ETV Bharat / state

'ഇപി ജാവദേക്കറെ കണ്ടത് പിണറായിയ്‌ക്ക് വേണ്ടി, പുറത്താക്കല്‍ മുഖ്യമന്ത്രിയുടെ മുഖം രക്ഷിക്കാന്‍': കെ സുധാകരൻ - K Sudhakaran about EP Jayarajan

ഇപി ജയരാജൻ പ്രകാശ് ജാവേദ്‌ക്കറെ കണ്ടത് മുഖ്യമന്ത്രിക്ക് വേണ്ടിയെന്ന് ആരോപിച്ച് കെ സുധാകരൻ. പ്രകാശ് ജാവേദ്‌ക്കറെ സ്വാധീനിക്കാൻ ശ്രമിച്ചതും മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമെന്ന് അദ്ദേഹം പറഞ്ഞു.

K SUDHAKARAN ON REMOVAL OF EP  EP REMOVED FROM LDF CONVENER POST  K SUDHAKARAN ON CM PINARAYI VIJAYAN  K SUDHAKARAN CONGRESS
K Sudhakaran (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 31, 2024, 6:15 PM IST

കെ സുധാകരൻ സംസാരിക്കുന്നു (ETV Bharat)

കണ്ണൂർ : ബിജെപിയുമായുള്ള ബന്ധത്തിന് സിപിഎം ഇപി ജയരാജനെ പാലമാക്കിയെന്ന ഗുരുതര ആരോപണമുയർത്തി കെ സുധാകരൻ. ജയരാജൻ അദ്ദേഹത്തിന്‍റെ രാഷ്ട്രീയം നേരത്തെ പ്രകടമാക്കിയിരുന്നുവെന്നും സുധാകരൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇപി പ്രകാശ് ജാവേദ്ക്കറുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ജാവേദ്ക്കറുമായുള്ള കൂടിക്കാഴ്‌ച ഇപിയ്‌ക്ക് വേണ്ടി ആയിരുന്നില്ലെന്നും അത് മുഖ്യമന്ത്രിക്ക് വേണ്ടിയായിരുന്നു എന്നും കെ സുധാകരൻ ആരോപിച്ചു. ജാവേദ്‌ക്കറെ സ്വാധീനിക്കാൻ ശ്രമിച്ചതും മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങളിൽ നേരിട്ട് ഇടപെടാത്തത് കൊണ്ടാണ് മുഖ്യമന്ത്രി പുറത്ത് നടക്കുന്നത്. അല്ലെങ്കിൽ ശിവശങ്കർ പ്രതിയായത് പോലെ ജയിലിൽ കിടക്കേണ്ട ആളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും സുധാകരൻ വ്യക്തമാക്കി.

എത്രയെത്ര കേസിലാണ് പിണറായി വിജയൻ പ്രതിയായിരിക്കുന്നത്. എത്ര കേസിൽ ജയിലിലാവേണ്ടതാണ്. ഇതൊക്കെ ഒഴിവാക്കാനാണ് ഇപിയെ നിയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതൃത്വവുമായി കൂടിക്കാഴ്‌ച നടന്നതിന് ജയരാജനെ ബലിയാടാക്കുക ആയിരുന്നെന്നും സുധാകരൻ കൂട്ടിച്ചേർത്തു. തൃശൂരിൽ സിപിഎം വോട്ടുകൾ ബിജെപിയിലേക്ക് പോയി. അതൊക്കെ ഇതിന്‍റെ ഭാഗമാണെന്നും കെ സുധാകരൻ കണ്ണൂരിൽ പറഞ്ഞു.

Also Read: 'ഇപി' വിവാദങ്ങളുടെ രണ്ടക്ഷരം; കണ്ണൂരിന്‍റെ ചുവന്ന മണ്ണിൽ മറ്റൊരു വന്മരം കൂടി കടപുഴകുമ്പോൾ...

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.