ETV Bharat / state

'ഓട് മാറ്റി ഷീറ്റ് ഇട്ടതിന് സെസ് വേണ്ട', വിവാദ നോട്ടീസിന് ലേബർ കമ്മിഷണറുടെ മറുപടി...തോമസിന്‍റെ പോരാട്ടവിജയം

പഴകി ദ്രവിച്ച വീട്ടില്‍ അറ്റകുറ്റപ്പണി നടത്തിയതിന് സെസ് ഏര്‍പ്പെടുത്തിയ നടപടി പിൻവലിച്ച് അസിസ്റ്റന്‍റ് ലേബര്‍ ഓഫീസര്‍. തൊഴിലാളി ക്ഷേമനിധി സെസ് അടയ്ക്കേണ്ടതില്ലെന്ന് കേളകത്തെ തോമസിനെ അധികൃതര്‍ അറിയിച്ചു.

cesshome  home renovation No need of cess  തോമസിന് ആശ്വാസം  ഷീറ്റ് ഇട്ടതിന് സെസ് വേണ്ട
Thomas home renovation; No need of cess
author img

By ETV Bharat Kerala Team

Published : Jan 24, 2024, 1:29 PM IST

കണ്ണൂര്‍: വീടിന്‍റെ ഓട് മാറ്റി ഷീറ്റ് ഇട്ടതിന് നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി സെസ്സ് അടയ്‌ക്കേണ്ടെന്ന് കണ്ണൂർ കേളകത്തെ പുതനപ്ര തോമസിനെ അസിസ്റ്റന്‍റ് ലേബര്‍ ഓഫീസര്‍ അറിയിച്ചു. നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി സെസ്സിലേക്ക് 41,264 രൂപ അടയ്‌ക്കാന്‍ നോട്ടീസ് ലഭിച്ച തോമസിനെയാണ് അതില്‍ നിന്ന് ഒഴിവാക്കിയതായി അറിയിച്ചത്. തോമസിന്‍റെ വീട് 51 വര്‍ഷം മുമ്പ് നിര്‍മ്മിച്ചതാണെന്നും ചോര്‍ച്ച മാറ്റാന്‍ ഓട് മാറ്റി ആസ്ബസ്‌റ്റോസ് ഷീറ്റ് ഇടുക മാത്രമാണ് ചെയ്തതെന്നുമുള്ള കേളകം പഞ്ചായത്തിന്‍റെ സാക്ഷ്യപത്രം ഹാജരാക്കിയതോടെയാണ് തോമസിനെ സെസ്സില്‍ നിന്ന് ഒഴിവാക്കിയത്.

കാലപ്പഴക്കം മൂലം കഴുക്കോലും പട്ടികയും ഓടും മാറ്റി ഷീറ്റ് ഇട്ടതിനാണ് തോമസിന് സെസ് അടക്കാന്‍ നോട്ടീസ് ലഭിച്ചത്. ഇത് വലിയ വാര്‍ത്ത ആയതിനെ തുടര്‍ന്ന് തോമസിന്‍റെ വീട്ടു ചുമരിലുള്ള ലൈറ്റുകള്‍ അഞ്ജാത സംഘം അടിച്ചു തകര്‍ത്തിരുന്നു. 226 ച.മീ. വിസ്തീര്‍ണ്ണമായിരുന്നു തോമസിന്‍റെ വീട്. ഇത് കണക്കാക്കിയതിലും പാകപ്പിഴവുണ്ടായി. കേളകം പഞ്ചായത്തിന്‍റെ ഇടപെടലിനെ തുടര്‍ന്ന് തോമസ് അസി. ലേബര്‍ ഓഫീസറെ കണ്ട് പരാതി നല്‍കിയിരുന്നു. അതോടെയാണ് സെസ്സില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്.

Also Read: വീട് അറ്റകുറ്റപ്പണി നടത്തിയപ്പോൾ അറിഞ്ഞില്ല, അതൊരു 'സെസ് കെണി'യാണെന്ന്...ഇനി നിയമവഴിയെന്ന് തോമസ്

Also Read: സെസ് അടക്കാന്‍ നോട്ടീസ് ലഭിച്ച വയോധികന്‍റെ വീടിന് നേരെ അക്രമം

താമസിക്കുന്ന വീടിന്‍റെ ചോര്‍ച്ച മാറ്റാന്‍ അറ്റകുറ്റ പണി നടത്തിയതിന്‍റെ പേരില്‍ 41,000 രൂപയിലധികം സെസ് അടക്കാന്‍ നോട്ടീസ് ലഭിച്ച വയോധികന്‍റെ വീടിന് നേരെ ആക്രമണം. സംഭവ സമയത്ത് രോഗിയായ വയോധികനും ഭാര്യയുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധിയില്‍ സെസ് നല്‍കാന്‍ കഴിഞ്ഞ ദിവസം ലേബര്‍ ഓഫീസില്‍ നിന്നും കേളകം പൊയ്യാമലയിലെ പുതനപ്ര തോമസിന് നോട്ടീസ് ലഭിച്ചിരുന്നു.

20,000 രൂപയുടെ അറ്റകുറ്റ പണിയുടെ പേരില്‍ 41,264 രൂപയുടെ സെസ് നല്‍കണമെന്നാണ് നോട്ടീസിൽ പറയുന്നത്. 413 രൂപ സര്‍വ്വീസ് ചാര്‍ജ്ജ് ഇനത്തില്‍ പണമായി നേരിട്ടും ബാക്കി 40,851 രൂപ ഇരുപത് ദിവസത്തിനകം ഡി.ഡി. ആയി ഓഫീസില്‍ നല്‍കണമെന്നുമായിരുന്നു നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. 226.72 ചതുരശ്ര മീറ്റര്‍ തറ വിസ്‌തീര്‍ണ്ണമുള്ള വീടിന് 316.2 ചതുരശ്ര മീറ്റര്‍ ആയി കാണിച്ചിട്ടുമുണ്ട്.

ഇതോടെ വീടിന്‍റെ ചോര്‍ച്ച തടയാന്‍ നടത്തിയ അറ്റകുറ്റപണിക്ക് സെസ് പിരിക്കുന്നതിനെതിരെ നിയമ നടപടിയുടെ ഭാഗമായി തൊഴില്‍ വകുപ്പിന് (Labour Department) തോമസ് നോട്ടീസ് നല്‍കിയിരുന്നു. നോട്ടീസ് നല്‍കിയതിന്‍റെ തൊട്ടടുത്ത ദിവസം തോമസിന്‍റെ വീട്ടിന്‍റെ മതിലില്‍ സ്ഥാപിച്ചിരുന്ന ആറ് വൈദ്യുത വിളക്കുകള്‍ തകര്‍ക്കപ്പെടുകയും ബള്‍ബുകള്‍ മോഷണം പോവുകയും ചെയ്‌തു. കല്ലുകൊണ്ട് ഇടിച്ച് തകര്‍ത്ത നിലയിലാണ് ബള്‍ബുകള്‍ കണ്ടതെന്ന് തോമസ് പറഞ്ഞു.

ഹൃദയ ശസ്ത്രക്രിയയെ തുടര്‍ന്ന് 78 വയസ്സുകാരനായ തോമസ് ഏറെ നാളായി ചികിത്സയിൽ കഴിയുകയാണ്. ഭാര്യ കുട്ടിയമ്മയും അസുഖ ബാധിതയായി ചികിത്സയിലാണ്. കുടുംബം കേളകം പൊലീസിന് പരാതി നല്‍കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.