പുറമേ അവർക്ക് ഉച്ചഭക്ഷണവും പോഷകാഹാരവും നഷ്‌ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

കലക്‌ടർ കെ ഇമ്പശേഖരൻ  COLLECTOR ABOUT SCHOOL CLOSURES  COLLECTOR K IMBASHEKARAN  K IMBASHEKARAN REPLY TO STUDENTS
K Inbashekar and FB Post (Official FB page)

കാസർകോട് : അവധി ഉണ്ടോ എന്ന് ചോദിച്ച് നിരവധി ഫോൺ വിളികളാണ് കാസർകോട് കലക്‌ടർക്ക് എത്തിയത്. ഇതോടെ അവധി ഇല്ലെന്നും അവധി നൽകാത്തതിന്‍റെ കാരണം വ്യക്തമാക്കിയുള്ള ജില്ല കലക്‌ടർ കെ ഇമ്പശേഖരന്‍റെ മറുപടിയും ചർച്ചയായി.

'അക്കാദമിക് കലണ്ടർ പ്രകാരം എല്ലാ ശനിയാഴ്‌ചകളും പ്രവൃത്തി ദിവസങ്ങളാണ്. പ്രഖ്യാപിച്ച അവധികൾ നഷ്‌ടപരിഹാരം നൽകാനുള്ള സാധ്യതയില്ല. കഴിഞ്ഞ നാല് ദിവസമായി സ്‌കൂളുകൾ അടച്ചിട്ടിരിക്കുകയാണ്. ഇടയ്ക്കിടെ അവധികൾ പ്രഖ്യാപിക്കുന്നത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെ ബാധിക്കും. കാരണം അവർക്ക് ക്ലാസുകൾക്ക് പുറമെ ഉച്ചഭക്ഷണവും പോഷകാഹാരവും നഷ്‌ടപ്പെടും. ഇന്ന് സ്‌കൂൾ അവധിയുണ്ടോ എന്ന് അന്വേഷിച്ച് ധാരാളം ഫോൺ കോളുകൾ ലഭിക്കുന്നു. എന്നാൽ അത്തരത്തിലുള്ള അപകടകരമായ സാഹചര്യമില്ല. പ്രാദേശിക പ്രശ്‌നങ്ങൾ എവിടെയുണ്ടെങ്കിലും നമുക്ക് നടപടിയെടുക്കാ'മെന്നായിരുന്നു ജില്ല കലക്‌ടറുടെ അറിയിപ്പ്.

ഇതിന് മറുപടിയായി നിരവധി കമന്‍റുകളും എത്തിയിട്ടുണ്ട്. കലക്‌ടർ പറഞ്ഞത് പോലുള്ള കുട്ടികൾ നമ്മുടെ ജില്ലയിലുണ്ടെങ്കിൽ അത് പരിശോധിക്കപ്പെടേണ്ടതാണെന്നാണ് ചിലരുടെ വാദം. അവരെ കണ്ടെത്തി പരിഹാര മാർഗം കാണാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തേണ്ടി വരുമെന്നുറപ്പാണ്. ഇത്രയും കാലം ജില്ലയെ നയിച്ചവർ കാണാതെ പോയ ഗൗരവമേറിയ കാര്യമാണ് കലക്‌ടർ ജനങ്ങൾക്ക് മുന്നിലേക്ക് എത്തിച്ചിരിക്കുന്നത്. പോഷകാഹാരവും ഉച്ചഭക്ഷണവും എല്ലാ കുട്ടികൾക്കും എപ്പോഴും ലഭിക്കാൻ കലക്‌ടറുടെ ശ്രദ്ധ പതിയട്ടെയെന്നും ചിലർ പറയുന്നു.

Also Read: ന്യൂനമർദ പാത്തി: സംസ്ഥാനത്ത് കനത്ത മഴ തുടരും; ജില്ലകളിൽ ഓറഞ്ച് അലർട്ട്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.