ETV Bharat / state

കാരാട്ട് റസാഖിനെ അനുനയിപ്പിക്കാൻ സിപിഎം നേതൃത്വം; ചർച്ചകൾ വിജയം കണ്ടില്ലെങ്കിൽ പാർട്ടിയുമായുള്ള ബന്ധം അവസാനിപ്പിച്ചേക്കും - CPM TO CONVINCE KARAT RAZACK

കാരാട്ട് റസാഖിന്‍റെ പ്രസ്‌താവന അടിസ്ഥാനരഹിതം, പ്രസ്‌താവന പുനപരിശോധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സിപിഎം ജില്ലാ നേതൃത്വം.

MLA KATAR RAZACK  KARAT RAZAK TO LEAVE LEFT FRONT  KERALA LATEST POLITICAL NEWS  KARAT RAZACK CPM ISSUE
MLA Karat Razack (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 17, 2024, 2:36 PM IST

കോഴിക്കോട്: സിപിഎമ്മുമായി ഇടഞ്ഞ് ഇടതു മുന്നണി ബന്ധം അവസാനിപ്പിക്കാൻ ഒരുങ്ങുന്ന കാരാട്ട് റസാഖിനെ അനുനയിപ്പിക്കാൻ പാർട്ടി ജില്ലാ നേതൃത്വം. പ്രശ്‌നങ്ങൾ ചർച്ച ചെയ്യാമെന്ന് കാരാട്ട് റസാക്കിനെ നേതാക്കൾ അറിയിച്ചു. ഇന്നോ നാളെയോ ചർച്ച നടക്കും. സമവായം ആയില്ലെങ്കിൽ കാരാട്ട് റസാക്ക് സിപിഎമ്മുമായുള്ള ബന്ധം അവസാനിപ്പിക്കും.

സിപിഎം പ്രാദേശിക നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായാണ് കാരാട്ട് റസാഖ് രംഗത്തെതിയത്. താന്‍ എംഎല്‍എ ആയിരിക്കെ കൊണ്ടുവന്ന സിറാജ് ഫ്‌ളൈ ഓവര്‍ കം അണ്ടര്‍പാസ് വികസനപദ്ധതി അട്ടിമറിക്കാന്‍ സിപിഎം പ്രാദേശിക നേതൃത്വം മുസ്ലിം ലീഗുമായി കൂടിക്കാഴ്‌ച നടത്തി ഒത്തുകളിച്ചെന്നായിരുന്നു കാരാട്ട് റസാഖിന്‍റെ ആരോപണം.

''കൊടുവള്ളി സിറാജ് ബൈപാസ് പദ്ധതി ഉപേക്ഷിക്കാന്‍ സിപിഎം, മന്ത്രി പിഎ മുഹമ്മദ് റിയാസിന് കത്ത് നല്‍കി. ഇതിനായി രഹസ്യ യോഗം ചേര്‍ന്നത് എല്‍ഡിഎഫ് നേതാവ് വായോളി മുഹമ്മദ് മാസ്‌റ്ററുടെ ഭാര്യയുടെ വീട്ടിലാണ്. ഈ രഹസ്യ യോഗത്തില്‍ സിപിഎം ഏരിയ സെക്രട്ടറിയും എംകെ മുനീറുള്‍പ്പെടെയുള്ള ലീഗ് നേതാക്കളും പങ്കെടുത്തു'' എന്നും കാരാട്ട് റസാഖ് ആരോപിച്ചിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

എന്നാൽ കാരാട്ട് റസാഖിന്‍റെ ആരോപണം സിപിഎം തള്ളിയിരുന്നു . പ്രസ്‌താവന അടിസ്ഥാനരഹിതമാണെന്നും പദ്ധതിക്കായി കൃത്യമായ ഇടപെടലാണ് സിപിഎം നടത്തിയതെന്നും കൊടുവള്ളി ഏരിയാകമ്മിറ്റി വ്യക്തമാക്കി. പാർട്ടി പദ്ധതിക്കെതിരാണെന്ന മുന്‍ എംഎല്‍എയുടെ പ്രസ്‌താവന ഏത് സാഹചര്യത്തിലാണ് വന്നതെന്ന് അറിയില്ലെന്നും വസ്‌തുതകള്‍ മനസിലാക്കി അദ്ദേഹം പ്രസ്‌താവന പുനപരിശോധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സിപിഎം പറഞ്ഞു.

പിവി അൻവർ രൂക്ഷ വിമർശനം നടത്തി മുന്നണിയിൽ നിന്ന് പുറത്ത് പോയപ്പോൾ ആദ്യം അതിനെ അനുകൂലിച്ച റസാഖ് പിന്നീട് പ്രസ്‌താവന മയപ്പെടുത്തിയിരുന്നു. എന്നാൽ സിപിഎമ്മിനെതിരെ ഇപ്പോൾ റസാഖ് പരസ്യ വിമർശനം അഴിച്ച് വിട്ടപ്പോൾ അദ്ദേഹത്തിനും ഈ ബന്ധം മടുത്തു എന്നാണ് മനസിലാക്കാൻ കഴിയുന്നത്. അൻവറിന് പിന്നാലെ റസാഖും ഇടഞ്ഞു. ഇനി മത്സരിക്കാനില്ലെന്ന് കെടി ജലീലും വ്യക്തമാക്കി. യുഡിഎഫ് കോട്ടകൾ പിടിച്ചെടുത്ത, സിപിഎമ്മിന്‍റെ പരീക്ഷണ വിജയികൾ പല കാരണങ്ങളാൽ വഴി മാറുമ്പോൾ ന്യൂനപക്ഷ മേഖലകളിൽ ഉണ്ടാകുന്ന വിള്ളൽ ചെറുതല്ല.

Also Read:'കോൺഗ്രസിൽ സതീശൻ ഷാഫി രാഹുൽ രാഷ്ട്രീയ കോക്കസ്'; ഇടതുപക്ഷത്തിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും പി സരിൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.