ETV Bharat / state

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസുകളുള്ള സ്ഥാനാർഥി കെ സുരേന്ദ്രന്‍: നിലവിലുള്ളത് 243 കേസുകൾ - Criminal cases against K Surendran

സുരേന്ദ്രനെതിരെയുള്ളത് പൊതു മുതല്‍ നശിപ്പിക്കല്‍, അസഭ്യം പറയല്‍, അതിക്രമിച്ച് കടക്കല്‍, വധശ്രമം ഉള്‍പ്പെടെ 243 കേസുകൾ. ഭൂരിഭാഗം കേസുകളും 2028, 2019 കാലത്തെ ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ടുള്ളത്.

LOK SABHA ELECTION 2024  WAYANAD CONSTITUENCY  കെ സുരേന്ദ്രൻ  ലോക്‌സഭ തെരഞ്ഞെടുപ്പ്   Longtail Keyword *
Lok Sabha Election 2024: K Surendran Has Highest Number Of Criminal Cases In The State
author img

By ETV Bharat Kerala Team

Published : Apr 4, 2024, 8:52 PM IST

Updated : Apr 4, 2024, 11:08 PM IST

കല്‍പ്പറ്റ: വയനാട്ടില്‍ മത്സരിക്കുന്ന ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസുകള്‍ നേരിടുന്ന സ്ഥാനാര്‍ത്ഥി. 243 കേസുകളാണ് സുരേന്ദ്രനെതിരെയുള്ളത്. നിയമ വിരുദ്ധമായ സംഘം ചേരലും വഴിതടയലും കലാപമുണ്ടാക്കലും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തലും ഉള്‍പ്പെടെയുള്ള കേസുകളാണ് സുരേന്ദ്രനെതിരെയുള്ളത്.

പൊതു മുതല്‍ നശിപ്പിക്കല്‍, അസഭ്യം പറയല്‍, അതിക്രമിച്ച് കടക്കല്‍, വധശ്രമം ഉള്‍പ്പെടെയുള്ള കേസുകളും സുരേന്ദ്രനെതിരെയുണ്ട്. ഇവയില്‍ ഭൂരിഭാഗം കേസുകളും 2028, 2019 കാലത്തെ ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ടുള്ളതാണ്. ഒരു കേസിലും ശിക്ഷിക്കപ്പെട്ടിട്ടില്ല.

2004 മുതല്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചവരുടെ പേരിലുള്ള ക്രിമിനല്‍ കേസുകളുടെ പട്ടിക കഴിഞ്ഞ മാസം പുറത്ത് വന്നിരുന്നു. പട്ടികയിൽ അഖിലേന്ത്യ തലത്തില്‍ മൂന്നാം സ്ഥാനത്തുള്ളതും, സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തുള്ളതും കെ സുരേന്ദ്രൻ തന്നെയായിരുന്നു. സുരേന്ദ്രനെതിരെ 240 കേസുകൾ ഉള്ളതായാണ് പട്ടികയിൽ സൂചിപ്പിച്ചിരുന്നത്. ഇന്ന് സത്യവാങ്മൂലത്തില്‍ നല്‍കിയ വിവരപ്രകാരം 3 കേസുകളാണ് പുതുതായി രജിസ്‌റ്റര്‍ ചെയ്യപ്പെട്ടത്.

2022-23 സാമ്പത്തിക വര്‍ഷം സുരേന്ദ്രന്‍റെ ആകെ വരുമാനം 2,26,800 രൂപയാണ്. സ്വന്തം കൈയിലുള്ള പണം 15,000 രൂപയാണ്. ഭാര്യയുടെ കൈവശം 10,000 രൂപയും. 66,455 രൂപയുടേയും 7,214 രൂപയുടേയും ബാങ്ക് നിക്ഷേപങ്ങള്‍ സുരേന്ദ്രന്‍റെ പേരിലുണ്ട്. ഭാര്യയുടെ പേരിലുള്ളത് 22,783 രൂപയുടേയും 13,355 രൂപയുടേയും നിക്ഷേപങ്ങള്‍.

ജന്മഭൂമി പത്രത്തിന്‍റെ നൂറു രൂപ വിലമതിക്കുന്ന 10 ഷെയറുകള്‍ സുരേന്ദ്രന്‍റെ പേരിലുണ്ട്. 32,5000 രൂപയുടെ എല്‍ഐസി പോളിസി സ്വന്തമായുണ്ട്. സ്വന്തമായി 8 ഗ്രാം സ്വര്‍ണവും ഭാര്യയുടെ കൈയില്‍ 32 ഗ്രാം സ്വര്‍ണവുമുണ്ട്. സ്വന്തമായുള്ള ആകെ ഭൂസ്വത്തുക്കളുടെ മതിപ്പു വില 21,75,000 രൂപയാണ്. 10,53,975 രൂപയുടെ ഭവന വായ്‌പയുമുണ്ട്.

Also Read: ലോക്‌സഭാ മുന്‍ സ്ഥാനാര്‍ഥികളും ക്രിമിനല്‍ കേസുകളും ; കേരളത്തില്‍ മുന്നില്‍ കെ. സുരേന്ദ്രന്‍

Last Updated : Apr 4, 2024, 11:08 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.