ETV Bharat / state

കാറഡുക്ക സൊസൈറ്റി തട്ടിപ്പ് കേസ്: മുഖ്യപ്രതി കുടുങ്ങിയത് വോട്ടെണ്ണല്‍ ദിവസത്തെ ഫോൺ വിളിയിൽ; എസ്‌പി പറയുന്നതിങ്ങനെ - Karadka Co Operative Society Fraud Case

author img

By ETV Bharat Kerala Team

Published : Jun 6, 2024, 4:04 PM IST

കാറഡുക്ക അഗ്രികൾച്ചറിസ്‌റ്റ് സഹകരണ സംഘം തട്ടിപ്പ് കേസിലെ മുഖ്യപ്രതി രതീശനും കൂട്ടാളിയും പിടിയിൽ. തമിഴ്‌നാട്ടിലെ ലോഡ്‌ജിൽ വച്ചാണ് പ്രതികൾ പിടിയിലായത്.

KARDUKKA FRAUD CASE FOLLOW UP  ACCUSED GOT ARRESTED  കാസർകോട്  അഗ്രികൾച്ചറിസ്‌റ്റ് സഹകരണ സംഘം തട്ടിപ്പ് കേസ്
രതീശന്‍, അബ്‌ദുൽ ജബ്ബാർ, എസ്‌പി പി ബിജോയ്‌ (ETV Bharat)

എസ്‌പി പി ബിജോയ്‌ മാധ്യമങ്ങളോട് (ETV Bharat)

കാസർകോട്: കാറഡുക്ക അഗ്രികൾച്ചറിസ്‌റ്റ് സഹകരണ സംഘം തട്ടിപ്പ് കേസിലെ മുഖ്യപ്രതി രതീശനും കൂട്ടാളി അബ്‌ദുൽ ജബ്ബാറും പിടിയിലായത് ഒറ്റ ഫോൺ വിളിയിൽ. വോട്ടെണ്ണൽ ദിവസം രതീശൻ ഒരു സുഹൃത്തിനെ വിളിച്ചതാണ് പൊലീസിന് പിടിവള്ളി ആയത്. അത് പിന്തുടർന്ന് പൊലീസ് പോവുകയും കസ്‌റ്റഡിയിൽ എടുക്കുകയുമായിരുന്നു.

ഈറോഡിലെ ഒരു ലോഡ്‌ജിലാണ് രതീശനും ജബ്ബാറും ഉണ്ടായിരുന്നത്. പൊലീസ് പിടിക്കാതിരിക്കാൻ പഴയ ഫോൺ സ്വിച്ച് ഓഫാക്കി പുതിയ ഫോണും സിം കണക്ഷനും എടുത്തെങ്കിലും ഒടുവിൽ പിടിവീണു. ഒളിവിൽ പോയ ശേഷം സമൂഹമാധ്യമങ്ങളിലൂടെയും വാട്‌സ്‌ആപ്പിലൂടെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും രതീശൻ ബന്ധപ്പെടുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

‌മൊബൈൽ ഫോൺ സിഗ്നൽ പിന്തുടർന്നായിരുന്നു പൊലീസിന്‍റെ അന്വേഷണം. എന്നാൽ കഴിഞ്ഞ മാസം 28 മുതൽ രതീശന്‍റെ അതുവരെ ഉപയോഗിച്ചിരുന്ന ഫോൺ സ്വിച്ച് ഓഫായി. ഇതോടെ അന്വേഷണവും വഴിമുട്ടുന്ന സാഹചര്യമുണ്ടായി. അതിനിടയിലാണ് പ്രതികളെ പിടികൂടാൻ ബേക്കൽ ഡിവൈഎസ്‌പി ജയൻ ഡൊമിനിക്, ആദൂർ ഇൻസ്പെക്‌ടർ പി സി സഞ്ജയ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പുതിയ അന്വേഷണ സംഘത്തെ ജില്ലാ പൊലീസ് മേധാവി നിയോഗിച്ചത്. അതിനു ശേഷം പൊലീസ് രതീശനുമായി ബന്ധപ്പെട്ട കുറെ പേരുടെ ഫോൺ നമ്പറുകൾ നിരീക്ഷിക്കുകയായിരുന്നു. ഫോൺ‌ മാറ്റിയിട്ടുണ്ടാകുമെന്ന് ഇവർ ഉറപ്പിച്ചു. ഇന്നലെയാണ് പ്രതികളെ തമിഴ്‌നാട്ടിലെ ലോഡ്‌ജിൽ നിന്നും പിടികൂടിയത്.

അതേസമയം പ്രതികളെ കൂടുതൽ ചോദ്യം ചെയ്യണമെന്ന് എസ്‌പി പി ബിജോയ്‌ പറഞ്ഞു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
ഇരുവരും കുറ്റം സമ്മതിച്ചതായും എസ്‌പി പറഞ്ഞു. ബേക്കൽ ഡിവൈഎസ്‌പി ജയൻ ഡൊമിനിക്, ആദൂർ ഇൻസ്പെക്‌ടർ പി സി സഞ്ജയ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

രതീശൻ തട്ടിയെടുത്ത് വിവിധ ബാങ്കുകളിൽ പണയം വച്ച 199 പവൻ സ്വർണം ഇതിനോടകം പിടിച്ചെടുത്തിരുന്നു. കുറച്ച് സ്വർണം ഇനിയും പിടികൂടാനുണ്ട്. ഇല്ലാത്ത ആളുകളുടെ പേരിൽ സ്വർണപ്പണയ വായ്‌പ എടുത്തും പണയം വച്ച സ്വർണ്ണം കടത്തികൊണ്ട് പോയും അപക്‌സ് ബാങ്ക് സൊസൈറ്റിക്ക് നൽകിയ പണം തട്ടിയെടുത്തുമായിരുന്നു സൊസൈറ്റിയിൽ നിന്ന് 4.76 കോടി രതീശൻ തട്ടിയെടുത്തത്.

തട്ടിയെടുത്ത സ്വർണം പണയം വയ്ക്കാൻ സഹായിച്ച രതീശന്‍റെ സുഹൃത്തുക്കളായ അനില്‍കുമാര്‍, ഗഫൂർ, ബഷീര്‍ എന്നിവരെ ബെംഗളൂരുവിൽ നിന്ന് നേരത്തെ പിടികൂടിയിരുന്നു. കാസർകോട്ടെ വിവിധ ബാങ്കുകളിൽ പണയം വച്ച 1.6 കിലോ സ്വർണം തിരിച്ചുപിടിച്ചിട്ടുണ്ട്. രതീശനെ ചോദ്യം ചെയ്യുന്നതിലൂടെ തട്ടിപ്പിന്‍റെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.

Also Read : കാറഡുക്ക കോ- ഓപ്പറേറ്റീവ് സൊസൈറ്റി തട്ടിപ്പ് ; മുഖ്യപ്രതികൾ തമിഴ്‌നാട്ടിൽ നിന്ന് പിടിയിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.