ETV Bharat / state

'തൃശൂരിലെ ബിജെപി വിജയം പിണറായിയുടെ സംഭാവന, നീക്കം സ്വര്‍ണക്കടത്തില്‍ മകളെ രക്ഷിക്കാന്‍': കെ സുധാകരന്‍ - K Sudhakaran Against CM Pinarayi

author img

By ETV Bharat Kerala Team

Published : Sep 10, 2024, 10:55 PM IST

Updated : Sep 10, 2024, 11:07 PM IST

മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കെ സുധാകരന്‍. എഡിജിപിയെ കൊണ്ട് മുഖ്യമന്ത്രി പൂരം കലക്കിയെന്നും കുറ്റപ്പെടുത്തല്‍. ബിജെപി - സിപിഎം അവിശുദ്ധ കൂട്ടുക്കെട്ട് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും പ്രതികരണം.

GOLD SMUGGLING CASE PINARAYI  ADGP AJITH KUMAR CONTROVERSY  മുഖ്യമന്ത്രിക്കെതിരെ കെ സുധാകരന്‍  സ്വര്‍ണക്കടത്ത് മുഖ്യമന്ത്രി
KPCC President K Sudhakaran (ETV Bharat)
കെ സുധാകരന്‍ പ്രതികരിക്കുന്നു (ETV Bharat)

കൊല്ലം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മകളുടെ അറസ്റ്റ് ഒഴിവാക്കാൻ പിണറായി വിജയൻ നരേന്ദ്ര മോദിക്ക് സംഭാവന നൽകിയതാണ് തൃശൂരിലെ ബിജെപി സീറ്റെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരൻ. അതിന് വേണ്ടിയാണ് മുഖ്യമന്ത്രിയുടെ വിശ്വസ്‌തനായ എഡിജിപി അജിത് കുമാറിനെ കൊണ്ട് തൃശൂർ പൂരം കലക്കിയതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് സംഘടിപ്പിച്ച 'പ്രതിഷേധം തീപന്ത'ത്തില്‍ സംസാരിക്കുകയായിരുന്നു കെ.സുധാകരന്‍.

ആർഎസ്എസിന്‍റെയും പിണറായിയുടെയും ഇടയിലെ വിശ്വസ്‌തനായ ദൂതനാണ് അജിത് കുമാർ. ബിജെപി - സിപിഎം അവിശുദ്ധ കൂട്ടുക്കെട്ട് കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾക്ക് ബോധ്യം വന്നിട്ടുണ്ടെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് പ്രതിഷേധം തീപന്തം: പിവി അന്‍വറിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് സംസ്ഥാനമൊട്ടാകെ കോണ്‍ഗ്രസ് 'പ്രതിഷേധം തീപന്തം' സംഘടിപ്പിച്ചത്. മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവയ്ക്കുക, ആഭ്യന്തര വകുപ്പിന്‍റെ ക്രിമിനിൽവത്കരണം അവസാനിപ്പിക്കുക, വിലക്കയറ്റം നിയന്ത്രിക്കുവാൻ സർക്കാർ അടിയന്തരമായി പൊതുവിപണിയിൽ ഇടപെടുക, തൃശൂർ പൂരം കലക്കിയ ഗൂഢാലോചനകാർക്ക് എതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഡിസിസി പ്രസിഡന്‍റ് പി. രാജേന്ദ്ര പ്രസാദ് അധ്യക്ഷത വഹിച്ചു. നേതാക്കളായ ബിന്ദുകൃഷ്‌ണ, എകെ ഹഫീസ്, പി.ജർമ്മിയാസ്, സൂരജ് രവി, കൃഷ്‌ണവേണി ശർമ്മ, ഡി ഗീതാകൃഷ്‌ണൻ, പ്രാക്കുളം സുരേഷ്, പി ആർ പ്രതാപചന്ദ്രൻ, വിഷ്‌ണു സുനിൽ പന്തളം, യു വഹീദ, ഫേബ സുദർശൻ, നടുക്കുന്നിൽ വിജയൻ, സുരേഷ്ബാബു, പാലത്തറ രാജീവ്, ആർ രമണൻ, ജി. ജയപ്രകാശ്, എം. എം. സഞ്ജീവ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ചിന്നക്കട ബസ്‌ബേയിൽ നിന്ന് ആരംഭിച്ച പ്രകടനം മെയിൻ റോഡ് ചുറ്റി പോസ്റ്റോഫിസിന് മുന്നിൽ സമാപിച്ചു.

Also Read: സിപിഎം-ആര്‍എസ്‌എസ് ബാന്ധവം; ആരോപണങ്ങള്‍ അവജ്ഞയോടെ തള്ളുന്നുവെന്ന് പിണറായി വിജയന്‍

Last Updated : Sep 10, 2024, 11:07 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.