ETV Bharat / state

വെടിക്കെട്ട്: കേന്ദ്രത്തിന്‍റെ പുതിയ ഉത്തരവ് തൃശൂര്‍ പൂരം വെടിക്കെട്ടിനെ ബാധിക്കുമെന്ന് മന്ത്രി കെ രാജൻ; പുനപ്പരിശോധിക്കണമെന്ന് ആവശ്യം - K RAJAN PRESS MEET POORAM

കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിലെ അഞ്ച് നിബന്ധനകള്‍ ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് മന്ത്രി കെ രാജന്‍.

TRISSUR POORAM  MINISTER K RAJAN  CENTRAL GOVT ORDER ON FIRE WORKS  FIVE RESTRICTIONS ON FIRE WORKS
K rajan press meet pooram (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 21, 2024, 7:26 AM IST

Updated : Oct 21, 2024, 8:42 AM IST

തൃശൂര്‍: വെടിക്കെട്ട് നടത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ഇറക്കിയ പുതിയ ഉത്തരവ് തൃശൂര്‍ പൂരം വെടിക്കെട്ടിനെ ബാധിക്കുമെന്ന് മന്ത്രി കെ രാജൻ. 35 നിയന്ത്രണങ്ങളാണ് ഉത്തരവിൽ പറഞ്ഞിട്ടുള്ളത്. ഇതിൽ പ്രധാനമായും അഞ്ച് നിബന്ധനകൾ ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല.

അഞ്ച് നിയന്ത്രണങ്ങള്‍ നടപ്പാക്കേണ്ടിവന്നാൽ തേക്കിൻകാട് മൈതാനത്തിൽ വെച്ച് വെടിക്കെട്ട് നടത്താനാകില്ല. തൃശൂർ പൂരത്തെ തകര്‍ക്കാനുള്ള നീക്കമായെ ഇതിനെ കാണാനാകുകയുള്ളു. 200 മീറ്ററാണ് വെടിക്കെട്ട് നടക്കുന്ന സ്ഥലവും ഫയര്‍ലൈനും തമ്മിലുള്ള അകലമായി ഉത്തരവിൽ പറയുന്നത്. തേക്കിൻകാട് മൈതാനത്ത് ഈ അകലം പാലിക്കാനാകില്ല. ഫയർലൈനും ജനങ്ങളും തമ്മിലെ അകലം 100 മീറ്റര്‍ പാലിക്കണമെന്നും ഉത്തരവിലുണ്ട്. എന്നാൽ, തേക്കിൻകാട് മൈതാനത്തിൽ ഇതിന് വേണ്ട സൗകര്യങ്ങളില്ല. ഈ അകലം 60 മുതൽ 70 മീറ്റര്‍ വരെയായി കുറയ്ക്കണം. താല്‍ക്കാലികമായി ഉപയോഗിക്കുന്ന ഷെഡ്ഡും ഫയര്‍ലൈനും തമ്മിലെ അകലം 100 മീറ്ററാക്കി. ഇത് 15 മീറ്ററാക്കി കുറയ്ക്കണം.

വെടിക്കെട്ട്: കേന്ദ്രത്തിന്‍റെ പുതിയ ഉത്തരവ് തൃശൂര്‍ പൂരം വെടിക്കെട്ടിനെ ബാധിക്കുമെന്ന് മന്ത്രി കെ രാജൻ; പുനപ്പരിശോധിക്കണമെന്ന് ആവശ്യം (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ആശുപത്രി, സ്‌കൂൾ, നഴ്‌സിങ്ഹോം എന്നിവയിൽ നിന്ന് 250 മീറ്റർ അകലെ ആയിരിക്കണം വെടിക്കെട്ടുകൾ നടത്തേണ്ടതെന്ന നിബന്ധനയും മാറ്റണം. തൃശൂർ പൂരം വെടിക്കെട്ട് നടക്കുന്ന സമയത്ത് സ്‌കൂളുകൾ പ്രവർത്തിക്കുന്നില്ല. അതിനാൽ സ്‌കൂളുകൾ എന്നത് പ്രവർത്തിക്കുന്ന സ്‌കൂളുകൾ എന്ന് ആക്കണം.

ആശുപത്രി, നഴ്‌സിങ് ഹോം എന്നിവിടങ്ങളില്‍ നിന്നും നോ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റ് വാങ്ങണം എന്ന നിബന്ധന വയ്ക്ക‌ണം. വെടിക്കെട്ടിനെ കുറിച്ച് യാതൊരു അറിവും ഇല്ലാത്തവരാണ് ഇത്തരം ഉത്തരവുകൾ ഉണ്ടാക്കിയിരിക്കുന്നത്. ഇത് കേരളത്തിനോടും പൂര പ്രേമികളോടും ഉള്ള വെല്ലുവിളികളാണ്. പ്രധാനമന്ത്രിക്കും ബന്ധപ്പെട്ട മന്ത്രിക്കും കേരളത്തിൽ നിന്നുമുള്ള രണ്ട് എംപിമാർക്കും വിഷയത്തിന്‍റെ ഗൗരവം കാണിച്ച് കത്ത് നൽകും. പുതിയ നിയന്ത്രണം പ്രകാരം സ്വരാജ് റൗണ്ടിന്‍റെ പരിസരത്തുപോലും ആളെ നിർത്താൻ കഴിയില്ല. പൂരത്തെ തകർക്കാനുള്ള ശ്രമമായി മാത്രമേ ഇതിനെ കാണാനാകുവെന്നും കെ രാജൻ പറഞ്ഞു.

Also Read: ഡല്‍ഹിയിലെ വായുവിന്‍റെ മോശം ഗുണനിലവാരം; കാരണം ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബസുകളെന്ന് എഎപി

Last Updated : Oct 21, 2024, 8:42 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.