കണ്ണൂര്‍: ഏറെക്കാലം കെആര്‍ ബിസ്‌ക്കറ്റ് കമ്പനി എന്ന പ്രശസ്‌തമായ ബേക്കറി പ്രവര്‍ത്തിച്ചിരുന്ന തലശ്ശേരി പഴയ ബസ് സ്‌റ്റാന്‍ഡ് എംജി റോഡിലെ കെട്ടിടം തകര്‍ന്നു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് വന്‍ ശബ്‌ദത്തോടെ ഭാഗികമായി കോണ്‍ക്രീറ്റും ഓടും മേഞ്ഞ കെട്ടിടം തകര്‍ന്നത്.
കെട്ടിടത്തിന്‍റെ മുന്‍വശത്ത് ഏറെക്കാലമായി തെരുവോര തുണിക്കച്ചവടം നടത്തുന്ന വ്യക്തി മറ്റൊരിടത്തേക്ക് മാറിയതിനാല്‍ അപകടം കൂടാതെ രക്ഷപ്പെട്ടു. അപകടം നടന്നയുടന്‍ അഗ്നിരക്ഷാ സേനയും നഗരസഭാ അധികൃതരും പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം നടത്തി. ഇതുവഴിയുളള ഗതാഗതം തിരിച്ചു വിടുകയും ചെയ്‌തു.
ആറ് വര്‍ഷം മുമ്പാണ് പ്രശസ്‌തമായ കെ ആര്‍ ബിസ്ക്കറ്റ് കമ്പനി അടച്ചു പൂട്ടിയത്. മാഹി സ്വദേശികളുടേതാണ് ഇപ്പോള്‍ കെട്ടിടം. തിരക്കുളള സമയത്ത് നിലം പൊത്തിയതെങ്കില്‍ വന്‍ അപകടം സംഭവിക്കുമായിരുന്നു. നിരവധി അതിഥി തൊഴിലാളികളും നാട്ടുകാരുമൊക്കെ രാവിലെ ഇവിടെ ഉണ്ടായിരുന്നു. അപകടാവസ്ഥയിലായ ഒട്ടേറെ കെട്ടിടങ്ങള്‍ തലശ്ശേരി നഗരസഭയില്‍ നിലവിലുണ്ട്. രക്ഷാ പ്രവര്‍ത്തനത്തിന് തലശ്ശേരി സിഐ ബിജു ആന്‍റണി നേതൃത്വം നല്‍കി. നഗരസഭാ കൗണ്‍സിലര്‍മാര്‍, ചുമട്ടു തൊഴിലാളികള്‍ പൊതു പ്രവര്‍ത്തകര്‍ എന്നിവരും രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
Also Read: കൊച്ചി സ്‌മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മാണത്തിനിടെ അപകടം, ഒരു തൊഴിലാളി മരിച്ചു