ETV Bharat / state

മുഖ്യമന്ത്രിയുടെ നിലപാട് നാടിന് നല്ലതല്ല, കേരളം സ്വതന്ത്ര രാജ്യം ആണെന്ന് വരുത്താനുള്ള ശ്രമം : കെ സുരേന്ദ്രൻ - K Surendran Against Pinarayi - K SURENDRAN AGAINST PINARAYI

കേന്ദ്രം കേരളത്തെ അപമാനിക്കുന്നു എന്ന് വരുത്താനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന്‌ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

K SURENDRAN AGAINST CPM  PINARAYI VIJAYAN  BJP STATE PRESIDENT K SURENDRAN  പിണറായിക്കെതിരെ കെ സുരേന്ദ്രൻ
K SURENDRAN (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 15, 2024, 4:08 PM IST

കെ സുരേന്ദ്രൻ മാധ്യമങ്ങളോട് (ETV Bharat)

കോട്ടയം : കേരളം ഒരു സ്വതന്ത്ര രാജ്യം ആണെന്ന് വരുത്താൻ പിണറായി ശ്രമിക്കുന്നുവെന്ന്‌ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കുവൈറ്റിൽ പോയി സഹായം ചെയ്യാൻ അല്ല വീണ ജോർജിനെ അയക്കാൻ തീരുമാനിച്ചത്, കേരളം സ്വതന്ത്ര രാജ്യം ആണെന്ന് വരുത്താൻ ആണ് ശ്രമം നടത്തിയത്.

കേന്ദ്രം കേരളത്തെ അപമാനിക്കുന്നുവെന്ന് വരുത്താൻ ആണ് മുഖ്യമന്ത്രിയുടെ ശ്രമം. കുവൈറ്റ് ദുരന്തത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വേഗത്തിൽ നടപടികൾ കേന്ദ്രം പൂർത്തിയാക്കി. കേന്ദ്രം നന്നായി ഇടപെട്ടു എന്ന് മുഖ്യമന്ത്രി സമ്മതിച്ചിട്ടുമുണ്ട്.
എന്നിട്ടെന്തിനാണ് മുഖ്യമന്ത്രി ഇടങ്കോലിടുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു.

മുഖ്യമന്ത്രിയുടെ നിലപാട് നാടിന് നല്ലതല്ല. അമിതാധികാര പ്രയോഗം നടത്താനാണ് ശ്രമം.
വിവാദം മുഖ്യമന്ത്രി ഉണ്ടാക്കിയതുകൊണ്ടാണ് മറുപടി പറയുന്നത്. കുവൈറ്റ് സന്ദർശനം വീണ ജോർജ് വ്യക്തിപരമായി എടുത്ത നിലപാടല്ല, സർക്കാർ നിലപാട് ആണിത്.
പിണറായിയെ പോലെ കുറെ നാളായി സ്റ്റാലിനും സമാന ശ്രമം നടത്തിയെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

ALSO READ: 'മുസ്‌ലിം വിരുദ്ധ പ്രചാരണം ബിജെപിക്ക് സഹായകമാകുന്നു' ; സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് സാദിഖലി ശിഹാബ് തങ്ങൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.