ETV Bharat / state

'കൈകള്‍ ശുദ്ധം, തെളിഞ്ഞാല്‍ പൊതുജീവിതം അവസാനിപ്പിക്കും': കെ സുരേന്ദ്രൻ - K SURENDRAN ON KODAKARA CASE

കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.

K SURENDRAN  KODAKARA BLACK MONEY CASE  KODAKARA CASE  കൊടകര കുഴൽപ്പണ കേസ്
K Surendran (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 2, 2024, 4:32 PM IST

വയനാട്: കൊടകര കുഴൽപ്പണ കേസിൽ തന്‍റെ കൈകൾ ശുദ്ധമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഒരു ചെറിയ കറപോലും ഇല്ല. തനിക്കെതിരായ ആരോപണങ്ങള്‍ തെളിഞ്ഞാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ഏത് അന്വേഷണവും നേരിടാൻ ആത്മവിശ്വാസം ഉണ്ട്. ബിജെപിയുടെ മുന്നേറ്റത്തിലുള്ള അമ്പരപ്പ് ആണ് ആരോപണങ്ങൾക്കെല്ലാം പിന്നില്‍. തിരൂർ സതീശിന് സിപിഎം സാമ്പത്തിക സഹായം ചെയ്‌തു.

എംകെ കണ്ണന്‍റെ ബാങ്കിൽ വീട് ജപ്‌തിയായി. അത് ഒഴിവാക്കി കൊടുക്കാനാണ് ആരോപണം ഉന്നയിപ്പിച്ചത്. പിന്നിൽ വിഡി സതീശനും ഉണ്ട്. ധർമരാജൻ ഷാഫിക്ക് പണം നൽകിയെന്നും പറഞ്ഞ് കോൺഗ്രസുകാർ വിളിക്കുന്നുണ്ടെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

മട്ടന്നൂർ അശ്വിനി കുമാർ കൊലക്കേസിൽ പ്രധാന പ്രതികളെ വെറുതെ വിട്ടത് സർക്കാർ പോപ്പുലർ ഫ്രണ്ടുമായി ഒത്തുകളിച്ചതിന്‍റെ ഭാ​ഗമാണെന്നും സുരേന്ദ്രൻ ആരോപിച്ചു. പ്രോസിക്യൂഷൻ പ്രതികളെ സഹായിച്ചു. കുറ്റകരമായ അനാസ്ഥ പൊലീസും പ്രോസിക്യൂഷനും കാണിച്ചു.

കെ സുരേന്ദ്രൻ സംസാരിക്കുന്നു (ETV Bharat)

കേരള രാഷ്ട്രീയത്തിന്‍റെ ഗതിമാറ്റുന്ന ഉപതെരഞ്ഞെടുപ്പാണ് നടക്കുന്നത്. പിണറായിക്കും വിഡി സതീശനും വലിയ തിരിച്ചടി ഉണ്ടാകും. വോട്ടെണ്ണി കഴിഞ്ഞാൽ മുന്നണി ഘടന തന്നെ മാറും. അതിന്‍റെ വെപ്രാളമാണ് ഇപ്പോൾ കാണുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
മുനമ്പം പ്രശ്‌നം പരിഹരിക്കാൻ വഖഫ് ബോർഡ് കടുംപിടുത്തത്തിൽ നിന്നും പിന്മാറണം. മുതലക്കണ്ണീർ ഒഴുക്കുന്നവർ വഖഫ് ബോർഡ് നിയമഭേദഗതിയെ എന്തിനാണ് എതിർത്തത്. വഖഫ് ബോർഡ് പരിഷ്‌കാരത്തെ യുഡിഎഫും എൽഡിഎഫും പിന്തുണയ്ക്കണം. നിയമസഭ പാസാക്കിയ പ്രമേയം പിൻവലിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Also Read : ബിജെപി ചിഹ്നം 'താമര' മാറ്റി 'ചാക്ക്' ആക്കണം: മന്ത്രി മുഹമ്മദ് റിയാസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.