ബെംഗളൂരു: കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ താത്‌കാലികമായി നിര്‍ത്തിവച്ചു. മേഖലയിലെ കനത്ത മഴയെ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചത്. നാളെ (ജൂലൈ 20) പുലർച്ചെ 5.30ന് തെരച്ചില്‍ പുനരാരംഭിക്കും.
കനത്ത മഴയില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നത് വീണ്ടും മണ്ണിടിച്ചിലുണ്ടാകാന്‍ കാരണമാകുമെന്ന് ജില്ല കലക്‌ടര്‍ അറിയിച്ചു. നാളെ ബെംഗളൂരുവിൽ നിന്നും റഡാർ എത്തിച്ചും തെരച്ചിൽ നടത്തുന്നതായിരിക്കും. റഡാർ വഴി ലോറി കണ്ടെത്താൻ കഴിഞ്ഞാൽ ആ ദിശ നോക്കി മണ്ണെടുപ്പ് നടത്തും.
കൂടുതൽ സജീകരണങ്ങളുമായി നാളെ രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് പൊലീസും അറിയിച്ചു. അപകടത്തില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്‍ അടക്കം മൂന്ന് പേരെയാണ് ഇനി കണ്ടെത്താനുള്ളത്.
Also Read: 'കാര്‍വാറില്‍ അര്‍ജുനായുള്ള തെരച്ചില്‍ കാര്യക്ഷമമല്ല'; അതൃപ്‌തി പ്രകടിപ്പിച്ച് കുടുംബം