ETV Bharat / state

നിര്‍മലയിലെ നമാസ് വിവാദം; 'ഇത് കേരളത്തില്‍ പരിചിതമല്ലാത്ത സംഭവം, പിന്നില്‍ മതതീവ്രവാദ ചിന്താഗതിക്കാര്‍': കെ സുരേന്ദ്രന്‍ - k Surendran About Namaz Controversy - K SURENDRAN ABOUT NAMAZ CONTROVERSY

നിര്‍മല കോളജിലെ നമാസ് വിവാദത്തില്‍ പ്രതികരിച്ച് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രകോപനമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ ബിജെപി എതിര്‍ക്കുമെന്ന് അദ്ദേഹം. നമാസ് ചിന്താഗതിക്ക് പിന്നില്‍ മതതീവ്രവാദ ചിന്താഗതിക്കാരാണെന്നും സുരേന്ദ്രന്‍.

കെ സുരേന്ദ്രൻ നമാസ് വിവാദം  നിര്‍മല കോളജ് നമാസ് വിവാദം  BJP LEADER K SURENDRAN ON NAMZ  NIRMALA COLLEGE NAMAZ ISSUE
K Surendran (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 29, 2024, 7:40 AM IST

കെ സുരേന്ദ്രൻ മാധ്യമങ്ങളോട് (ETV Bharat)

തൃശൂര്‍: സംസ്ഥാനത്തെ ചില പ്രത്യേക മത വിഭാഗങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കച്ചവട സ്ഥാപനങ്ങളിലും മനപൂർവം കുഴപ്പങ്ങള്‍ ഉണ്ടാക്കാനുള്ള ആസൂത്രിത നീക്കങ്ങള്‍ നടന്നുക്കൊണ്ടിരിക്കുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ. കൂത്തുപറമ്പ് നിര്‍മല കോളജിലെ ചില സംഘടനകളുടെ ഇപ്പോഴത്തെ ആവശ്യം അത് കേവലം യാദൃശ്ചികമായി ഉണ്ടായതല്ലെന്നും അദ്ദേഹം. കഴിഞ്ഞ കുറച്ച് കാലമായി സംസ്ഥാനത്ത് ചില ക്രിസ്‌ത്യനികളുടെയും ഹിന്ദുക്കളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് കൊണ്ട് ഇത്തരം സംഭവങ്ങള്‍ നടക്കുന്നു. മൂവാറ്റുപുഴയില്‍ അതാണ് നാം കണ്ടത്.

അവര്‍ക്ക് അവിടെ നമാസ് നടത്താനുള്ള സൗകര്യം ചെയ്‌ത് കൊടുക്കണമെന്നാണ് പറയുന്നത്. കേരളത്തില്‍ പരിചിതമല്ലാത്ത സംഭവങ്ങളാണിത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാര്‍ഥികള്‍ക്ക് നമാസ് നടത്താൻ സൗകര്യം ഒരുക്കി കൊടുക്കണം അല്ലെങ്കില്‍ ഭീഷണിപ്പെടുത്തുകയാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രകോപനം ഉണ്ടാക്കാൻ ശ്രമിച്ചാൽ ബിജെപി സംരക്ഷണം ഒരുക്കും. മൂവാറ്റുപുഴ നിര്‍മല കോളജിൽ ഉണ്ടായത് യാദൃശ്ചികമല്ലെന്നും മതതീവ്രവാദ ചിന്താഗതിക്കാരാണ് അതിന് പിന്നിലെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു. വിഷയത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ALSO READ: 'സമീപത്ത് പള്ളി ഉള്ളപ്പോൾ കോളജിനകത്ത് എന്തിനാണ് നിസ്‌കാര സ്ഥലം': നിര്‍മല കോളജ് വിവാദത്തില്‍ പ്രതികരിച്ച് പി സി ജോർജ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.