ETV Bharat / state

'ജാവദേക്കർ ചായ കുടിക്കാന്‍ പോകാന്‍ ഇപിയുടെ വീട് ചായക്കടയല്ല': തുറന്നടിച്ച് കെ സുധാകരന്‍ - k sudhakaran casts vote

ഇ പി ജയരാജനെതിരായ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി കെ സുധാകരന്‍. തെരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച നേടുമെന്നും കെ സുധാകരന്‍

EP JAYARAJAN JAVADEKAR MEET  KPCC PRESIDENT K SUDHAKARAN  LOK SABHA ELECTION KERALA 2024  K SUDHAKARAN TO DALLAL NANDAKUMAR
K SUDHAKARAN
author img

By ETV Bharat Kerala Team

Published : Apr 26, 2024, 12:40 PM IST

കെ സുധാകരന്‍ മാധ്യമങ്ങളോട്

കണ്ണൂർ: ഇ പി ജയരാജനെതിരായ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഗൂഢാലോചനയെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തില്‍ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു. കീഴുന്ന സൗത്ത് യു പി സ്‌കൂളിൽ 132-ാം ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സുധാകരന്‍.

തെരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച നേടുമെന്നും കെപിസിസി അധ്യക്ഷന്‍ പറഞ്ഞു. ഇരുപതിൽ ഇരുപതും യുഡിഎഫ് നേടും. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ വിലയിരുത്തലാകും ഈ തെരഞ്ഞെടുപ്പെന്നും സുധാകരന്‍ പറഞ്ഞു.

പ്രകാശ് ജാവദേക്കർ ചായ കുടിക്കാന്‍ പോകാന്‍ ഇ പിയുടെ വീട് ചായക്കടയാണോ എന്നും അദ്ദേഹം ചോദിച്ചു. താൻ പറഞ്ഞത് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ്. ഇ പി ജയരാജൻ പറയുന്നതിൽ വ്യക്തത വരുത്തണം. ഏത് നിയമ നടപടിയും എടുക്കട്ടെയെന്നും സുധാകരൻ പറഞ്ഞു.

ഇപിയെ ഒതുക്കാൻ പാര്‍ട്ടിക്കുള്ളിലെ ഒരു ഭാഗത്തിൽ നിന്നും ശ്രമമുണ്ടായെന്നും അതാണ് പ്രശ്‌നത്തിന് കാരണമെന്നും കെ സുധാകരന്‍ ആരോപിച്ചു. ദല്ലാൾ നന്ദകുമാർ അല്ല തന്‍റെ രഷ്‌ട്രീയ നേതാവെന്നും സുധാകരൻ പ്രതികരിച്ചു. വായിൽ തോന്നുന്നതെന്തും വിളിച്ചുപറയുന്ന ദല്ലാൾ നന്ദകുമാറുമായി തന്നെ താരതമ്യം ചെയ്യരുതെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Also Read: ജാവദേക്കർ വന്ന് കണ്ടിരുന്നു, രാഷ്‌ട്രീയം സംസാരിച്ചിട്ടില്ലെന്ന് ഇപി ജയരാജൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.