എറണാകുളം : അങ്കമാലി ദേശീയ പാതയിൽ ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. ബെംഗളൂരൂവിൽ നിന്നും എറണാകുളത്തേക്ക് പോയ കല്ലട ബസ് ആണ് കറുകുറ്റി അഡ്ലക്‌സിന് സമീപം അപകടത്തിൽപ്പെട്ടത്.
ബസിന് മുന്നിൽ സഞ്ചരിച്ച കാർ പെട്ടെന്ന് നിർത്തിയപ്പോള്‍ പിന്നാലെ വന്ന ബസ് വെട്ടിച്ച് മാറ്റിയതോടെ നിയന്ത്രണം നഷ്‌ടപ്പെടുകയായിരുന്നു. തുടര്‍ന്ന് ബസ് റോഡിന്‍റെ ഇടതുവശത്തെ മീഡിയൻ ഭാഗത്തേക്ക് ഇടിച്ചു കയറി. ക്രെയിൻ എത്തിച്ചാണ് ബസ് റോഡിൽ നിന്നും മാറ്റിയത്.
യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടു. ദേശീയ പാതയിൽ അങ്കമാലി ഭാഗങ്ങളിൽ വാഹനങ്ങളുടെ അമിത വേഗതയെ തുടർന്ന് നിരവധി അപകടങ്ങളുണ്ടാകുന്നു എന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.