ETV Bharat / state

ബലിയർപ്പിക്കാൻ വേണ്ട സൗകര്യങ്ങൾ ഏർപ്പാടാക്കിയില്ല; ബലിതർപ്പണം നടത്താൻ എത്തിയ ജനങ്ങൾ പ്രതിഷേധിച്ചു - Karkidaka Vavu Bali

തിരുമുല്ലവാരം ബലിതർപ്പണ കേന്ദ്രത്തിൽ ബലിദർപ്പണത്തിന് വേണ്ട സൗകര്യങ്ങൾ ഒരുക്കാത്തതിനെത്തുടർന്ന് പ്രതിഷേധിച്ച് ജനങ്ങൾ. പൊലീസിന്‍റെ ഇടപെടലിൽ നിർത്തിവച്ച ബലിദർപ്പണം പുനരാരംഭിച്ചു

ബലിതർപ്പണം  കർക്കടക വാവു ബലി  തിരുമുല്ലവാരം ബലിതർപ്പണ കേന്ദ്രം  KARKIDAKA VAVU
Kollam Tirumullavaram (Etv Bharat)
author img

By ETV Bharat Kerala Team

Published : Aug 4, 2024, 7:50 PM IST

ബലിതര്‍പ്പണ കേന്ദ്രത്തില്‍ പ്രതിഷേധം (ETV Bharat)

കൊല്ലം : തിരുമുല്ലവാരം ബലിതർപ്പണ കേന്ദ്രത്തിൽ ബലിതർപ്പണം നടത്താൻ എത്തിയ ജനങ്ങളുടെ പ്രതിഷേധം. പിതൃക്കൾക്ക് ബലിയർപ്പിക്കാൻ വേണ്ട സൗകര്യങ്ങൾ ഏർപ്പാടാത്തതിെനെ തുടർന്നാണ് ജനം പ്രതിഷേധിച്ചത്. വെള്ളിയാഴ്‌ച വൈകുന്നേരം മുതൽ ആത്മാക്കൾക്ക് ബലിതർപ്പണം നടത്താനായി പതിനായിരക്കണക്കിന് ജനങ്ങൾ ആണ് തിരുമുല്ലവാരം കടൽത്തീരത്ത് എത്തിയത്.

മഹാവിഷ്‌ണു ക്ഷേത്രത്തിന് സമീപത്തെ കടപ്പുറത്തെ പന്തലുകൾ കേന്ദ്രീകരിച്ചായിരുന്നു ബലിതർപ്പണ ചടങ്ങുകൾ നടന്നത് ശനിയാഴ്‌ച ലക്ഷക്കണക്കിന് ആളുകളാണ് പിതൃസ്‌മരണ പുതുക്കി ആത്മാക്കൾക്ക് ബലി അർപ്പിച്ചത്. എന്നാൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ നേതൃത്വത്തിൽ ആയിരുന്നു കർക്കടകവാവ് ബലിതർപ്പണത്തിന് വേണ്ട സജ്ജീകരണങ്ങൾ ഒരുക്കിയത്. വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിലും ബലിതർപ്പണ പന്തലുകളിലും ബലിയർപ്പിക്കൽ നടന്നു.

ഇന്നും നിരവധി പേരാണ് അതിരാവിലെ മുതൽ ബലിയർപ്പിക്കാൻ തിരുമുല്ലവാരം സ്‌നാനഘട്ടത്തിൽ എത്തിയത്. ഇന്ന് വൈകുന്നേരം 4 മണി വരെ ബലിയർപ്പിക്കാൻ സമയമുണ്ടെന്ന് ചില കേന്ദ്രങ്ങളിൽ നിന്നുള്ള അറിയിപ്പിനെ തുടർന്നാണ് ജനം ബലിതർപ്പണ ചടങ്ങുകൾക്ക് എത്തിയത്. എന്നാൽ ദേവസ്വം ബോർഡിന്‍റെ നേതൃത്വത്തിലുള്ള രണ്ട് പന്തലുകളിൽ വേണ്ടത്ര സജ്ജീകരണങ്ങൾ ഇല്ലാത്തതിനെ തുടർന്ന് പിതൃതർപ്പണം നടത്താൻ കഴിയാതെ വന്നതോടെ ജനങ്ങൾ രോഷാകുലരായി. ദേവസം ബോർഡ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തിയെങ്കിലും ചടങ്ങുകൾ ആരംഭിക്കാൻ ഏറെ നേരം വൈകി.

ബലിയർപ്പിക്കാൻ വേണ്ട പൂജാദ്രവ്യങ്ങൾ ഇല്ലാത്തതും കർമ്മങ്ങൾ പറഞ്ഞ് ചെയ്യിക്കാൻ വേണ്ടത്ര കർമ്മികള്‍ ഇല്ലാത്തതും ആണ് പിതൃതർപ്പണ ചടങ്ങുകൾക്ക് താമസം നേരിടാന്‍ കാരണമായത്. കൊല്ലം എസിപി ഷെരീഫിന്‍റെ നേതൃത്വത്തിൽ പൊലീസ് എത്തി ജനങ്ങളെ ശാന്തരാക്കിയെങ്കിലും ദേവസ്വം ബോർഡ് അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് പൊതുജനം ആവശ്യപ്പെട്ടതോടെ ദേവസ്വം ബോർഡ് അധികൃതരും സ്‌നാന ഘട്ടത്തിൽ എത്തിയതോടെ നിർത്തിവച്ചിരുന്ന കൂപ്പണുകളുെടെ വിതരണം നടന്നു.

ആവശ്യമായ ബലിച്ചോറ് മണ്ഡപത്തിന് സമീപം തന്നെ തയ്യാറാക്കി കർമ്മം ചെയ്യാൻ വേണ്ട കർമ്മികളെ പൊലീസിന്‍റെ സഹായത്തോടെ എത്തിച്ചു. തുടർന്നാണ് മണിക്കൂറുകൾ ബലിയർപ്പിക്കാൻ കഴിയാതെ നിന്നവർ ചടങ്ങുകളിലേക്ക് കടന്നത് ദേവസ്വം ബോർഡിന്‍റെ അനാസ്ഥയാണ് ഇത്തരം തടസങ്ങൾ നേരിടാൻ കാരണമെന്ന് മറ്റ് ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന ബലിതർപ്പണ ചടങ്ങിന് വേണ്ട അവശ്യസാധനങ്ങൾ നൽകാനും ദേവസ്വം ബോർഡിന്‍റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്.

ശനിയാഴ്‌ച രാത്രിയും ദേവസ്വം ബോർഡിന്‍റെ ബലിപ്പുരയിൽ ചടങ്ങുകൾ തടസപ്പെട്ടിരുന്നു. ഇതും പ്രതിഷേധത്തിന് കാരണമായി പൊലീസ് എത്തിയാണ് വീണ്ടും തർപ്പണച്ചടങ്ങുകൾ ആരംഭിക്കുന്നതിനു വേണ്ടിയിട്ടുള്ള നടപടികൾ സ്വീകരിച്ചത്. ദേവസം ബോർഡിന്‍റെ ബലിപുരയിൽ ഒരു സമയം 3000 ത്തോളം പേർക്ക് ബലിയിടാൻ പറ്റുന്ന രീതിയിലുള്ള സജ്ജീകരണങ്ങളായിരുന്നു ഒരുക്കിയിരുന്നത്. എന്നാൽ കാർമികത്വം നൽകാൻ വേണ്ടത്ര കർമ്മികൾ ഇല്ലാത്തതിനാൽ പലപ്പോഴും ജനങ്ങളുടെ പ്രതിഷേധത്തിനാണ് ഇടയാക്കി.

Also Read : വയനാട് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആത്മശാന്തി നേര്‍ന്ന് ബലിതര്‍പ്പണം; ക്ഷേത്രങ്ങളില്‍ വന്‍ ഭക്തജനത്തിരക്ക് - Balitharpanam on Karkataka Vavu

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.