ETV Bharat / state

ജയരാജനെ തൊട്ടാൽ കൊട്ടാരം കത്തും, യോഗശേഷം അദ്ദേഹം പുറത്തുവന്നത് ക്രിക്കറ്റില്‍ സെഞ്ച്വറിയടിച്ച സന്തോഷത്തോടെ : കെ സുധാകരന്‍ - EP Jayarajan Javadekar Controversy

തൊട്ടാൽ പാർട്ടി മുഴുവൻ കത്തുമെന്നുള്ള ഭയം കൊണ്ടാണ് ഇ.പി ജയരാജനെതിരെ സിപിഎം ഒരു നടപടിയും സ്വീകരിക്കാത്തതെന്ന് കെ സുധാകരൻ

ഇ പി ജയരാജൻ  K SUDHAKARAN  ഇപി ജയരാജൻ വിവാദം  ഇ പി ജാവ്ദേക്കർ കൂടിക്കാഴ്‌ച
KPCC President k Sudhakaran About EP Jayarajan Javadekar Controversy
author img

By ETV Bharat Kerala Team

Published : Apr 30, 2024, 10:11 AM IST

ഇപി ജയരാജൻ വിവാദത്തിൽ കെ സുധാകരൻ പ്രതികരിക്കുന്നു

കണ്ണൂർ : ഇപി ജയരാജൻ, ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്‌ച നടത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ കൂടുതല്‍ വിവരങ്ങള്‍ ഉടൻ പുറത്തുവരുമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. വിഷയത്തിൽ സിപിഎം നേതൃത്വത്തിനും മുഖ്യമന്ത്രി പിണറായി വിജയനും നേരെ ആരോപണങ്ങൾ കടുക്കുകയാണെന്ന് കെ സുധാകരൻ പറഞ്ഞു. ജയരാജനെതിരെ സിപിഎം നടപടിയെടുക്കാത്തതിനെ കടുത്ത ഭാഷയിൽ സുധാകരൻ വിമർശിച്ചു.

ഇ പി ജയരാജനെതിരെ പാർട്ടി ഒരു നടപടിയും കൈക്കൊള്ളില്ല. ജയരാജൻ അഴിമതിയുടെ കൊട്ടാരം കാത്തുസൂക്ഷിക്കുന്ന പ്രധാനപ്പെട്ട കക്ഷിയാണ്. അദ്ദേഹത്തെ തൊട്ടാൽ കൊട്ടാരം മുഴുവൻ കത്തും. അതുകൊണ്ടാണ് ജയരാജനെ അലോസരപ്പെടുത്താനോ ബുദ്ധിമുട്ടിക്കാനോ സിപിഎം നേതൃത്വം തയ്യാറാവാത്തതെന്നും കെ സുധാകരൻ പറഞ്ഞു.

ജയരാജനെ തൊട്ടാൽ പിണറായി വിജയനടക്കം ജയിലിൽ പോകേണ്ട സ്ഥിതിയാണ്. ഇന്നലെ ക്രിക്കറ്റ് കളിയിൽ സെഞ്ച്വറി അടിച്ച പോലെയുള്ള സന്തോഷത്തോടെയാണ് ഇ പി ജയരാജൻ യോഗശേഷം പുറത്തേക്കുപോയതെന്നും സുധാകരൻ പരിഹസിച്ചു. പലരും ഇതിനകത്ത് ബന്ധപ്പെട്ടിട്ടുണ്ട്. അവരെയൊക്കെ രക്ഷിക്കാൻ വേണ്ടിയാണ് ജയരാജനെതിരെ നടപടി എടുക്കാത്തത്. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നും സുധാകരൻ വ്യക്തമാക്കി.

Also Read : 'ഇ പി ജയരാജൻ ജാവദേക്കറിനെ കണ്ടത് തെറ്റ്'; വിമർശിച്ച് വെള്ളാപ്പള്ളി നടേശൻ - VELLAPALLY CRITICIZE EP JAYARAJAN

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.