കാസർകോട്: തൃക്കരിപ്പൂർ അഴിത്തലയിൽ കാലാവസ്ഥാ മുന്നറിയിപ്പുകൾ പാലിക്കാത്തതാണ് ബോട്ട് അപകടത്തിന് കാരണമെന്ന് വിലയിരുത്തി ജില്ലാ കളക്‌ടർ. കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകിയിരുന്നുവെങ്കിലും അത് പാലിച്ചില്ല. വലിയൊരു ദുരന്തത്തിൽ നിന്നാണ് രക്ഷപ്പെട്ടതെന്നും ജില്ലാ കളക്‌ടർ കെ ഇമ്പശേഖർ പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കും. ആരും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം കാണാതായ പരപ്പനങ്ങാടി സ്വദേശി മുജീബിനായി തെരച്ചിൽ തുടരുമെന്നും കാലാവസ്ഥ മോശമാണെന്നും ജില്ലാ പൊലീസ് മേധാവി ഡി ശിൽപ പ്രതികരിച്ചു. മോശം കാലാവസ്ഥ തെരച്ചിലിന് പ്രതിസന്ധി ഉണ്ടാക്കുന്നുവെന്നും അവർ പറഞ്ഞു. ബുധനാഴ്‌ച ഉച്ചയ്ക്ക് 2.30 ഓടെയാണ് മീൻ പിടിച്ച് മടങ്ങിയ ഇന്ത്യൻ എന്ന ബോട്ട് അഴിമുഖത്ത് അപകടത്തിൽപ്പെട്ടത്. ശക്തമായ കാറ്റും ഉയർന്ന തിരമാലയുമാണ് അപകടത്തിന് ഇടയാക്കിയത്. ബോട്ടിൽ കൂടുതലും തമിഴ്‌നാട്, ഒറീസ സ്വദേശികളായിരുന്നു. കോസ്റ്റൽ ഗാർഡ്, ഫിഷറീസ് ഉദ്യോഗസ്ഥർ എന്നിവരെത്തിയാണ് ആളുകളെ കരയ്‌ക്കെത്തിച്ചത്.
ഗുരുതരമായി പരിക്കേറ്റ പരപ്പനങ്ങാടി സ്വദേശി കോയമോനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരപ്പനങ്ങാട് സ്വദേശിയായ മുനീർ എന്ന മുജീബിനെ ഇനിയും കണ്ടെത്താനുണ്ട്. ബോട്ടിലുണ്ടായിരുന്ന 37 പേരില്‍ 35 തൊഴിലാളികളെ രക്ഷിച്ചു. പടന്ന വില്ലേജിലെ അഴിത്തല തീരദേശ പൊലീസ് സ്റ്റേഷൻ്റെ അടുത്തുള്ള അഴിമുഖത്ത് വലിയപറമ്പ ഭാഗത്തുനിന്ന് വന്ന ഫൈബര്‍ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഫിഷറീസിൻ്റെയും കോസ്റ്റൽ പൊലീസിൻ്റെയും പ്രത്യേക സ്‌ക്വാഡാണ് പരിശോധന നടത്തുന്നത്. അപകടത്തിൽപ്പെട്ട ബോട്ട് കരയ്‌ക്കെത്തിക്കാൻ ശ്രമം നടത്തിയെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം ഇതിന് സാധിച്ചില്ല. ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാളെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
അപകടത്തിൽപ്പെട്ടവരിൽ ഒഡീഷ, തമിഴ്‌നാട് സ്വദേശികളും
അപകടത്തിൽപ്പെട്ട ബോട്ടിൽ മലയാളികളും ഒഡീഷ, തമിഴ്‌നാട് സ്വദേശികളായ തൊഴിലാളികളും ഉണ്ടായിരുന്നു. രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലാ കലക്‌ടർ കെ ഇമ്പശേഖർ, കണ്ണൂർ ഡിഐജി രാജ് പാൽ മീണ എന്നിവരുടെ നേതൃത്വത്തിൽ അഴിത്തലയിൽ രക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഫിഷറീസ് വകുപ്പും തീരദേശ പൊലീസും ബോട്ടുകളിൽ തെരച്ചിൽ തുടരുകയാണ്. കടലിൽ നിന്നും അഴിമുഖത്തേക്ക് കയറുമ്പോഴാണ് ഇന്ത്യൻ എന്ന ബോട്ട് അപകടത്തിൽപ്പെട്ടത്. കടലിൽ നിന്നും അഴിമുഖത്തേക്ക് കയറുമ്പോൾ ബോട്ട് മറിയുകയായിരുന്നു. ഈ സമയം കാറ്റും ഉയർന്ന തിരമാലയും ഉണ്ടായതായി പറയുന്നു.
കള്ളക്കടൽ ജാഗ്രതാ നിർദേശം
തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയെന്ന മുന്നറിയിപ്പുണ്ട്. പല ജില്ലകളിലെയും തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നേരത്തെ നൽകിയിരുന്നു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണെമെന്നും പറഞ്ഞിരുന്നു.
Also Read: കൊല്ലം തീരമേഖലയിൽ കടൽക്ഷോഭം രൂക്ഷം; സന്ദർശകർക്ക് ബീച്ചിൽ നിയന്ത്രണം