ETV Bharat / state

കാസര്‍കോട്ട് 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി പിടിയില്‍ ; വഴിത്തിരിവായത് ആ ഫോണ്‍കോള്‍ - 10 Year Old Girl Kidnapped Case - 10 YEAR OLD GIRL KIDNAPPED CASE

കുടക് സ്വദേശി പി എ സലീം പിടിയില്‍. പ്രതിയെ പിടികൂടിയത് ആന്ധ്രാപ്രദേശില്‍ നിന്നും

ABDUCTION MOLESTATION CASE  KASARAGOD NEWS  കാസര്‍കോട് വാര്‍ത്തകള്‍  പത്ത് വയസുകാരി
പി എ സലീം (Etv Bharat)
author img

By ETV Bharat Kerala Team

Published : May 24, 2024, 12:03 PM IST

Updated : May 24, 2024, 12:22 PM IST

കാസർകോട് : കാഞ്ഞങ്ങാട് ഉറങ്ങികിടക്കുകയായിരുന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ ശേഷം ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതി പിടിയിൽ. കുടക് സ്വദേശി പി എ സലീം ആണ് പിടിയിലായത്. ആന്ധ്രയിൽ നിന്നാണ് ഇയാളെ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തത്.

പ്രതി വീട്ടിലേക്ക് ഫോൺ വിളിച്ചത്‌ ആണ് കേസില്‍ നിർണായകമായത്. പ്രതിയെ ഇന്ന് രാത്രിയോടെ കാസർകോട് എത്തിക്കും. പ്രതിയുടെ ചിത്രം കഴിഞ്ഞ ദിവസം പൊലീസ് പുറത്ത് വിട്ടിരുന്നു.

വിവാഹശേഷം വർഷങ്ങളായി കാഞ്ഞങ്ങാട്ടെ പെൺകുട്ടിയുടെ വീടിനടുത്ത് സ്ഥിരതാമസക്കാരനാണ് സലീം. സംഭവം നടന്ന മെയ് പതിനഞ്ചാം തീയതിക്ക് ശേഷം ഇയാൾ വീട്ടിൽ നിന്ന് മാറിനിന്നതും അന്വേഷണ സംഘത്തിന്‍റെ സംശയം ബലപ്പെടുത്തി. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതി സലീം തന്നെയെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്.

പ്രതിയുടെ മുഖം വ്യക്തമാകുന്ന കൂടുതൽ സിസിടിവി ദൃശ്യങ്ങളും തെളിവുകളും പൊലീസിന് ലഭിച്ചിരുന്നു. ഇയാൾ മറ്റൊരു പോക്സോ കേസിലും പ്രതിയാണെന്നാണ് സൂചന. മെയ് 15ന് ആണ് വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് സ്വർണാഭരണങ്ങൾ കവർന്നശേഷം പ്രതി വീടിനടുത്തുള്ള പറമ്പിൽ ഉപേക്ഷിച്ചത്.

കുട്ടിയുടെ കുടുംബത്തെക്കുറിച്ചും പ്രദേശത്തെക്കുറിച്ചും കൃത്യമായ ധാരണയുള്ളയാളാണ് പ്രതിയെന്ന നിഗമനത്തിലായിരുന്നു തുടക്കം മുതൽ അന്വേഷണ സംഘം. മുത്തച്ഛൻ പശുവിനെ കറക്കാൻ പോയപ്പോഴാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. വായ പൊത്തിപ്പിടിച്ചാണ് അക്രമി തന്നെ വീട്ടില്‍ നിന്നും കൊണ്ടുപോയതെന്ന് പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കിയിരുന്നു.

കുട്ടിയുടെ മുത്തച്ഛന്‍ പുലര്‍ച്ചെ പശുവിനെ കറക്കാന്‍ പുറത്തേക്ക് ഇറങ്ങിയതിന് ശേഷമാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്. വീടിന്‍റെ മുന്‍ വാതില്‍ തുറന്നാണ് പശുവിനെ കറക്കാന്‍ പോയതെന്നും പശുവിനെ കറന്ന് തിരിച്ചു വന്നപ്പോള്‍ കുട്ടിയെ കാണാനില്ലായിരുന്നുവെന്നും മുത്തച്‌ഛന്‍ മൊഴി നൽകിയിരുന്നു. അടുക്കള വാതിലും തുറന്നു കിടക്കുകയായിരുന്നു.

തട്ടിക്കൊണ്ടു പോയ കുട്ടിയെ രണ്ട് വീട് അപ്പുറം ഉപേക്ഷിച്ചതിന് ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നുവെന്നും മുത്തച്ഛന്‍ പറഞ്ഞു. കവര്‍ച്ചയ്‌ക്ക് പിന്നാലെ വഴിയില്‍ ഉപേക്ഷിക്കപ്പെട്ട പെണ്‍കുട്ടി തൊട്ടടുത്ത വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയില്‍ നിന്ന് പിതാവിന്‍റെ മൊബൈല്‍ നമ്പര്‍ വാങ്ങിയ കുടുംബം ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. വിവരം അറിഞ്ഞ ഉടന്‍ തന്നെ കുടുംബാംഗങ്ങൾ സ്ഥലത്തെത്തി കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചിരുന്നു.

Also Read : താമരശ്ശേരി ചുരത്തിൽ വ്യാപാരിയില്‍ നിന്ന് പണവും വാഹനവും കവർന്ന സംഭവം; രണ്ടുപേർ കൂടി പിടിയിൽ - Thamarassery Churam Robbery

Last Updated : May 24, 2024, 12:22 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.