ETV Bharat / state

പത്മജയുടെ ബിജെപി പ്രവേശനം : കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമാകും, പതനം തുടങ്ങിയെന്ന് കെ സുരേന്ദ്രന്‍ - K SURENDRAN

കേരളത്തിൽ കോൺഗ്രസിന്‍റെ പതനം ആരംഭിച്ചിരിക്കുന്നു, തകർന്ന് തരിപ്പണമാകും - കെ സുരേന്ദ്രന്‍

പത്മജ വേണുഗോപാൽ  കെ സുരേന്ദ്രൻ  ബിജെപി  K SURENDRAN  BJPat
K Surendran About Padmaja Venugopal's entry into the BJP
author img

By ETV Bharat Kerala Team

Published : Mar 7, 2024, 1:53 PM IST

പത്മജയുടെ ബിജെപി പ്രവേശനം: കോൺഗ്രസിന്‍റെ പതനം തുടങ്ങിയെന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം : കെ.കരുണാകരന്‍റെ മകൾ പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നതിനെ വിമർശിക്കുന്ന പലരും മുൻപ് പാര്‍ട്ടിയില്‍ ചേരാൻ ചർച്ച നടത്തിയിട്ടുള്ളവരാണെന്ന് സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. 'ഭർത്താവിനെതിരെ ഇഡി അന്വേഷണം നടക്കുന്നതിനാല്‍ പേടിച്ചാണ് പത്മജ ബിജെപിയിലേക്ക് പോകുന്നത് എന്ന് പറയുന്നവരടക്കം വരാൻ ചർച്ച നടത്തിയവരാണ്. എന്‍റെ മാന്യതയ്ക്ക് അനുസരിച്ച് ഞാൻ അതേക്കുറിച്ചൊന്നും അധികം പറയുന്നില്ല. ഈ പറയുന്ന ആളുകളുമൊക്കെയായി പല തരത്തിലുള്ള ചർച്ചകൾ നടന്നിട്ടുള്ളതാണ്. ഇതൊക്കെ വെറുതെ ആളുകളെ കബളിപ്പിക്കാൻ പറയുന്നതാണ്' - കെ.സുരേന്ദ്രൻ പറഞ്ഞു.

മുതിർന്ന മഹിള കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്‌ണയെ ഉന്നമിട്ടായിരുന്നു കെ. സുരേന്ദ്രന്‍റെ പരിഹാസം. കോൺഗ്രസിനെ വഞ്ചിച്ച് ബിജെപിയിൽ പോയി എന്നൊക്കെ ചിലർ പറയുന്നതുകേട്ടു. കോൺഗ്രസിനെ വഞ്ചിച്ച് സിപിഎമ്മിന്‍റെ പാളയത്തിൽ പോയവർക്ക് ഇതൊക്കെ എങ്ങനെ സാധിക്കുന്നു? - കെ. സുരേന്ദ്രന്‍ ചോദിച്ചു (K Surendran About Padmaja Venugopal's entry into BJP).

കേരളത്തിൽ പാര്‍ട്ടിയുടെ പ്രസക്തി വർദ്ധിച്ചുവരുന്നു എന്നാണ് പത്മജയുടെ ബിജെപി പ്രവേശനം സൂചിപ്പിക്കുന്നത്. സിപിഎമ്മിനെ നേരിടാൻ കേരളത്തില്‍ ഇനി ബിജെപി മാത്രമേ ഉള്ളൂ. കേരളത്തിൽ കോൺഗ്രസിന്‍റെ പതനം ആരംഭിച്ചിരിക്കുന്നു. കോൺഗ്രസ് തകർന്ന് തരിപ്പണമാകും.

2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പോടുകൂടി കേരളത്തിലും കോൺഗ്രസ് തകർന്നുതരിപ്പണമാകും എന്നതിന്‍റെ ലക്ഷണങ്ങളാണ് കാണുന്നത്. യഥാർഥത്തിൽ ഇവിടെ സിപിഎമ്മിന്‍റെ അക്രമത്തെയും മതഭീകരവാദ കൂട്ടുകെട്ടിനെയും അഴിമതിയേയും നേരിടാൻ ഇനി ബിജെപിയും എൻഡിഎയും മാത്രമേ അവശേഷിക്കുന്നുള്ളൂ എന്ന നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നത് - കെ. സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ബിജെപിയിലേക്ക് ഇനിയും കൂടുതൽ പേർ വരാനുണ്ട്. ഇപ്പോൾ വിമർശിക്കുന്ന പലരും നാളെ ബിജെപിയിലേക്ക് വരാനുള്ളവരായതുകൊണ്ടാണ് ഞങ്ങൾ പല കാര്യങ്ങളും പറയാത്തതെന്നും സുരേന്ദ്രന്‍ വിശദീകരിച്ചു.

ബിജെപിയിൽ പത്മജ ഉൾപ്പടെ എല്ലാവരും ചേരുന്നത് ഉപാധികളില്ലാതെയാണ്. ധാരാളം ആളുകൾ നരേന്ദ്ര മോദിയുടെ വികസന അജൻഡയിൽ ആകൃഷ്‌ടരായി എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും ബിജെപിയിൽ ചേരുകയാണ്. രാജ്യമാസകലം അലയടിക്കുന്ന നരേന്ദ്ര മോദി തരംഗം കേരളത്തിലും ശക്തമായി ആഞ്ഞടിക്കുമെന്നതിന്‍റെ സൂചനയാണ് ഇതെല്ലാം.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പത്മജ സ്ഥാനാർഥിയാകുമോ എന്നത് ഇപ്പോൾ പറയാൻ ആവില്ല. ബിജെപിയിൽ വന്നവർക്കെല്ലാം മാന്യമായ പരിഗണന കിട്ടും. എന്നാൽ പിസി ജോർജിന് ആ പരിഗണന നൽകിയോ എന്ന ചോദ്യത്തില്‍ നിന്നും കെ. സുരേന്ദ്രൻ ഒഴിഞ്ഞുമാറി. നാമാവശേഷമായി കൊണ്ടിരിക്കുന്ന കോൺഗ്രസിന് ജീവൻ നൽകാൻ മാധ്യമങ്ങൾ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.