ETV Bharat / state

ചങ്ങനാശേരി ബസില്‍ കയറിയാല്‍ കാർഗിലില്ലെത്താം; ശ്രദ്ധേയമായി കോട്ടയത്തെ 'കാര്‍ഗില്‍ ജങ്‌ഷന്‍' - Kargil Junction At Kottayam

author img

By ETV Bharat Kerala Team

Published : Jul 27, 2024, 8:49 AM IST

ഇന്ത്യൻ സേനയുടെ പോരാട്ടവീര്യത്തിൻ്റെ സ്‌മരണ നിലനിർത്താൻ വിമുക്‌തഭടൻമാർ നിര്‍മിച്ച 'കാർഗിൽ വാർ മെമ്മോറിയൽ ബിൽഡിങ്' നിന്നയിടം കാർഗിൽ ജങ്‌ഷനായി

25TH ANNIVERSARY OF KARGIL VICTORY  KARGIL VIJAY DIWAS  KARGIL WAR MEMORIAL BUILDING  കാർഗിൽ കോട്ടയം ചങ്ങനാശേരി
KARGIL JUNCTION AT KOTTAYAM (ETV Bharat)
കാര്‍ഗില്‍ ജങ്‌ഷന്‍ (ETV Bharat)

കോട്ടയം : കാർഗിലിലെ യുദ്ധവിജയത്തിൻ്റെ 25-ാം വാർഷികം രാജ്യം ആഘോഷിക്കുമ്പോൾ
കാർഗിലിലെ ധീരസ്‌മരണകൾ ഉയർത്തുന്ന മറ്റൊരു കാർഗിൽ കോട്ടയം ചങ്ങനാശേരിയിലുണ്ട്. ഇത്തിത്താനം ചെമ്പുചിറയിലുള്ള ജങ്‌ഷനാണ് ഇവിടത്തെ കാർഗിൽ. ചെത്തിപ്പുഴ കണ്ണന്ത്രപ്പടി റൂട്ടിലൂടെ പോകുന്ന ബസിൽ കയറിയാൽ ഈ കാർഗിലിൽ വന്നിറങ്ങാം.

ഇന്ത്യൻ സേനയുടെ പോരാട്ടവീര്യത്തിൻ്റെ സ്‌മരണ നിലനിർത്താൻ ഇത്തിത്താനത്തെയും സമീപപ്രദേശങ്ങളിലെയും വിമുക്‌തഭടൻമാർ കാർഗിൽ യുദ്ധത്തിനു ശേഷമാണ് ഒത്തുചേർന്ന് എക്‌സ്‌ സർവീസ് മെൻ അസോസിയേഷൻ എന്ന സംഘടന ഇവിടെ രൂപീകരിക്കുന്നത്. ജങ്‌ഷനിൽ സ്ഥലം വാങ്ങി കെട്ടിടം പണിതു. 'കാർഗിൽ വാർ മെമ്മോറിയൽ ബിൽഡിങ്' എന്നാണ് കെട്ടിടത്തിനു പേരിട്ടത്. അങ്ങനെ ജങ്‌ഷനു കാർഗിൽ ജങ്‌ഷനെന്ന പേരും വീണു.

ഇപ്പോൾ എയർഫോഴ്‌സിൽ നിന്നു വിരമിച്ച വികെ അനിൽകുമാർ വെള്ളിക്കര പ്രസിഡൻ്റും പ്രതീഷ് ചന്ദ്രൻ സെക്രട്ടറിയുമാണ്. ആർമിയിൽ നിന്നു വിരമിച്ച മുതിർന്ന അംഗം ജോസഫ് മാമ്പള്ളി പിന്തുണയും മാർഗനിർദേശങ്ങളുമായി നേത്യത്വം നൽകുന്നുണ്ട്. യുദ്ധം നടക്കുന്ന കാലഘട്ടത്തിൽ ഒരു ചായക്കടയും മുറുക്കാൻ കടയുമാണ് ജങ്‌ഷനിൽ ഉണ്ടായിരുന്നത് ചായക്കടയിലിരുന്ന് റേഡിയോയിലൂടെ യുദ്ധത്തിൻ്റെ വാർത്തകൾ കേൾക്കാനും പത്രം വായിക്കാനും ആളുകൾ തടിച്ചുകൂടിയിരുന്ന കാര്യങ്ങൾ മുതിർന്ന നാട്ടുകാരിൽ പലരും ഓർക്കുന്നു. യുദ്ധത്തിൻ്റെ വിജയാരവങ്ങളും ഈ കവലയിൽ അന്ന് മുഴങ്ങി.

കാർഗിൽ എന്ന പേര് വീഴുന്നതിനു മുൻപ് 'ഇഎംഎസ് മുക്ക്' എന്ന പേരിലായിരുന്നു ഇവിടം അറിയപ്പെട്ടിരുന്നത്. കവലയിൽ മാടക്കട നടത്തിയിരുന്ന തികഞ്ഞ കമ്യൂണിസ്റ്റ് പ്രവർത്തകനായിരുന്ന പുതുശേരി ഭാസ്‌കരനെ നാട്ടുകാർ വിളിച്ചിരുന്ന വിളിപ്പേരാണ് ഇഎംഎസ് എന്ന്. അങ്ങനെ ഇവിടം വർഷങ്ങളോളം ഇഎംഎസ് മുക്കായി.

പഴയ കമ്യൂണിസ്‌റ്റ് പോരാട്ടത്തിൻ്റെ ഓർമകളുമായി 90 വയസ് പിന്നിട്ട ഭാസ്‌കരൻ വിശ്രമജീവിതത്തിലാണ്. ഇപ്പോൾ മക്കളാണ് ജങ്‌ഷനിൽ കട നടത്തുന്നത് ഇഎംഎസ് മുക്ക് കാർഗിൽ ജങ്‌ഷനായി മാറിയതിന് ഭാസ്‌കരനു ഒട്ടും പിണക്കമില്ല. രാജ്യത്തിൻ്റെ വിജയമല്ലേ. 'കാർഗിൽ എന്ന പേരാണ് എനിക്കും ഇഷ്‌ടമെ'ന്ന് ഭാസ്‌കരൻ പറഞ്ഞു.

ALSO READ: കാർഗിൽ വിജയ് ദിവസില്‍ അഗ്നിപഥ് പദ്ധതിയെ ന്യായീകരിച്ച് പ്രധാനമന്ത്രി; എതിര്‍ത്ത് പ്രതിപക്ഷം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.