ETV Bharat / state

ലോക്‌സഭ തെരഞ്ഞെടുപ്പ്: വയനാട്ടില്‍ പ്രചാരണവുമായി കെ സുരേന്ദ്രന്‍; റോഡ്‌ഷോ കാണാന്‍ വന്‍ ജനാവലി - K Surendran in Wayanad - K SURENDRAN IN WAYANAD

വയനാട്ടില്‍ പ്രചാരണവുമായി ബിജെപിയുടെ കെ സുരേന്ദ്രന്‍. താളമേളങ്ങളും വാദ്യഘോഷങ്ങളുമായി റോഡ് ഷോ. മണ്ണിന്‍റെ മണമുള്ള നേതാവാണ് എൻഡിഎ സ്ഥാനാർഥിയെന്ന് സന്ദീപ് വാര്യർ.

K SURENDRAN IN WAYANAD  BJP ELECTION CAMPAIGN  LOK SABHA ELECTION 2024  BJP CANDIDATE K SURENDRAN
Lok Sabha Election 2024; BJP Candidate K Surendran's Road Show In Wayanad
author img

By ETV Bharat Kerala Team

Published : Mar 26, 2024, 8:53 PM IST

വയനാട്ടില്‍ പ്രചാരണവുമായി കെ സുരേന്ദ്രന്‍

വയനാട്: ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ വയനാട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് വന്‍ സ്വീകരണം. മൂന്ന് മണിയോടെ ലക്കിടി കവാടത്തിലെത്തിയ സുരേന്ദ്രനെ ജില്ല നേതാക്കള്‍ ഹാരാർപ്പണം നടത്തി സ്വീകരിച്ചു. തുടര്‍ന്ന് വയനാടന്‍ ചുരത്തിന്‍റെ ശില്‍പിയായ കരിന്തണ്ടന്‍റെ സ്‌മാരകത്തില്‍ പുഷ്‌പാര്‍ച്ചന നടത്തി.

വൈകുന്നേരം 4.30ഓടെ കൽപ്പറ്റ പുതിയ ബസ് സ്‌റ്റാൻഡ് പരിസരത്ത് നിന്നും ആരംഭിച്ച റോഡ്ഷോ കൽപ്പറ്റ നഗരത്തെ ഇളക്കിമറിച്ചു. തുറന്ന ജീപ്പിൽ യാത്ര ചെയ്‌ത കെ സുരേന്ദ്രൻ റോഡിന് ഇരുവശത്ത് നിന്ന നാട്ടുകാരെ കൈവീശി അഭിവാദ്യം ചെയ്‌തു. ജീപ്പിലേക്ക് പൂക്കൾ എറിഞ്ഞ് പ്രവർത്തകർ അദ്ദേഹത്തിന് വീരോചിതമായ വരവേൽപ്പ് ഒരുക്കി.

താളമേളങ്ങളും വാദ്യഘോഷങ്ങളും റോഡ്ഷോയെ ആകർഷണീയമാക്കി. സ്ത്രീകളുടെ അഭൂതപൂർവ്വമായ തിരക്കാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. 'കണ്ണേ കരളേ കെഎസേ, ഞങ്ങളെ ഓമന നേതാവെ' തുടങ്ങിയ ആവേശകരമായ മുദ്രാവാക്യം മുഴക്കി എൻഡിഎ പ്രവർത്തകർ റോഡ്ഷോ ​ഗംഭീരമാക്കി. നരേന്ദ്രമോദിയുടേയും സുരേന്ദ്രന്‍റെയും പ്ലക്കാർഡുകൾ ഏന്തിയ പ്രവർത്തകർ വയനാട്ടിൽ വരാൻ പോകുന്ന മോദി തരം​ഗത്തിന് തുടക്കം കുറിച്ചു.

എൻഡിഎ വയനാട് പാർലമെന്‍റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുമ്പിൽ റോഡ്ഷോ സമാപിച്ചപ്പോൾ ജീപ്പിൽ നിന്നും ഇറങ്ങിയ സ്ഥാനാർഥിക്കൊപ്പം നാട്ടുകാർ സെൽഫിയെടുത്തും ഷേക്ക്ഹാൻഡ് നൽകിയും ആനയിച്ചു. വയനാടിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു എൻഡിഎ സ്ഥാനാർഥിക്ക് ഇത്രയും വലിയ സ്വീകരണം ലഭിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കൺവീനർ പ്രശാന്ത് മലവയൽ പറ‍ഞ്ഞു. നരേന്ദ്ര മോദിയോടുള്ള വയനാട്ടിലെ ജനങ്ങളുടെ സ്നേഹവും കെ സുരേന്ദ്രനിലുള്ള വിശ്വാസവുമാണ് പ്രകടമായതെന്നും അദ്ദേഹം പറഞ്ഞു.

വയനാട്ടിൽ ദീർഘകാലം പൊതുപ്രവർത്തനം നടത്തിയ പാരമ്പര്യമുള്ള നേതാവാണ് കെ സുരേന്ദ്രനെന്നും, അദ്ദേഹത്തിന് വയനാട്ടുകാരുടെ പ്രശ്‌നങ്ങൾ മറ്റാരെക്കാളും അറിയാമെന്നും ബിജെപി സംസ്ഥാന സമിതി അം​ഗം സന്ദീപ് വാര്യർ പറഞ്ഞു. മണ്ണിന്‍റെ മണമുള്ള നേതാവാണ് എൻഡിഎ സ്ഥാനാർഥിയെന്നും അദ്ദേഹം പറഞ്ഞു.

ജെആർപി സംസ്ഥാന അധ്യക്ഷ സി കെ ജാനു, വനവാസി കല്യാണാശ്രമത്തിന്‍റെ മുതിർന്ന നേതാവ് പള്ളിയറ രാമൻ, ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് പൈലി വാത്തിയാട്ട്, മുതിർന്ന ബിജെപി നേതാവ് പി സി മോഹനൻ, വയനാട് ലോക്‌സഭ മണ്ഡലം ഇൻചാർജ് ടി പി ജയചന്ദ്രൻ, ബിജെപി സംസ്ഥാന വക്താവ് വി പി ശ്രീപദ്‌മനാഭൻ, എസ് സി മോർച്ച സംസ്ഥാന അധ്യക്ഷൻ മുകുന്ദൻ പള്ളിയറ, ഒബിസി മോർച്ച സംസ്ഥാന അധ്യക്ഷൻ എൻ പി രാധാകൃഷ്‌ണൻ, സദാനന്ദൻ മാസ്‌റ്റർ, മുൻ ജില്ല അധ്യക്ഷൻ കെ പി മധു, ആർഎൽജെപി ജില്ല പ്രസിഡന്‍റ് അനീഷ്, എൽജെപി ജില്ല പ്രസിഡന്‍റ് കെ കെ രാജൻ, ബിജെപി കൽപ്പറ്റ മണ്ഡലം പ്രസിഡന്‍റ് സുബീഷ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.